ഇന്ത്യയില്‍ പുതിയ 11 മോഡലുകള്‍ക്ക് ട്രേഡ്‍മാര്‍ക്ക് അപേക്ഷയുമായി ടൊയോട്ട

Published : Apr 25, 2021, 08:30 AM IST
ഇന്ത്യയില്‍ പുതിയ 11 മോഡലുകള്‍ക്ക് ട്രേഡ്‍മാര്‍ക്ക് അപേക്ഷയുമായി ടൊയോട്ട

Synopsis

പതിനൊന്ന് പേരുകള്‍ക്കായാണ് കമ്പനി ട്രേഡ്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ തങ്ങളുടെ ബിസെഡ് (ബിയോണ്ട് സീറോ) സീരീസ് മോഡലുകളുടെ പേരുകള്‍ക്ക് ഇന്ത്യയില്‍ ട്രേഡ്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. 

ഇലക്ട്രിക്ക് വാഹനങ്ങളാണ് ബിസെഡ് സീരീസില്‍ ടൊയോട്ട വിപണിയിലെത്തിക്കുന്നത്. ഇന്ത്യയില്‍ പതിനൊന്ന് പേരുകള്‍ക്കായാണ് കമ്പനി ട്രേഡ്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.  ബിസെഡ്, ബിസെഡ്1, ബിസെഡ്1എക്‌സ്, ബിസെഡ്2, ബിസെഡ്2എക്‌സ്, ബിസെഡ്3, ബിസെഡ്3എക്‌സ്, ബിസെഡ്4, ബിസെഡ്4എക്‌സ്, ബിസെഡ്5, ബിസെഡ്5എക്‌സ് എന്നിവയാണ് ഈ പതിനൊന്ന് പേരുകള്‍.  2020 മെയ്, ഒക്‌ടോബര്‍ മാസങ്ങള്‍ക്കിടയിലാണ് ഇത്രയും പേരുകള്‍ക്ക് ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. 

ടൊയോട്ട ബിസെഡ് സീരീസ് വാഹനങ്ങള്‍ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി (ബിഇവി) വികസിപ്പിച്ച ഇ ടിഎന്‍ജിഎ പ്ലാറ്റ്‌ഫോമാണ് അടിസ്ഥാനമാക്കുന്നത്. വാഹനങ്ങളുടെ വലുപ്പം, ഡിസൈന്‍ എന്നിവ അനുസരിച്ച് വിവിധ വകഭേദങ്ങളില്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ കഴിയും. ബിവൈഡി, സൂബരു, സുസുകി, ഡൈഹാറ്റ്‌സു തുടങ്ങിയ ബ്രാന്‍ഡുകളുടെ സഹായത്തോടെ ആയിരിക്കും ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ ബിസെഡ് സീരീസ് ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഴ് പുതിയ ഇലക്ട്രിക് മോഡലുകള്‍ 2025 ഓടെ അവതരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം എന്നാണ് റിപ്പോർട്ട്. ട്രേഡ്മാര്‍ക്കിനായി അപേക്ഷിച്ച പേരുകള്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പാറ്റന്റ്‌സ് ഡിസൈന്‍ ആന്‍ഡ് ട്രേഡ്മാര്‍ക്‌സ് പേജിലാണ് കാണുന്നത്.

PREV
click me!

Recommended Stories

റെനോയുടെ വർഷാവസാന മാജിക്: വമ്പൻ വിലക്കിഴിവുകൾ!
ഡൽഹി ഇവി നയം 2.0: തലസ്ഥാനത്ത് വൻ മാറ്റങ്ങൾ വരുമോ?