
ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാൻ മോട്ടോർ ഇന്ത്യ മാഗ്‌നൈറ്റ് റെഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. മാഗ്നൈറ്റ് റെഡ് എഡിഷൻ XV വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് മൂന്ന് വേരിയന്റ് ഓപ്ഷനുകളിൽ ലഭ്യമാണ് - മാഗ്നൈറ്റ് XV MT, മാഗ്നൈറ്റ് ടര്‍ബോ XV MT, മാഗ്നൈറ്റ് ടര്‍ബോ XV CVT. 7.86 ലക്ഷം രൂപ (എക്സ്-ഷോറൂം, ഡൽഹി) പ്രാരംഭ വിലയിൽ വാഹനം ലഭ്യമാണ്. മെക്കാനിക്കലി, നിലവിലുള്ള എഞ്ചിൻ ഓപ്ഷനുകളാൽ മാഗ്നൈറ്റ് റെഡ് എഡിഷൻ തുടരുന്നു. ഏറ്റവും പുതിയ മാഗ്‌നൈറ്റ് വേരിയന്റുകളിലെ പുതിയ സവിശേഷതകൾ ഇനിപ്പറയുന്നവയാണ്.
നിസാൻ മോട്ടോർ ഇന്ത്യയ്ക്ക് പുതിയ കോർപ്പറേറ്റ് ഹെഡ്ക്വാർട്ടേഴ്‍സ്
സാധാരണ മോഡലിൽ നിന്ന് ഇനിപ്പറയുന്ന സവിശേഷതകൾ മുന്നോട്ട് കൊണ്ടുപോയി
ജനപ്രിയം വാക്കിലല്ല, കണക്കിൽ തന്നെ; രാജ്യത്ത് ഒരുലക്ഷം ബുക്കിംഗ് രജിസ്റ്റർ ചെയ്ത് മാഗ്‌നൈറ്റ്
എന്താണ് നിസാന്‍ മാഗ്നൈറ്റ്?
മാഗ്‌നൈറ്റ് രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്തത് ഇന്ത്യയിലാണ്. നിസാൻ നെക്സ്റ്റ് ട്രാൻസ്ഫോർമേഷൻ പ്ലാനിന് കീഴിൽ പുറത്തിറക്കുന്ന ആദ്യത്തെ ആഗോള ഉൽപ്പന്നമായ മാഗ്നൈറ്റിനെ 2020 ഡിസംബര്‍ ആദ്യവാരമാണ് നിസാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ എത്തിയത്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തില്‍ ഇന്ത്യയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത് എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. 1.0 ലിറ്റർ B4D നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റർ HRA0 ടർബോ-പെട്രോൾ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയാണ് വാഹനം പുറത്തിറക്കിയത്.
ഗുജറാത്തിലേക്ക് പറന്ന വിമാനത്തിന്‍റെ എഞ്ചിന്‍ കവര്‍ മുംബൈ ആകാശത്ത് വച്ച് ഊരിത്തെറിച്ചു!