Kratos 2022 : ഈ ബൈക്കിന്‍റെ പേര് മാറ്റി, ഉടനെത്തും

By Web TeamFirst Published Jan 5, 2022, 5:03 PM IST
Highlights

ഈ മോട്ടോർസൈക്കിൾ ഈ മാസം അവസാനം ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൂനെ (Pune) ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പാണ് ടോർക്ക് മോട്ടോർസൈക്കിൾസ്. ക്രാറ്റോസ് (Kratos) എന്ന പുതിയ മോട്ടോർസൈക്കിൾ പുറത്തിറക്കിക്കൊണ്ട് ടോർക്ക് മോട്ടോഴ്‌സ് പുതുവര്‍ഷം ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഈ മോട്ടോർസൈക്കിൾ ഈ മാസം അവസാനം ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടോർക്ക് T6X ഇലക്ട്രിക് ബൈക്ക് പരീക്ഷണയോട്ടത്തില്‍

2016-ന്റെ അവസാനത്തിൽ ടോർക്ക് ടി6എക്സ് ഇലക്ട്രിക് മോട്ടോർസൈക്കിൾ പ്രദർശിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി കമ്പനിയുടെ പുതിയ ഇ-മോട്ടോർസൈക്കിളിന്‍റെ ലോഞ്ചിനെ കുറിച്ച് അധികമൊന്നും കേട്ടിരുന്നില്ല. 2019-ലാണ് മോട്ടോർസൈക്കിൾ അവസാനമായി പരീക്ഷിച്ചത്. ചില റോഡ് അധിഷ്‍ഠിത മാറ്റങ്ങളോടെ T6X ഇ-ബൈക്ക് അവതരിപ്പിക്കുന്നതിനുള്ള പ്രവർത്തനം ടോർക്ക് മോട്ടോർസൈക്കിൾസ് വീണ്ടും ആരംഭിച്ചതായി കഴിഞ്ഞ ദിവസങ്ങളിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ T6X എന്ന പേരില്‍ അല്ല,  'ക്രാറ്റോസ്' ഇലക്ട്രിക് ബൈക്ക് എന്ന് പുനർനാമകരണം ചെയ്‍ത ശേഷമാണ് ബൈക്ക് ലോഞ്ച് ചെയ്യുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

വിപുലമായ ഗവേഷണത്തിന് ശേഷം ആറ് വർഷങ്ങളോളം പുതിയ ക്രാറ്റോസ് ഇവി പരീക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്‍തതായി കമ്പനി അവകാശപ്പെടുന്നു. ഇവി നിർമ്മാതാവ് അവകാശപ്പെടുന്നത് തങ്ങളുടെ ക്രാറ്റോസ് ഇലക്ട്രിക് ബൈക്ക് ചില പ്രധാന നവീകരണങ്ങളിലൂടെ കടന്നുപോയി എന്നും അകത്ത് നിന്ന് പൂർണ്ണമായും നവീകരിച്ചുവെന്നും ആണ്. കമ്പനി അതിന്റെ ഫ്രെയിം, എർഗണോമിക്സ്, ഫീച്ചറുകൾ, കൂടാതെ ബാറ്ററി പാക്കിൽ പോലും മാറ്റങ്ങൾ അവതരിപ്പിച്ചു.

എണ്ണ വേണ്ടാത്ത ബുള്ളറ്റുകള്‍ വരുമോ? കമ്പനി പറയുന്നത് ഇങ്ങനെ!

ടോർക്കിൽ നിന്നുള്ള ക്രാറ്റോസ് ഇലക്ട്രിക് ബൈക്ക് TIROS എന്ന് വിളിക്കുന്ന കമ്പനിയുടെ ഇൻ-ഹൗസ് ഹോം-ബിൽറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോടുകൂടിയാണ് വരുന്നത്. അതിനുപുറമെ, മോട്ടോർസൈക്കിൾ ടോർക്കിന്റെ ഇൻ-ഹൗസ് വികസിപ്പിച്ച ബാറ്ററിയിൽ നിന്നും ആക്‌സിയൽ ഫ്ലക്സ് മോട്ടോറിൽ നിന്നും പവർ ഉല്‍പ്പാദിപ്പിക്കും. പൂർണ്ണമായും ഇന്ത്യൻ നിർമ്മിത ഉൽപ്പന്നമാക്കി മാറ്റും. ഇന്ത്യയിൽ നിലവിലുള്ള 150cc-160 സിസി സ്‌പോർട്‌സ് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളുമായി താരതമ്യപ്പെടുത്താവുന്നതാണ് ഇതിന്റെ പ്രകടനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

2021 നവംബറില്‍, ടോർക്ക് മോട്ടോർസൈക്കിൾസ് ആക്സിയൽ ഫ്ലക്സ് ടെക്നോളജിക്കൊപ്പം ഒരു പുതിയ ഇലക്ട്രിക് മോട്ടോർ പ്രദർശിപ്പിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കിട്ടിരുന്നതായി ഇന്ത്യാ കാര്‍ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ഈ മോട്ടോർസൈക്കിളിന് 90-96% കാര്യക്ഷമതയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു, ഇത് പരമ്പരാഗത മോട്ടോറിനേക്കാൾ 5-6% മികച്ചതാണ്.

ഈ പുതിയ മോട്ടോർ ബാറ്ററിയുടെ വലുപ്പം കുറയ്ക്കുകയും ഓഫർ ശ്രേണിയിൽ വിട്ടുവീഴ്ച ചെയ്യാതെ ദീർഘായുസ്സ് മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. കമ്പനിയുടെ പോസ്റ്റിൽ ഇങ്ങനെ പറയുന്നു: “ഇലക്‌ട്രിക് മോട്ടോറിന്റെ കാര്യക്ഷമത നിർണ്ണയിക്കുന്നത് ചെമ്പ്, ഇരുമ്പ് എന്നിവയുടെ സ്ഥാനമാണ്. ഇരുമ്പ് സ്റ്റേറ്റർ യോക്കിന്റെ അഭാവം ഇരുമ്പിന്റെ നഷ്ടം ഗണ്യമായി കുറയ്ക്കുന്നു.."

ലുക്ക്, കരുത്ത്, മോഹവില; കിടിലന്‍ ബൈക്കുമായി കോയമ്പത്തൂര്‍ കമ്പനി!

ഈ മാസാവസാനം വെർച്വൽ ലോഞ്ച് കഴിഞ്ഞ് ഉടൻ തന്നെ പുതിയ ബൈക്കിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിക്കും. ലോഞ്ച് വിലയെ സംബന്ധിച്ചിടത്തോളം, മോഡൽ ഇന്ത്യയിൽ 1.20 ലക്ഷം മുതൽ 1.40 ലക്ഷം വരെ (എക്സ് ഷോറൂം) വില പരിധിയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കാം. റിവോൾട്ട് RV400 ഇലക്ട്രിക് ബൈക്കിന് ഇത് നേരിട്ടുള്ള എതിരാളിയായിരിക്കും ഈ മോഡല്‍. എന്നിരുന്നാലും ഇത് കൂടുതൽ പ്രീമിയം ഓഫറായിരിക്കും  ക്രാറ്റോസ്  എന്ന് പ്രതീക്ഷിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടോര്‍ക്ക് T6X പരീക്ഷണ ഓട്ടം തുടങ്ങി 

 

click me!