SUV sales : 2022 മാർച്ചിൽ ഏറ്റവുമധികം വിറ്റ അഞ്ച് എസ്‌യുവികൾ

Published : Apr 09, 2022, 09:49 PM IST
SUV sales : 2022 മാർച്ചിൽ ഏറ്റവുമധികം വിറ്റ അഞ്ച് എസ്‌യുവികൾ

Synopsis

ഇതാ, 2022 മാർച്ചിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ അഞ്ച് എസ്‌യുവികളെ പരിചയപ്പെടാം

രാജ്യത്തെ വാഹന വിപണിയില്‍ എസ്‍യുവി (SUV) ഭ്രമം കടുക്കുകയാണ്. ആധുനിക കാലത്തെ പല എസ്‌യുവികളും കോംപാക്ട് എസ്‌യുവികളും ഇന്ത്യൻ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. സമാനമായ വിലയുള്ള സെഡാനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്‍യുവികള്‍ വ്യത്യാസമില്ലാത്ത സുഖസവാരിയും എളുപ്പത്തിലുള്ള കൈകാര്യം ചെയ്യലും വാഗ്‍ദാനം ചെയ്യുന്നു. ഇതാ, 2022 മാർച്ചിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ അഞ്ച് എസ്‌യുവികളെ പരിചയപ്പെടാം.

ഇതാ പുതിയ തലമുറയിലേക്ക് പ്രവേശിക്കുന്ന മൂന്ന് ജനപ്രിയ മാരുതി സുസുക്കി കാറുകൾ

ടാറ്റ നെക്സോൺ
ഗ്ലോബൽ എൻ‌സി‌എ‌പിയുടെ ക്രാഷ് ടെസ്റ്റ് സ്കോറുകളിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ ബ്രാൻഡിന്റെയും ഇന്ത്യയിലെയും ആദ്യത്തെ കാറായ ടാറ്റ നെക്‌സണാണ് പട്ടികയില്‍ ആദ്യം വരുന്നത്. ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ വർഷം ഇതേ സമയം നെക്‌സോണിന്റെ 8,683 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു, ഇപ്പോൾ 65 ശതമാനം വളർച്ച രേഖപ്പെടുത്തി. മാരുതി സുസുക്കി വാഗൺആർ, ഡിസയർ, ബലേനോ എന്നിവയ്ക്ക് ശേഷം 2022 മാർച്ചിൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കുന്ന നാലാമത്തെ കാർ കൂടിയാണിത്. 

പലവട്ടം കരണംമറിഞ്ഞിട്ടും പപ്പടമാകാതെ നെക്‌സോൺ, പോറലുമില്ലാതെ യാത്രികര്‍, ഇതൊക്കയെന്തെന്ന് ടാറ്റ!

മാരുതി സുസുക്കി വിറ്റാര ബ്രെസ
മാരുതിയുടെ വിശ്വസ്‍തനായ വിറ്റാര ബ്രെസ 2022 മാർച്ചിൽ 10,532 യൂണിറ്റുകൾ വിറ്റതിന് ശേഷം പട്ടികയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ എസ്‌യുവിയാണ്. എന്നിരുന്നാലും, കഴിഞ്ഞ മാസം, 9,592 യൂണിറ്റുകൾ വിറ്റ ശേഷം ഹ്യൂണ്ടായ് ക്രെറ്റ, വെന്യു, ടാറ്റ പഞ്ച് എന്നിവയ്‌ക്ക് താഴെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ചാമത്തെ എസ്‌യുവിയായിരുന്നു ഇത്. 

Maruti CNG : വരുന്നൂ ബലേനോ, സിയാസ്, എർട്ടിഗ, ബ്രെസ സിഎൻജി വകഭേദങ്ങൾ

ഹ്യുണ്ടായ് ക്രെറ്റ
2015-ൽ ലോഞ്ച് ചെയ്‍തത് മുതൽ ഹ്യുണ്ടായ് ക്രെറ്റ മികച്ച ഒരു കാറായി മാറി എന്നും ഇന്ത്യൻ വിപണിയിൽ സ്ഥിരതയാർന്ന സ്ഥാനം നേടി എടുത്തു എന്നും പറയാതെ വയ്യ. കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ എസ്‌യുവിയായിരുന്നു ഇത്. 2022 മാർച്ചിൽ പോലും 10,526 യൂണിറ്റുകൾ വിറ്റഴിച്ചതിന് ശേഷം ഇത് ഈ സ്ഥാനം നിലനിർത്തി. എന്നിരുന്നാലും, കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 17 ശതമാനം ഇടിവ് രേഖപ്പെടുത്തി. പുതിയ iMT നൈറ്റ് എഡിഷൻ അതിന്റെ വില്‍പ്പന നമ്പറുകൾ അൽപ്പം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tata Nexon : അള്‍ട്രോസിന് പിന്നാലെ നെക്സോണിനും ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് നല്‍കാന്‍ ടാറ്റ

ടാറ്റ പഞ്ച്
2022 മാർച്ചിൽ ഇന്ത്യയിലെ ഏറ്റവും മികച്ച 25 കാറുകളിൽ ടാറ്റ മോട്ടോഴ്‌സിന് മൂന്നു മോഡലുകളുണ്ട്. ഓരോ മോഡലിനും ശരാശരി 9,856 യൂണിറ്റുകൾ ആണ് വില്‍പ്പന. 2022 മാർച്ചിൽ ടാറ്റ പഞ്ചിന്റെ 10,526 യൂണിറ്റുകൾ ടാറ്റ വിറ്റു. ഈ മാസം ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നാലാമത്തെ കോംപാക്റ്റ്-എസ്‌യുവി ആണിത്. കഴിഞ്ഞ മാസം ഇതിന് 9,592 ഓർഡറുകൾ ലഭിച്ചു.

Honda 2Wheelers : 30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ

ഹ്യുണ്ടായ് വെന്യു
പട്ടികയിൽ അവസാനത്തേത് ക്രെറ്റയുടെ ഇളയ സഹോദരനായ ഹ്യൂണ്ടായ് വെന്യു ആണ്. 2022 മാർച്ചിൽ ഈ കോംപാക്റ്റ്-എസ്‌യുവിയുടെ 9,220 യൂണിറ്റുകൾ വിറ്റഴിക്കുകയും 14 ശതമാനം വാര്‍ഷിക ഇടിവ് രേഖപ്പെടുത്തുകയും ചെയ്‍തിരുന്നു. കഴിഞ്ഞ മാസം, ഇത് 10,212 യൂണിറ്റുകൾ വിറ്റു, ടാറ്റ പഞ്ചിന് ശേഷം ഈ മാസം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ രണ്ടാമത്തെ എസ്‌യുവി ആയിരുന്നു ഇത്. എന്നിരുന്നാലും, ഹ്യുണ്ടായ് വെന്യു അതിന്റെ ദക്ഷിണ-കൊറിയൻ സഹോദരന്‍ ആയ കിയ സോനെറ്റിനേക്കാൾ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നത് തുടരുന്നു.

ഈ വണ്ടി വാങ്ങാന്‍ എത്തുന്നവര്‍ മടങ്ങുക മറ്റൊരു കിടിലന്‍ വണ്ടിയുമായി, കാരണം ഇതാണ്!

Source : Financial Express Drive

30 മാസത്തിനുള്ളിൽ രണ്ടര ലക്ഷം, വിൽപ്പന നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി വെന്യു

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം