ചെലവ് കൂടുന്നുവെന്ന് ഇന്നോവ മുതലാളി, മോഡലുകളുടെ വില കൂട്ടി, കൂടുന്നത് ഇത്രയും വീതം

Published : Jan 06, 2024, 05:29 PM IST
ചെലവ് കൂടുന്നുവെന്ന് ഇന്നോവ മുതലാളി, മോഡലുകളുടെ വില കൂട്ടി, കൂടുന്നത് ഇത്രയും വീതം

Synopsis

 വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ ഭാഗികമായി നികത്താൻ വിലക്കയറ്റം അനിവാര്യമാണെന്ന് ടൊയോട്ട പ്രസ്താവനയിൽ പറഞ്ഞു. ഉപഭോക്താവിന് കൈമാറുന്ന ആഘാതം കുറയ്ക്കുന്നതിന് വില ക്രമീകരണം ശ്രദ്ധാപൂർവ്വം മോഡറേറ്റ് ചെയ്‍തതായും കമ്പനി പറയുന്നു.

ടൊയോട്ട കിർലോസ്‌കർ മോട്ടോർ തങ്ങളുടെ തിരഞ്ഞെടുത്ത കാറുകളുടെയും വേരിയന്റുകളുടെയും വില വർദ്ധിപ്പിച്ചു. 2024 ജനുവരി 1 മുതൽ ഈ വില വർദ്ധനവ് പ്രാബല്യത്തിൽ വന്നു.  0.5 ശതമാനത്തിനും 2.5 ശതമാനത്തിനും സമീപമാണ് വർദ്ധനവ്. വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ ഭാഗികമായി നികത്താൻ വിലക്കയറ്റം അനിവാര്യമാണെന്ന് ടൊയോട്ട പ്രസ്താവനയിൽ പറഞ്ഞു. ഉപഭോക്താവിന് കൈമാറുന്ന ആഘാതം കുറയ്ക്കുന്നതിന് വില ക്രമീകരണം ശ്രദ്ധാപൂർവ്വം മോഡറേറ്റ് ചെയ്‍തതായും കമ്പനി പറയുന്നു.

തിരഞ്ഞെടുത്ത മോഡലുകൾക്കായി ടൊയോട്ട ഇന്ത്യയുടെ വെബ്‌സൈറ്റിൽ പുതിയ വിലകൾ അപ്‍ഡേറ്റ് ചെയ്‍തു. ടൊയോട്ട ഇന്നോവ ഹൈക്രോസിന് ഇപ്പോൾ 42,000 രൂപ വരെ വില കൂടുതലാണ്. ഇന്നോവ ക്രിസ്റ്റയ്ക്ക് 25,000 രൂപ വരെ വിലയുണ്ട്. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് ഇപ്പോൾ 28,000 രൂപ വരെ വില കൂടുതലാണ് .

മേൽപ്പറഞ്ഞ മോഡലുകൾക്ക് പുറമേ, ഗ്ലാൻസ, റൂമിയോൺ, ഹിലക്സ്, ഫോർച്യൂണർ, കാംറി എന്നിവയും ടൊയോട്ട വിൽക്കുന്നു. ആഡംബര വിഭാഗത്തിൽ വെൽഫയർ, ലാൻഡ് ക്രൂയിസർ LC300 എന്നിവയും കമ്പനി റീട്ടെയിൽ ചെയ്യുന്നു. ജാപ്പനീസ് വാഹന നിർമ്മാതാവ് ഈ വർഷം 'ടെയ്‌സർ' എന്ന പേരിൽ ഒരു പുതിയ കാർ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ടൊയോട്ട ടെയ്‌സർ റീ ബാഡ്‌ജ് ചെയ്‍ത മാരുതി സുസുക്കി ഫ്രോങ്‌സായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

youtubevideo

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!