ബസും ട്രക്കും കൂട്ടിയിടിച്ച് തീ പിടിച്ചു, ഇത് ഞെട്ടിക്കുന്ന അപകടം

Published : May 31, 2019, 10:51 AM IST
ബസും ട്രക്കും കൂട്ടിയിടിച്ച് തീ പിടിച്ചു, ഇത് ഞെട്ടിക്കുന്ന അപകടം

Synopsis

ട്രക്കും ബസും കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തില്‍ 21 പേര്‍ വെന്തുമരിച്ചു. മെക്സിക്കോയിലാണ് സംഭവം. 

ട്രക്കും ബസും കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തില്‍ 21 പേര്‍ വെന്തുമരിച്ചു. മെക്സിക്കോയിലാണ് സംഭവം. മെക്സിക്കോയുടെ കിഴക്കന്‍ നഗരമായ വെരാക്രൂസിലാണ് അപകടം. കൂട്ടിയിടിച്ചതിനു പിന്നാലെ ഇരുവാഹനങ്ങള്‍ക്കും തീ പിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ 30 ഓളം പേര്‍ക്ക്‌ പരുക്കേറ്റു. 

കത്തോലിക്കാ പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കുപോയി മടങ്ങിയ തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസാണ് ട്രക്കുമായി കൂട്ടിയിടിച്ചശേഷം കത്തിയമര്‍ന്നത്.  സംഭവത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ