കുഞ്ഞനോട് മുട്ടി ഇന്നോവയുടെ വല്ല്യേട്ടന്‍, പിന്നെ നടന്നത് ഇതാണ്!

By Web TeamFirst Published Aug 31, 2022, 12:43 PM IST
Highlights

 നിസാൻ മാഗ്‌നൈറ്റും ടൊയോട്ട ഫോർച്യൂണറും തമ്മില്‍ കൂട്ടിയിടിച്ചാണ് ഈ അപകടം

വാഹനം ഓടിക്കുന്നവർ വേണ്ടത്ര അകലം പാലിക്കാത്തതിന്റെ അപകടങ്ങൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. ഇതാ അടുത്തിടെ വൈറലായ അത്തരത്തിലൊരു അപകടം. അസമിലെ ദിബ്രുഗഢിൽ ആണ് ഈ അപകടം എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിസാൻ മാഗ്‌നൈറ്റും ടൊയോട്ട ഫോർച്യൂണറും തമ്മില്‍ കൂട്ടിയിടിച്ചാണ് ഈ അപകടം ഉണ്ടായത്.

അപകടം നടക്കുമ്പോൾ റോഡ് താരതമ്യേന ശൂന്യമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്നില്‍ പോകുകയായിരുന്ന നിസാൻ മാഗ്നൈറ്റിന്‍റെ വേഗത പെട്ടെന്ന് കുറഞ്ഞത് ഫോർച്യൂണർ ഡ്രൈവർ വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നു വേണം കരുതാന്‍. ഫോർച്യൂണർ ഡ്രൈവർ അവസാന നിമിഷം മാഗ്നൈറ്റിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വാഹനം മാഗ്നൈറ്റിന്‍റെ പിന്നിലേക്ക് ഇടിച്ചുകയറി.

കൂറ്റന്‍ മതിലിനടിയില്‍ ടൊയോട്ടയുടെ കരുത്തന്‍ പപ്പടമായി, കുലുക്കമില്ലാതെ പജേറോ!

അപകടത്തില്‍ ടൊയോട്ട ഫോർച്യൂണറിന്റെ മുൻവശത്തെ ഇടതുവശം സാരമായി തകർന്നതായി ചിത്രങ്ങൾ കാണിക്കുന്നു. ഫോർച്യൂണറിന്റെ ഈ ഭാഗം നിസാൻ മാഗ്‌നൈറ്റിന്റെ ടെയിൽഗേറ്റില്‍ ഇടിച്ചതായി തോന്നുന്നു. രണ്ട് വാഹനങ്ങൾക്കും സമാനമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ ഒരു തരത്തിലും പരിക്കില്ല. അപകടത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

എന്താണ് നിസാന്‍ മാഗ്നൈറ്റ്?
മാഗ്‌നൈറ്റ് രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്തത് ഇന്ത്യയിലാണ്.  നിസാൻ നെക്സ്റ്റ് ട്രാൻസ്ഫോർമേഷൻ പ്ലാനിന് കീഴിൽ പുറത്തിറക്കുന്ന ആദ്യത്തെ ആഗോള ഉൽപ്പന്നമായ മാഗ്നൈറ്റിനെ 2020 ഡിസംബര്‍ ആദ്യവാരമാണ് നിസാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.  XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത് എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. 1.0 ലിറ്റർ B4D നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റർ HRA0 ടർബോ-പെട്രോൾ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയാണ് വാഹനം പുറത്തിറക്കിയത്.  

"ഇരുമെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ..!" മാരുതി സുന്ദരിയും ഇന്നോവക്കുഞ്ഞനും തമ്മില്‍!

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണ് നിസാൻ മാഗ്നൈറ്റ്. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ സബ് കോംപാക്ട് എസ്‌യുവിക്ക് ഫോർ സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു. സ്കോറുകൾ അനുസരിച്ച്, നിസാൻ മാഗ്‌നൈറ്റിന് മുതിർന്നവരുടെ ഒക്യുപന്റ് പ്രൊട്ടക്ഷന് 39.02 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിന് 16.31 പോയിന്റും ലഭിക്കും. 15.28 പോയിന്റാണ് പുതിയ സബ്-4 മീറ്റർ കോംപാക്റ്റ് എസ്‌യുവിയുടെ സുരക്ഷാ അസിസ്റ്റ് വിഭാഗം. മൊത്തത്തിൽ, മാഗ്‌നൈറ്റിന് ആകെ 70.60 പോയിന്റ് ലഭിച്ചു.

A-NCAP പ്രകാരം, ഫ്രണ്ടൽ ഓഫ്‌സെറ്റ് ടെസ്റ്റിൽ സഹ-ഡ്രൈവറുടെ നെഞ്ചിനും താഴത്തെ കാലുകൾക്കും മതിയായ സംരക്ഷണം ഉള്ളപ്പോൾ ഡ്രൈവറുടെ നെഞ്ചിന് പരിക്കേൽക്കാനുള്ള സാധ്യതയുണ്ടെന്ന് നിസാൻ മാഗ്നൈറ്റ് കാണിച്ചു. വാഹനത്തിന് സൈഡ് ഇംപാക്ട് ഉണ്ടായാൽ മാഗ്‌നൈറ്റിന് മതിയായ സംരക്ഷണമുണ്ടെന്ന് A-NCAP ടെസ്റ്റ് കാണിക്കുന്നു. ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷൻ വിഭാഗത്തിൽ, 18 മാസം പ്രായമുള്ള കുട്ടിയുമൊത്തുള്ള ഡൈനാമിക് അസസ്‌മെന്റ് ടെസ്റ്റിൽ മാഗ്‌നൈറ്റിന് 7.81 പോയിന്റ് ലഭിച്ചു. അതേസമയം, മൂന്ന് വയസ്സുള്ള കുട്ടിക്ക് എട്ട് പോയിന്റ് സുരക്ഷാ റേറ്റിംഗ് ലഭിച്ചു.

ടൊയോട്ട ഫോര്‍ച്യൂണര്‍ 
അതേസമയം ഇന്ത്യയില്‍ മികച്ച വില്‍പ്പനയുള്ള ജനപ്രിയ ടൊയോട്ട മോഡലാണ് ഫോര്‍ച്യൂണര്‍. 2022 അവസാനത്തോടെ ഫോർച്യൂണർ എസ്‌യുവിക്ക് കമ്പനി ഒരു തലമുറ മാറ്റവും നൽകും എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പുതിയ 2023 ടൊയോട്ട ഫോർച്യൂണറിന് ഫീച്ചറുകളുടെയും എഞ്ചിൻ മെക്കാനിസത്തിന്റെയും കാര്യത്തിൽ കാര്യമായ അപ്‌ഡേറ്റുകൾ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും (ISG) ഉപയോഗിച്ച് ബൂസ്‌റ്റ് ചെയ്‌ത 1GD-FTV 2.8L ഡീസൽ എഞ്ചിന്റെ രൂപത്തിലാണ് വാഹനത്തിലെ ഏറ്റവും വലിയ അപ്‌ഡേറ്റുകളിലൊന്ന് വരുന്നത്. ഡീസൽ ഹൈബ്രിഡ് പവർട്രെയിനിന് 'ജിഡി ഹൈബ്രിഡ്' എന്ന് പേരിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാധാരണ ഓയിൽ ബർണറിനേക്കാൾ ഉയർന്ന ഇന്ധനക്ഷമതയായിരിക്കും ഇതു മൂലം പുത്തന്‍ ഫോര്‍ച്യൂണറിന് ലഭിക്കുക എന്നും കമ്പനി അവകാശപ്പെടുന്നു. എഞ്ചിന്‍റെ പവർ, ടോർക്ക് കണക്കുകളും നിലവിലുള്ള മോട്ടോറിനേക്കാൾ കൂടുതലായിരിക്കാം.

ഈ പ്രമുഖരുടെ വീട്ടുമുറ്റങ്ങളിലെ ഇന്നോവകള്‍, ആ രഹസ്യം തേടി വാഹനലോകം!

പുതിയ 2023 ടൊയോട്ട ഫോർച്യൂണർ ബ്രാൻഡിന്റെ TNGA-F ആർക്കിടെക്ചറിലേക്ക് മാറുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഓട്ടോമാറ്റിക് പാർക്കിംഗ് അസിസ്റ്റ്, ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ് എന്നിവ ഉൾപ്പെടുന്ന ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സ്യൂട്ടുമായി വാഹന നിർമ്മാതാവ് എസ്‌യുവിയെ സജ്ജമാക്കിയേക്കാം. നിലവിലുള്ള ഹൈഡ്രോളിക് യൂണിറ്റിന് പകരം വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (വിഎസ്‌സി), ഇലക്ട്രിക് പവർ സ്റ്റിയറിംഗ് എന്നിവയും ഇതിന് ലഭിക്കും. 2023 ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയിലും ശ്രദ്ധേയമായ സൗന്ദര്യവർദ്ധക മാറ്റങ്ങൾ വരുത്തും. എന്നിരുന്നാലും, വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

click me!