Asianet News MalayalamAsianet News Malayalam

ലുക്ക്, കരുത്ത്, മോഹവില; കിടിലന്‍ ബൈക്കുമായി കോയമ്പത്തൂര്‍ കമ്പനി!

89,999 രൂപയാണ് ഈ ബൈക്കിന്‍റെ വില. ലുക്കിലും കരുത്തിലും കേമനാണ് ഈ ബൈക്ക്

Boom Motors launch Boom Corbett Electric Bike
Author
Mumbai, First Published Nov 14, 2021, 5:24 PM IST

ന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ജനപ്രീതി നേടാന്‍ സഹായിച്ചതില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആ പട്ടികയിലേക്കെത്തുന്ന ഏറ്റവും പുതിയ ബ്രാന്‍ഡാണ് തമിഴ്‍നാട്ടിലെ കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബൂം മോട്ടോര്‍സ്  ( Boom Motors ) ഇപ്പോഴിതാ ഈ കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് ബൂം കോർബറ്റ് ( Boom Corbett) പുറത്തിറക്കി. വളരെ സ്റ്റൈലിഷ് ആയിട്ടാണ് ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യൻ സാഹചര്യങ്ങൾക്കനുസൃതമായാണ് ഈ ഇലക്ട്രിക് ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ബൂം മോട്ടോഴ്‍സ് അധികൃതര്‍ പറയുന്നു. ഏത് കാലാവസ്ഥയിലും രാജ്യത്തെ ഏത് തരത്തിലുള്ള റോഡുകളിലും ഓടാൻ ഈ വാഹനം പ്രാപ്‍തമാണ്. വേൽ ബ്ലൂ, ബീറ്റിൽ റെഡ്, മാന്റിസ് ഗ്രീൻ, പാന്തർ ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് കമ്പനി ഇത് പുറത്തിറക്കിയിരിക്കുന്നത്.  200 കിലോ വരെ ഭാരം വഹിക്കാനും ഈ ബൈക്കിന് കഴിയും.

പുതിയ കോര്‍ബറ്റ് ഇലക്ട്രിക് സ്‌കൂട്ടറിന് 89,999 രൂപയാണ് വില. കോര്‍ബറ്റ് 14, കോര്‍ബറ്റ് 14-എക്‌സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഇവി നിരത്തിലെത്തുന്നത്. ബൂം കോര്‍ബറ്റ് 14 പതിപ്പിന് 89,999 രൂപയും, ബൂം കോര്‍ബറ്റ് 14-എക്‌സ് മോഡലിന് 124,999 രൂപയുമാണ് എക്‌സ്‌ഷോറൂം വില. വിവിധ സംസ്ഥാനതല സബ്സിഡികളും കൂടിയാകുമ്പോള്‍ വില ഇനിയും കുറയും. കോയമ്പത്തൂര്‍ കമ്പനിയുടെ പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനത്തിന് അതിന്റെ 2.3 കെഡബ്ല്യുഎച്ച് ബാറ്ററി വഴി പൂര്‍ണ ചാര്‍ജില്‍ 200 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. അതേസമയം ഓപ്ഷണലായി 4.6 കെഡബ്ല്യുഎച്ച് ആയി ബാറ്ററി ശേഷി ഇരട്ടിയാക്കാനും അവസരമുണ്ട്. പോര്‍ട്ടബിള്‍ ചാര്‍ജറിനൊപ്പം വാഗ്ദാനം ചെയ്യുന്ന സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളാണിവ എന്നതും ബൂം ഇലക്ട്രിക് സ്‌കൂട്ടറിന്റെ മാറ്റേകുന്നുണ്ട്. ഏത് ഹൗസ്‌ഹോള്‍ഡ് സോക്കറ്റിലും അതിന്റെ പോര്‍ട്ടബിള്‍ ചാര്‍ജര്‍ പ്ലഗിന്‍ ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സ്‌കൂട്ടറിന് കഴിയുമെന്നതും സവിശേഷതയാണ്. മണിക്കൂറിൽ പരമാവധി  75 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷി ഈ ബൈക്കിനുണ്ട്. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയുമായാണ് ഇത് വരുന്നത്. അതിനാൽ ബാറ്ററി തീർന്നാൽ,  എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാനാവും. അതേസമയം, മോഷണം കണ്ടെത്തൽ, അപകടം കണ്ടെത്തൽ തുടങ്ങിയ ഇന്റലിജന്റ് ഫീച്ചറുകളും ഇതിലുണ്ട്.

അതേസമയം സർക്കാരിൽ നിന്ന് സബ്‌സിഡി ലഭിച്ചതോടെ വില ഇനിയും കുറയും. കമ്പനി നവംബർ 12 മുതൽ ബുക്കിംഗ് ആരംഭിച്ചു, ഇത് വെറും 499 രൂപയ്ക്ക് ബുക്ക് ചെയ്യാം. ലോഞ്ചിൽ ഒരു ആമുഖ ഓഫറായി, കമ്പനി ഇതിന് 3,000 രൂപ കിഴിവും വാഗ്ദാനം ചെയ്യുന്നു, അതിന്റെ ഡെലിവറി ജനുവരി മുതൽ ആരംഭിക്കും.

ഒരു മികച്ച വാറന്റി പ്ലാനോടെയാണ് ബൂം കോർബറ്റ് കമ്പനി  പുറത്തിറക്കിയിരിക്കുന്നത്. വാഹനത്തിന്‍റെ ഷാസിക്ക് ഏഴ് വർഷത്തെ വാറന്റിയും ബാറ്ററിക്ക് അഞ്ച്  വർഷത്തെ സ്റ്റാൻഡേർഡ് വാറന്റിയും നൽകുന്നു. ഈ സെഗ്‌മെന്റിലെ ബാറ്ററിയുടെയും ഷാസിയുടെയും ഏറ്റവും ഉയർന്ന വാറന്റിയാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബുക്കിംഗുകള്‍ക്കും മറ്റ് വിശദാംശങ്ങള്‍ക്കും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം. 

Follow Us:
Download App:
  • android
  • ios