ഈ ജനപ്രിയ ടൊയോട്ട മോഡലിന് വമ്പന്‍ വിലക്കിഴിവുമായി ഡീലര്‍മാര്‍, കാരണം ഇതാണ്!

By Web TeamFirst Published Sep 11, 2022, 7:38 AM IST
Highlights

ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യ തങ്ങളുടെ ജനപ്രിയ മോഡലായ അർബൻ ക്രൂയിസർ സബ് കോംപാക്റ്റ് എസ്‌യുവിക്ക് വമ്പന്‍ വിലക്കിഴിവ് വാഗ്‍ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. 

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യ തങ്ങളുടെ ജനപ്രിയ മോഡലായ അർബൻ ക്രൂയിസർ സബ് കോംപാക്റ്റ് എസ്‌യുവിക്ക് വമ്പന്‍ വിലക്കിഴിവ് വാഗ്‍ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. വാഹനത്തിന് 70,000 രൂപ വരെ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു

പുതിയ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി നിർത്തലാക്കിയ പഴയ അർബൻ ക്രൂയിസറിന്റെ നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കുന്നതിനുള്ള ഒരു മാർഗമാണ് ഈ വിലക്കിഴിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കാത്തിരിപ്പ് അവസാനിപ്പിക്കാം, എല്ലാം വെളിപ്പെടുത്തിയ ടൊയോട്ട, ഈ വണ്ടിയുടെ വിലയും പരസ്യമാക്കി

നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കുന്നതിന് യഥാക്രമം 50,000 രൂപ മുതല്‍ 70,000 രൂപ വരെ വിലക്കിഴിവുകളാണ് കമ്പനിയുടെ ഡീലർമാർ വാഗ്ദാനം ചെയ്യുന്നത്. ഈ ഓഫർ ചുരുങ്ങിയത് 12,000 രൂപ ക്യാഷ് കിഴിവ്, 24,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 വിലയുള്ള സൗജന്യ ആക്‌സസറികൾ , 3000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയാണ്. 9.03 ലക്ഷം മുതല്‍ 12 ലക്ഷം വരെയാണ് വാഹനത്തിന്‍റെ രാജ്യത്തെ ഏകദേശ എക്സ് ഷോറൂം വില. 

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ റീ ബാഡ്‌ജ് പതിപ്പായ പുതിയ അർബൻ ക്രൂയിസറിനെ 2020 ആദ്യമാണ് ടൊയോട്ട പുറത്തിറക്കിയത്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ടൊയോട്ട അര്‍ബന്‍ ക്രൂസറിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 103 ബിഎച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്‍മിഷന്‍ ഓപ്ഷനുകള്‍.

അതേസമയം വരാനിരിക്കുന്ന മോഡലായ അർബൻ ക്രൂയിസർ ഹൈറൈഡർ കമ്പനിയുടെ കർണാടകയിലെ ബിദാദി പ്ലാന്റിൽ നിർമിക്കും. മാരുതി സുസുക്കി ബലേനോയുടെയും മാരുതി സുസുക്കി ബ്രെസ്സയുടെയും റീബാഡ്ജ് ചെയ്ത പതിപ്പുകളായ ഗ്ലാൻസയ്ക്കും അർബൻ ക്രൂയിസറിനും ശേഷം ടൊയോട്ട-സുസുക്കി പങ്കാളിത്തത്തിന് കീഴിലുള്ള അടുത്ത മോഡലാണ് പുതിയ  അർബൻ ക്രൂയിസർ ഹൈറൈഡർ. 

മുറ്റത്തൊരു ഇന്നോവ സ്വപ്നമാണോ? ക്രിസ്റ്റയെ വെല്ലുന്ന വമ്പന്‍ പണിപ്പുരയില്‍, ടൊയോട്ടയുടെ മനസിലെന്ത്?

പുതിയ അർബൻ ക്രൂയിസർ ഹൈറൈഡർ എസ്‌യുവിയുടെ വില ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്ത്യ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 15.11 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെ വിലയുള്ള ഇ, എസ്, ജി, വി എന്നീ നാല് വകഭേദങ്ങളിലാണ് എസ്‌യുവി മോഡൽ വരുന്നത്. മൈൽഡ് ഹൈബ്രിഡ് വി വേരിയന്റിന് 17.09 ലക്ഷം രൂപ വിലവരുമ്പോൾ, ശക്തമായ ഹൈബ്രിഡ് എസ്, ജി, വി വേരിയന്റുകൾക്ക് യഥാക്രമം 15.11 ലക്ഷം രൂപ, 17.49 ലക്ഷം രൂപ, 18.99 രൂപ എന്നിങ്ങനെയാണ്  എക്സ്-ഷോറൂം വിലകള്‍.

ശേഷിക്കുന്ന മൈൽഡ് ഹൈബ്രിഡ് ടൊയോട്ട ഹൈറൈഡർ വേരിയന്റുകളുടെ വില ഘട്ടം ഘട്ടമായി കമ്പനി വെളിപ്പെടുത്തും. ടോക്കൺ തുകയായ 25,000 രൂപയ്ക്ക് പുതിയ ടൊയോട്ട എസ്‌യുവിയുടെ ബുക്കിംഗ് ടൊയോട്ട ആരംഭിച്ചുകഴിഞ്ഞു. മൂന്ന് വർഷം അല്ലെങ്കില്‍ 1,00,000 കിലോമീറ്റർ വാറന്റി നൽകുന്നു. അത് അഞ്ച് വർഷം അല്ലെങ്കില്‍ 2,20,000 കിലോമീറ്റർ വരെ നീട്ടാം. ശക്തമായ ഹൈബ്രിഡ് ബാറ്ററി എട്ട് വർഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റർ വാറന്റിയോടെ ലഭ്യമാണ്.
 

click me!