Toyota Price : ഈ മോഡലുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ടൊയോട്ട

Published : Apr 29, 2022, 11:13 PM IST
 Toyota Price : ഈ മോഡലുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ടൊയോട്ട

Synopsis

2022 മെയ് 1 മുതൽ വില വര്‍ദ്ധനവ് നിലവില്‍ വരും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കമ്പനി വില വർദ്ധനവിന്റെ വ്യാപ്‍തി വെളിപ്പെടുത്തിയിട്ടില്ല. 

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (Toyota) തങ്ങളുടെ രണ്ട് മോഡലുകളായ അർബൻ ക്രൂയിസർ, ഗ്ലാൻസ എന്നിവയുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 2022 മെയ് 1 മുതൽ വില വര്‍ദ്ധനവ് നിലവില്‍ വരും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കമ്പനി വില വർദ്ധനവിന്റെ വ്യാപ്‍തി വെളിപ്പെടുത്തിയിട്ടില്ല. 

Toyota Innova EV : ഇന്ധനവിലയെ പേടിക്കേണ്ട, വരുന്നൂ വീട്ടുമുറ്റങ്ങളിലേക്ക് എണ്ണവേണ്ടാ ഇന്നോവകള്‍!

ടൊയോട്ട അർബൻ ക്രൂയിസറും ഗ്ലാൻസയും ആഗോള തലത്തിൽ മാരുതി സുസുക്കിയുമായുള്ള ബ്രാൻഡിന്റെ കൂട്ടുകെട്ടിന്‍റെ ഭാഗമായാണ് വരുന്നത്. മാരുതി സുസുക്കി വിറ്റാര ബ്രെസ കോംപാക്ട് എസ്‌യുവിയുടെയും പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെയും റീബാടഡ്‍ജ് ചെയ്‍ത പതിപ്പുകളാണ് യഥാക്രമം അർബൻ ക്രൂയിസറും ഗ്ലാൻസയും. 

പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റം ജനങ്ങളുടെ വാഹനം വാങ്ങുന്ന തീരുമാനങ്ങളെ ബാധിക്കുന്ന സമയത്ത് ഈ തീരുമാനം വാഹന നിർമ്മാതാക്കളുടെ വിൽപ്പനയെ ബാധിക്കും എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം, വർദ്ധിച്ചുവരുന്ന കാർ വിലകൾ, കൊവിഡ്-19ൽ നിന്നും അനുബന്ധ പ്രത്യാഘാതങ്ങളിൽ നിന്നും വാഹന വ്യവസായത്തിന്റെ വീണ്ടെടുക്കൽ പ്രക്രിയയെ കൂടുതൽ സ്വാധീനിച്ചേക്കാം.

അസംസ്‌കൃത വസ്തുക്കളുടെ വില വർധിക്കുന്നതിനാൽ ഇൻപുട്ട് ചെലവിലെ വർധന ഭാഗികമായി നികത്തുന്നതിന് ഈ വർധനവ് അനിവാര്യമാണെന്ന് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു. “ഞങ്ങളുടെ മൂല്യമുള്ള ഉപഭോക്താക്കളെ ബാധിക്കുന്നത് കണക്കിലെടുത്താണ് മൊത്തത്തിലുള്ള വില വർധന കുറച്ചത്..” വാഹന നിർമ്മാതാവ് അവകാശപ്പെടുന്നതായി എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Kerala CM use black Innova : ഇനി മുഖ്യന്‍ കറുത്ത കാറില്‍ ചീറിപ്പായും,പുതിയ കാറില്‍ യാത്ര തുടങ്ങി പിണറായി

അടുത്ത കാലത്തായി തങ്ങളുടെ കാറുകൾക്ക് വില വർദ്ധന പ്രഖ്യാപിച്ച ഇന്ത്യയിലെ കാർ നിർമ്മാതാവ് ടൊയോട്ട മാത്രമല്ല. വർദ്ധിച്ചുവരുന്ന അസംസ്‌കൃത വസ്‍തുക്കളുടെ വിലയും വിതരണ ശൃംഖലയിലെ പ്രതിസന്ധിയും കാരണം മറ്റ് നിരവധി കാർ ബ്രാൻഡുകളും അതത് വാഹനങ്ങൾക്ക് വില വർദ്ധനവ് പ്രഖ്യാപിച്ചു. ഈ വർഷമാദ്യം, മഹീന്ദ്ര, മാരുതി സുസുക്കി, ടൊയോട്ട, ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ നിരവധി വാഹന നിർമ്മാതാക്കൾ സമാന കാരണങ്ങളാൽ തങ്ങളുടെ മോഡൽ ലൈനപ്പുകളില്‍ ഉടനീളം വിലവർദ്ധന പ്രഖ്യാപിച്ചിരുന്നു.

ടൊയോട്ട ഇതുവരെ ഇന്ത്യയിൽ 20 ലക്ഷം കാറുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്‌‍തു എന്ന നാഴികക്കല്ലിൽ എത്തിയതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വില വര്‍ദ്ധനവ് പ്രഖ്യാപനവും എത്തുന്നത്. ഇന്ത്യയിൽ വിൽക്കുന്ന ബ്രാൻഡിൽ നിന്നുള്ള രണ്ട് ദശലക്ഷാമത്ത മോഡലാണ് ഗ്ലാൻസയെന്നും കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

വീട്ടുമുറ്റങ്ങളില്‍ ഇന്നോവകള്‍ നിറയുന്നു, വമ്പന്‍ നേട്ടവുമായി ടൊയോട്ട

ടൊയോട്ട ഇന്ത്യയില്‍ ഇതുവരെ വിറ്റത് 20 ലക്ഷം കാറുകള്‍

ടൊയോട്ട ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ഇതുവരെ മൊത്തം 20 ലക്ഷം യൂണിറ്റ് കാർ വിൽപ്പന നടത്തിയതായി റിപ്പോര്‍ട്ട്. രണ്ട് മില്യണ്‍ തികച്ച യൂണിറ്റ് ടൊയോട്ട ഗ്ലാൻസയാണ് എന്നും ഇത് ഉപഭോക്താവിന് കൈമാറിയെന്നും വാഹന നിർമ്മാതാക്കൾ അവകാശപ്പെട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുറപ്പെടാനൊരുങ്ങുന്ന ആ ഇന്നോവയുടെ വിവരങ്ങള്‍ ചോര്‍ന്നു, ലക്ഷ്യം ഇതാണ്!

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ടൊയോട്ട ഗുണനിലവാരം, ഈട്, വിശ്വാസ്യത എന്നിവയുടെ അടിത്തറ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് അതുൽ സൂദ് ഈ നേട്ടത്തെക്കുറിച്ച് പറഞ്ഞു. 2022-ലും അതിനുശേഷവും പുതിയ സെഗ്‌മെന്റുകളും പുതിയ വിപണികളും പര്യവേക്ഷണം ചെയ്യുന്നതിനൊപ്പം വരും ദിവസങ്ങളിലും ഈ മുന്നേറ്റം തുടരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വാഹന നിർമ്മാതാക്കളുടെ വെർച്വൽ ഷോറൂമുകളും ഡീലർഷിപ്പുകളിലെ വർധിച്ച ഉപഭോക്തൃ ഇടപെടലുകളും ബ്രാൻഡിനെ ഈ നാഴികക്കല്ലിലെത്താൻ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി. 

2017 ജൂലൈ മുതൽ 17,131 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് 2022 മാർച്ചിൽ വാഹന നിർമ്മാതാവ് എക്കാലത്തെയും ഉയർന്ന ആഭ്യന്തര വിൽപ്പന രേഖപ്പെടുത്തി. കൂടാതെ,  2021 സാമ്പത്തിക വർഷത്തിലെ 78,262 യൂണിറ്റുകളെ അപേക്ഷിച്ച് 123,770 യൂണിറ്റുകളുടെ മൊത്ത വിൽപ്പനയിലൂടെ 2022 സാമ്പത്തിക വർഷത്തിൽ 58 ശതമാനം സഞ്ചിത വളർച്ചയും വാഹന നിർമ്മാതാക്കൾ രേഖപ്പെടുത്തി.

ഈ പ്രമുഖരുടെ വീട്ടുമുറ്റങ്ങളിലെ ഇന്നോവകള്‍, ആ രഹസ്യം തേടി വാഹനലോകം!

ഇന്ത്യൻ വാഹന വിപണിയിലെ എസ്‌യുവി, എംപിവി വിഭാഗങ്ങളിൽ നിലവിൽ ഈ ജാപ്പനീസ് വാഹന നിർമ്മാതാക്കൾക്ക് ശക്തമായ സ്വാധീനമുണ്ട്. ടൊയോട്ട യുവി സെഗ്‌മെന്റിൽ ഫോർച്യൂണറും ഇന്നോവ ക്രിസ്റ്റയും വിൽക്കുന്നു. ഈ രണ്ട് മോഡലുകളും ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ്. അതുകൂടാതെ, മാരുതി സുസുക്കി വിറ്റാര ബ്രെസ്സയുടെ റീബാഡ്ജ് ചെയ്ത പതിപ്പായ ടൊയോട്ട അർബൻ ക്രൂയിസറും കമ്പനി ഇന്ത്യയിൽ വിൽക്കുന്നു. ഇത് ടൊയോട്ട-സുസുക്കി ആഗോള പങ്കാളിത്തത്തിന്റെ ഭാഗമായി വരുന്നു. ഇതേ കരാർ പ്രകാരം, മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ റീബാഡ്ജ് ചെയ്ത പതിപ്പായ ഗ്ലാൻസയും ടൊയോട്ട വിൽക്കുന്നുണ്ട്. 

നിലവിൽ, പരമ്പരാഗതവും പുതിയതുമായ ഉയർന്നുവരുന്ന വിപണികളിൽ വ്യാപിച്ചുകിടക്കുന്ന രാജ്യത്ത് 419 ശക്തമായ ഡീലർഷിപ്പ് ശൃംഖലയുണ്ടെന്ന് ടൊയോട്ട അവകാശപ്പെടുന്നു. മുന്നോട്ട് പോകുമ്പോൾ, ടയർ II, ടയര്‍ III നഗര വിപണികളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രവര്‍ത്തനം വിപുലീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

''തലനരയ്ക്കുവതല്ലെന്‍റെ വാർദ്ധക്യം.." പഴകിയിട്ടും യൂത്തനായി മുറ്റത്തൊരു ഇന്നോവ!

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം