സ്വന്തമാക്കിയ ബലേനോയുടെ വിലയും കുറച്ച് ടൊയോട്ട!

Published : Oct 10, 2019, 08:54 PM IST
സ്വന്തമാക്കിയ ബലേനോയുടെ വിലയും കുറച്ച് ടൊയോട്ട!

Synopsis

ജനപ്രിയ വാഹനത്തിന്‍റെ വില കുറഞ്ഞ മോഡലിനെ അവതരിപ്പിച്ച് ടൊയോട്ട 

മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ ടൊയോട്ട വേര്‍ഷനായ ഗ്ലാന്‍സ അടുത്തിടെയാണ് വിപണിയിലെത്തുന്നത്. മാന്ദ്യകാലത്തും ബലേനോയെപ്പോലെ തന്നെ വാഹനത്തിന് മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. വിപണിയിലെത്തി കേവലം ആറുമാസത്തിനകം വില്‍പ്പന പതിനൊന്നായിരം യൂണിറ്റ് പിന്നിട്ടതും അടുത്തിടെയാണ്.

ഇപ്പോഴിതാ ഗ്ലാന്‍സയുടെ വില കുറഞ്ഞ മോഡലിനെ അവതരിപ്പിക്കുകയാണ് ടൊയോട്ട എന്നാണ് പുതിയ വാര്‍ത്തകള്‍. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം ഒഴിവാക്കിയ 1.2 ലീറ്റര്‍, കെ 12 എം എന്‍ജിനോടെ ഗ്ലാന്‍സയ്ക്കു പുതിയ അടിസ്ഥാന വകഭേദമാണ് എത്തുന്നത്.  6.97 ലക്ഷം രൂപയാണ് പുതിയ ബേസ് മോഡലിന്റെ ദില്ലി എക്‌സ്‌ഷോറൂം വില. നേരത്തെയുള്ള G MT (മില്‍ഡ് ഹൈബ്രിഡ്) ബേസ് മോഡലിന് 7.28 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. ഇതിന് പുറമേ V MT, G CVT, V CVT എന്നീ വകഭേദങ്ങളാണ് ഗ്ലാന്‍സയ്ക്കുള്ളത്.

തേജസ്സ്, ദീപ്‍തം എന്നിങ്ങനെ അർത്ഥം വരുന്ന ജർമ്മൻ വാക്കിൽ നിന്നാണ് ഗ്ലാൻസ എന്ന പേരിന്‍റെ പിറവി. മികച്ച അകത്തളവും മനോഹരമായ എക്സ്റ്റീരിയറും ആണ് വാഹനത്തെ യുവതലമുറയുടെ ഇഷ്ട മോഡൽ ആക്കുന്നത്. ശക്തിയേറിയതും മികച്ച ഇന്ധനക്ഷമതയുള്ള ഉള്ളതുമായ കെ സീരീസ് എഞ്ചിൻ ആണ് വാഹനത്തിൽ ഉള്ളത്. 3 വർഷത്തെ അല്ലെങ്കിൽ 100000 കിലോമീറ്റർ വാറന്റിയും ലഭിക്കും. ആകർഷകമായ ഫിനാൻസ് സ്കീമോടെ ഇത് 5 വർഷം അല്ലെങ്കിൽ 220000കിലോമീറ്റർ ആക്കി വർധിപ്പിക്കാനും സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ബി​എ​സ് 6ലു​ള്ള 1.2 ലി​റ്റ​ർ കെ12​ബി പെ​ട്രോ​ൾ എ​ൻ​ജി​നാ​ണ് ഗ്ലാ​ൻ​സ​യുടെ ഹൃദയം. ഇ​തി​ന് 83 ബി​എ​ച്ച്പി പ​വ​റി​ൽ 113 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യും. 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും ഗ്ലാന്‍സ എത്തും. 5 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളാവും ട്രാന്‍സ്‍മിഷന്‍.

പരസ്‍പര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബലേനോ, വിറ്റാര ബ്രെസ്സ മോഡലുകളെ മാരുതിയില്‍ നിന്നും ടൊയോട്ട കടമെടുക്കുന്നത്. പകരം, ടൊയോട്ട കൊറോള ആള്‍ട്ടിസിനെ മാരുതി സ്വന്തം ലേബലിലും അവതരിപ്പിക്കും.  

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ