പുത്തന്‍ ഇലക്ട്രിക് വാനുമായി ടൊയോട്ട

Web Desk   | Asianet News
Published : Feb 01, 2021, 03:27 PM IST
പുത്തന്‍ ഇലക്ട്രിക് വാനുമായി ടൊയോട്ട

Synopsis

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട മോട്ടോര്‍ പുതിയ ഇലക്ട്രിക്ക് വാന്‍ പുറത്തിറക്കി

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട മോട്ടോര്‍ പുതിയ ഇലക്ട്രിക്ക് വാന്‍ പുറത്തിറക്കി. കമ്പനിയുടെ ഇലക്ട്രിക് മോട്ടോറുമായി വരുന്ന ആദ്യത്തെ വാനത്തിന്‍റെ പേര് പ്രോസ് എന്നാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡൈനാമിക്, ബിസിനസ് എന്നീ രണ്ട് ട്രിം ലെവലുകളില്‍ വാന്‍ ലഭ്യമാണ്. 

മൂന്ന് വ്യത്യസ്ത നീളങ്ങള്‍ (കോംപാക്ട്, മീഡിയം അല്ലെങ്കില്‍ ലോംഗ്) ഉള്‍പ്പെടെ വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വാഹനം എത്തും. രണ്ടാമത്തെ നിര സീറ്റുകളുള്ള ഒരു ഡീപ് ക്യാബ് പതിപ്പ്, ചേസിസ്-ക്യാബ് പതിപ്പ്, പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ടിനായി നീക്കിവച്ചിരിക്കുന്ന പതിപ്പ് എന്നിവയും ലഭ്യമാണ്. 330 കിലോമീറ്റര്‍ വരെ (WLTP സംയോജിത സൈക്കിളില്‍) ശ്രേണി വാഗ്ദാനം ചെയ്യുന്ന രണ്ട് തരം ശക്തമായ ബാറ്ററികള്‍ പ്രോസ് ഇലക്ട്രിക്കില്‍ തിരഞ്ഞെടുക്കാം. 100 കിലോവാട്ട് പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷന്‍ ഉപയോഗിക്കുമ്പോള്‍, 50 കിലോവാട്ട് ബാറ്ററി ഏകദേശം 30 മിനിറ്റിനുള്ളിലും 75 കിലോവാട്ട് ബാറ്ററിക്ക് വെറും 45 മിനിറ്റിനുള്ളിലും 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും.

എല്ലാ റീചാര്‍ജിംഗ് ആവശ്യങ്ങളും നിറവേറ്റുന്നതിനായി 11 കിലോവാട്ട് ത്രീ-ഫേസ് ചാര്‍ജര്‍ വാഹനത്തില്‍ സ്റ്റാന്‍ഡേര്‍ഡായി ഘടിപ്പിച്ചിരിക്കുന്നു. ഇലക്ട്രിക് മോട്ടോര്‍ 136 bhp കരുത്തും 260 Nm torque ഉം നല്‍കുന്നു. ഉയര്‍ന്ന വേഗത ഇലക്ട്രോണിക്കലി മണിക്കൂറില്‍ 130 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.ഇതിന്റെ രൂപകല്‍പ്പന മാറ്റമില്ലാത്ത ലോഡ് വോളിയവും ഒരു ടണ്‍ പേലോഡും ഉറപ്പാക്കുന്നു.

നഗരത്തില്‍ സേവനങ്ങള്‍ നടത്തുന്ന കമ്പനികളെയും ഫ്‌ലീറ്റുകളെയും ലക്ഷ്യം വച്ചാണ് പ്രോസ് ഇലക്ട്രിക് അവതരിപ്പിച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ