തലകുത്തി മറിഞ്ഞ് ടിഗോര്‍, ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമയും യാത്രികരും!

By Web TeamFirst Published Apr 19, 2022, 2:34 PM IST
Highlights

അപകടത്തില്‍പ്പെട്ടിട്ടും കാറിനുള്ളിൽ യാത്ര ചെയ്‍ത അഞ്ച് യാത്രക്കാരെ സുരക്ഷിതരാക്കിയ ഇന്ത്യയിലെ ഫോർ സ്റ്റാർ സുരക്ഷാ റേറ്റഡ് സെഡാൻ ആയ ടാറ്റ ടിഗോറാണ് ഇപ്പോള്‍ വാഹനലോകത്തെ താരം. 

ന്ത്യന്‍ റോഡുകളിൽ അപകടങ്ങൾ (Road Accidents) വളരെ സാധാരണമാണ്. അപകടങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, ഗ്ലോബൽ എൻസിഎപി (Global NCAP) പരീക്ഷിച്ച സുരക്ഷിത കാറുകളോട് പല ഉപഭോക്താക്കളും അടുത്തകാലത്തായി താൽപര്യം കാണിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരം കാറുകള്‍ അപകടങ്ങളില്‍ യാത്രികരെ സുരക്ഷിതരാക്കിയ പല വാര്‍ത്തകളും സമീപകാലത്തായി കേള്‍ക്കാറുമുണ്ട്. ഇപ്പോഴിതാ അപകടത്തില്‍പ്പെട്ടിട്ടും കാറിനുള്ളിൽ യാത്ര ചെയ്‍ത അഞ്ച് യാത്രക്കാരെ സുരക്ഷിതരാക്കിയ ഇന്ത്യയിലെ ഫോർ സ്റ്റാർ സുരക്ഷാ റേറ്റഡ് സെഡാൻ ആയ ടാറ്റ ടിഗോറാണ് ഇപ്പോള്‍ വാഹനലോകത്തെ താരം. 

പാലത്തില്‍ നിന്ന് മറിഞ്ഞ് നെക്സോണ്‍, പോറലുപോലുമില്ലാതെ കുടുംബം, മാസ്സാണ് ടാറ്റയെന്ന് ഉടമ!

ടാറ്റ ടിഗോറിൽ ഉണ്ടായ അപകടത്തിന്റെ അനുഭവം സഞ്ജയ് തിവാരി എന്നയാളാണ് പങ്കുവച്ചത് എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യപ്രദേശില്‍ ആണ് അപകടം. ദേശീയ പാത 43ലൂടെ കാർ ചിത്രകൂടത്തേക്ക് പോകുമ്പോൾ ഷാഡോൾ ബൈപ്പാസിലാണ് അപകടമുണ്ടായതെന്നാണ് ലഭ്യമായ വിവരം. നല്ല വേഗതയിലായിരുന്നു ടിഗോര്‍. ഒരു ബൈക്ക് യാത്രികൻ പെട്ടെന്ന് ലെയിനിലേക്ക് പ്രവേശിച്ചപ്പോൾ മോട്ടോർ സൈക്കിൾ റൈഡറെ രക്ഷിക്കാൻ ടാറ്റ ടിഗോറിന്റെ ഡ്രൈവർ വാഹനം റോഡിൽ നിന്ന് വെട്ടിച്ചു. അമിത വേഗത കാരണം നിയന്ത്രണം വിട്ട വാഹനം ഇതോടെ മറിയുകയായിരുന്നു. അപകടസമയത്ത് കാറിൽ നാല് പേർ സഞ്ചരിച്ചിരുന്നു. എന്നാല്‍ എല്ലാവരും രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന എല്ലാവരെയും നിസാര പരിക്കുകളോടെ പ്രഥമ ശുശ്രൂഷയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്തായാലും ടിഗോർ ഡ്രൈവറുടെ പെട്ടെന്നുള്ള പ്രതികരണം കാരണം ബൈക്ക് യാത്രികനും രക്ഷപ്പെട്ടു.

സംഭവത്തിന്‍റെ ചിത്രങ്ങളും മറ്റും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പോസ്റ്റ് ഷെയർ ചെയ്യുന്നതിനിടയിൽ വാഹനത്തിന്റെ ബിൽഡ് ക്വാളിറ്റിക്ക് കാറിന്റെ ഉടമ നന്ദി പറഞ്ഞ ചിത്രങ്ങളാണ് വൈറലാകുന്നത്. വാഹനം തലകീഴായി കിടക്കുന്നതായും ചുറ്റും വലിയ കേടുപാടുകൾ സംഭവിച്ചതായും ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നു. പാസഞ്ചർ ക്യാബിൻ കേടുപാടുകൾ കൂടാതെ പില്ലറുകളിലും മറ്റും കേടുപാടുകൾ ഒന്നുമില്ല. 

 Tata Nexon : അള്‍ട്രോസിന് പിന്നാലെ നെക്സോണിനും ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് നല്‍കാന്‍ ടാറ്റ

ഗ്ലോബൽ എൻസിഎപിയുടെ റേറ്റിംഗ് പ്രകാരം ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ കാറാണ് ടിഗോർ. സുരക്ഷാ പരിശോധനയില്‍ വാഹനത്തിന് നാല് സ്റ്റാറുകൾ ലഭിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച സുരക്ഷാ-റേറ്റഡ് മോഡൽ ലൈനപ്പുകളിൽ ഒന്നാണ് ടാറ്റ മോട്ടോഴ്‌സ്. ടാറ്റ ടിയാഗോ, ടിഗോർ എന്നിവയ്ക്ക് ഫോർ സ്റ്റാർ സുരക്ഷാ റേറ്റിംഗും ടാറ്റ ആൾട്രോസ്, ടാറ്റ പഞ്ച്, ടാറ്റ ടിഗോർ ഇവി, ടാറ്റ നെക്‌സോൺ എന്നിവയ്ക്ക് ഫുൾ ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗുകളുമുണ്ട്. അതേസമയം ഹാരിയർ, സഫാരി തുടങ്ങിയ മറ്റ് വാഹനങ്ങൾ സുരക്ഷാ റേറ്റിംഗ് ഏജൻസി ഇതുവരെ പരീക്ഷിച്ചിട്ടില്ല.

മുൻകാലങ്ങളിൽ പല ടാറ്റ മോട്ടോർ കാര്‍ ഉടമകളും വാഹനങ്ങളുടെ ബിൽഡ് ക്വാളിറ്റിക്ക് നന്ദി പറഞ്ഞിട്ടുണ്ട്. പലരും തങ്ങൾ നേരിട്ട അപകടങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യുകയും തുടർന്ന് കാറിന്റെ ഗുണനിലവാരത്തിന് നന്ദി പറയുകയും ചെയ്യുന്നു. നിലവിൽ നാല് സ്റ്റാർ, അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗുള്ള ഏറ്റവും കൂടുതൽ കാറുകൾ ടാറ്റ വാഗ്‍ദാനം ചെയ്യുന്നു. ടാറ്റ ടിയാഗോയെ അടിസ്ഥാനമാക്കിയുള്ളതാണ് ടിഗോര്‍ സെഡാൻ.  ടാറ്റ ടിഗോറിന്റെ ഇലക്ട്രിക് പതിപ്പിനും ഫോർ സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ടിഗോര്‍ ഇവി ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് കാറായി മാറുന്നു.

പൂസായി ബെന്‍സ് ഓടിച്ച യുവതി വഴിയാത്രികരെ ഇടിച്ചുതെറിപ്പിച്ചു!

click me!