ഇന്ത്യയിൽ ഒരു ദിവസം ഇത്രയും കാറുകൾ വിൽക്കുമ്പോൾ പാകിസ്ഥാൻ ഒരു മാസം വിൽക്കുന്നത് ഇത്രമാത്രം

Published : May 21, 2025, 01:31 PM IST
ഇന്ത്യയിൽ ഒരു ദിവസം ഇത്രയും കാറുകൾ വിൽക്കുമ്പോൾ പാകിസ്ഥാൻ ഒരു മാസം വിൽക്കുന്നത് ഇത്രമാത്രം

Synopsis

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വ്യവസായമായി മാറുമ്പോൾ, പാകിസ്ഥാൻ വിൽപ്പനയിലെ കുറവ് നേരിടുന്നു. മാർച്ചിൽ ഇന്ത്യയിൽ 3,85,842 കാറുകൾ വിറ്റപ്പോൾ പാകിസ്ഥാനിൽ വെറും 11,098 യൂണിറ്റുകൾ മാത്രമാണ് വിറ്റത്. ഇരുചക്രവാഹന വിപണിയിലും ഇന്ത്യ വളരെ മുന്നിലാണ്.

മേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വ്യവസായമായി ഇന്ത്യ ഇപ്പോൾ മാറിയിരിക്കുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ അതിന്റെ സംഭാവനയും വളരെ വലുതാണ്. മൊത്തം ജിഡിപിയുടെ ആറ് ശതമാനം ഓട്ടോമൊബൈൽ മേഖലയിൽ നിന്നാണ് വരുന്നത്. ഇത് മൂന്നുകോടി ആളുകൾക്ക് തൊഴിൽ നൽകുന്നു. അതേസമയം, ഈ വിഷയത്തിൽ പാകിസ്ഥാന്റെ അവസ്ഥ വളരെ മോശമാണ്. ഇന്ത്യയുടെ വാഹന മേഖല തുടർച്ചയായി പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. എന്നാൽ വാഹനങ്ങളുടെ ഉയർന്ന വില കാരണം, പാകിസ്ഥാനിൽ ഒരു കാർ വാങ്ങുന്നത് ഇന്നും വലിയ കാര്യമാണ്.

പാകിസ്ഥാനിലെ കാർ വിൽപ്പന വളരെ മോശം അവസ്ഥയിലാണെന്ന് വിൽപ്പിന കണക്കുകൾ വ്യക്തമാക്കുന്നു. 2025 മാർച്ച് മാസത്തിൽ ഇന്ത്യയിൽ 3,85,842 യൂണിറ്റ് കാറുകൾ മാത്രം വിറ്റഴിക്കപ്പെട്ടപ്പോൾ, പാകിസ്ഥാനിൽ ആ മാസം മുഴുവൻ 11,098 യൂണിറ്റ് വാഹനങ്ങളാണ് ആകെ വിറ്റത് എന്നാണ് കണക്കുകൾ. ഇതിൽ കാറുകൾ, പിക്കപ്പുകൾ, ലഘു വാണിജ്യ വാഹനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇതിനർത്ഥം ഇന്ത്യയിൽ ഒരു ദിവസം വിൽക്കുന്ന കാറുകളുടെ എണ്ണം, പാകിസ്ഥാന് ഒരു മാസത്തിനുള്ളിൽ പോലും അത്രയും വിൽക്കാൻ കഴിയില്ല എന്നാണ്. പാകിസ്ഥാൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മാർച്ചിൽ കാർ വിൽപ്പനയിൽ എട്ട് ശതമാനം ഇടിവ് ഉണ്ടായി. ഇതുമൂലം, അവിടെയുള്ള പല കാർ കമ്പനികളും ഉത്പാദനം നിർത്തിവച്ചു, ഒരു വർഷത്തിൽ കഷ്ടിച്ച് ഒരു ലക്ഷം യൂണിറ്റുകൾ മാത്രമേ വിൽക്കുന്നുള്ളൂ.

ബൈക്ക് വിൽപ്പനയിലും പാകിസ്ഥാൻ പിന്നിലാണ്. പാകിസ്ഥാനിൽ ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും വാർഷിക വിൽപ്പന 34 ശതമാനം വർദ്ധിച്ചു. എന്നാൽ പ്രതിമാസ വിൽപ്പന മൂന്ന് ശതമാനം കുറഞ്ഞു. 2025 മാർച്ചിൽ പാകിസ്ഥാനിൽ ആകെ 1,25,311 യൂണിറ്റ് ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും വിറ്റു. അതേസമയം ഇന്ത്യയിലെ ടൂവീലർ , ട്രീ വലർ വിൽപ്പന കണക്കുകളെക്കുറിച്ച് പറയുകയാണെങ്കിൽ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM) റിപ്പോർട്ട് അനുസരിച്ച്, 16,56,939 യൂണിറ്റ് ഇരുചക്ര വാഹനങ്ങളും 62,813 യൂണിറ്റ് മുച്ചക്ര വാഹനങ്ങളും രാജ്യത്ത് വിറ്റു. ഹോണ്ട ആക്ടിവയുടെ വിൽപ്പനയെക്കുറിച്ച് മാത്രം പറയുകയാണെങ്കിൽ, മാർച്ചിൽ 1.90 ലക്ഷം യൂണിറ്റുകൾ വിറ്റു, ഇത് പാകിസ്ഥാനിലെ മൊത്തം ഇരുചക്ര വാഹന വിൽപ്പനയേക്കാൾ വളരെ കൂടുതലാണ്.

പാകിസ്ഥാനിലെ ജനപ്രിയ കാർ കമ്പനികൾ ഏതൊക്കെ?
പാകിസ്ഥാനിലെ മിക്ക വാഹനങ്ങളും ലൈസൻസിന് കീഴിൽ പ്രാദേശിക കമ്പനികളാണ് നിർമ്മിക്കുന്നത്. മെഹ്‌റാൻ, ബോലാൻ, കൾട്ടസ്, സ്വിഫ്റ്റ് തുടങ്ങിയ കാറുകൾ നിർമ്മിക്കുന്ന സുസുക്കിയാണ് ഏറ്റവും പ്രധാനപ്പെട്ട ബ്രാൻഡ്. ഇതിനുപുറമെ, ടൊയോട്ടയുടെ കൊറോള, ഫോർച്യൂണർ, ഹോണ്ടയുടെ സിറ്റി, സിവിക്, കിയയുടെ പിക്കാന്റോ, സ്‌പോർടേജ് എന്നിവയും ജനപ്രിയ മോഡലുകളാണ്. എങ്കിലും, വിൽപ്പനയും ലാഭവും പരിമിതമായതിനാൽ വലിയ വിദേശ കമ്പനികൾ പാകിസ്ഥാനിൽ വലിയ നിക്ഷേപം നടത്താൻ മടിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?