Toyota Hilux : ആ കിടിലന്‍ പിക്കപ്പും ഇന്ത്യയിലേക്ക്, ഇത് ഇന്നോവ മുതലാളിയുടെ തുറുപ്പുചീട്ട് !

Web Desk   | Asianet News
Published : Nov 30, 2021, 11:12 AM IST
Toyota Hilux : ആ കിടിലന്‍ പിക്കപ്പും ഇന്ത്യയിലേക്ക്, ഇത് ഇന്നോവ മുതലാളിയുടെ തുറുപ്പുചീട്ട് !

Synopsis

ഈ പിക്ക്-അപ്പ് ട്രക്ക് ഹിലക്സ്, ഹിലക്സ് റെവോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.  

ജാപ്പനീസ് (Japanese) വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ (Toyota) ലൈഫ്‌സ്‌റ്റൈൽ പിക്ക്-അപ്പ് ട്രക്കായ ഹിലക്‌സ് (Toyota Hilux) 2022 അവസാനത്തോടെ ഇന്ത്യയിലേക്ക് എത്തും എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍  ഇസുസു വി-ക്രോസിന് നേരിട്ടുള്ള എതിരാളിയായിരിക്കും ഈ മോഡല്‍. ഈ പിക്ക്-അപ്പ് ട്രക്ക് ഹിലക്സ്, ഹിലക്സ് റെവോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യത്തെ വേരിയന്‍റിന് ഏകദേശം 18 ലക്ഷം രൂപയായിരിക്കും എക്‌സ്-ഷോറൂം വില. രണ്ടാമത്തേതിന് ഏകദേശം 25 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലവരും. ഫോർച്യൂണർ എസ്‌യുവി, ഇന്നോവ ക്രിസ്റ്റ എംപിവി എന്നിവയ്ക്ക് അടിസ്ഥാനമാകുന്ന ഐഎംവി (ഇന്നവേറ്റീവ് ഇന്റർനാഷണൽ മൾട്ടി പർപ്പസ് വെഹിക്കിൾ) പ്ലാറ്റ്‌ഫോമിലാണ് ഹിലക്‌സ് നിർമ്മിച്ചിരിക്കുന്നത്.

2.4L ഡീസൽ, 2.8L ഡീസൽ എഞ്ചിനുകൾ ആണ് വാഹനത്തില്‍. ഈ എഞ്ചിനുകള്‍ യഥാക്രമം 150bhp-ഉം 204bhp-ഉം ഉത്പാദിപ്പിക്കും. 2WD (ടു-വീൽ ഡ്രൈവ്) സംവിധാനമുള്ള ചെറിയ കപ്പാസിറ്റി മോട്ടോർ എൻട്രി ലെവൽ വേരിയന്റിൽ ലഭ്യമാകും. അതേസമയം വലിയ കപ്പാസിറ്റിയുള്ള ഓയിൽ ബർണർ 2WD, 4WD സംവിധാനങ്ങൾക്കൊപ്പം ഉയർന്ന ട്രിമ്മിൽ നൽകും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളോടെയാകും ഈ ലൈഫ്‌സ്‌റ്റൈൽ പിക്ക്-അപ്പ് ട്രക്ക് എത്തുന്നത്.

അന്താരാഷ്‌ട്ര വിപണികളിൽ, ഹിലക്‌സിന് മൂന്ന് എഞ്ചിനുകൾ ലഭ്യമാണ്. 2.7 എൽ പെട്രോൾ (164 ബിഎച്ച്പി/245 എൻഎം), 2.4 എൽ ഡീസൽ (145 ബിഎച്ച്പി), 2.8 എൽ (201 ബിഎച്ച്പി) എന്നിവയോണവ. കൂടാതെ 5-സ്‍പീഡ് മാനുവൽ, 6-സ്‍പീഡ് മാനുവൽ, 6-സ്‍പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ മൂന്ന് ഗിയർബോക്‌സ് ഓപ്ഷനുകളും ലഭ്യമാകും. ടൊയോട്ട പിക്ക്-അപ്പ് സ്റ്റാൻഡിന്റെ മൊത്തത്തിലുള്ള നീളവും വീതിയും ഉയരവും യഥാക്രമം 5285mm, 1815mm, 1855mm എന്നിങ്ങനെയാണ്.

പ്ലാറ്റ്ഫോം പങ്കിടുന്നതിനു പുറമേ, പുതിയ ടൊയോട്ട പിക്ക്-അപ്പ് ട്രക്ക് ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുമായി അതിന്റെ സവിശേഷതകളും മറ്റ് നിരവധി ഘടകങ്ങളും പങ്കിടും. ഫീച്ചറുകളുടെ കാര്യത്തിൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള പുതിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 4.2 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേ, 6 സ്പീക്കർ ഓഡിയോ സിസ്റ്റം, പവർ അഡ്‍ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ, പിന്നിൽ ഓട്ടോമാറ്റിക് എസി യൂണിറ്റ് എന്നിവ വാഗ്ദാനം ചെയ്യും. വെന്റുകൾ, പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ഉള്ള സ്‍മാർട്ട് കീ എന്നിവയും മറ്റും വാഹനത്തില്‍ ഉണ്ടാകും.

തിരഞ്ഞെടുത്ത ആഗോള വിപണികളിൽ, ADAS അഥവാ അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഹിലക്സില്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഇന്ത്യ-സ്പെക്ക് പതിപ്പില്‍ അത് ഉണ്ടാകാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് ആൻഡ് ഹിൽ ഡിസൻറ് അസിസ്റ്റുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, സെൻസറുകളോട് കൂടിയ റിയർ പാർക്കിംഗ് ക്യാമറ, ട്രാക്ഷൻ കൺട്രോൾ എന്നിവ ഇന്ത്യന്‍ പതിപ്പില്‍ ഉൾപ്പെടുത്താന്‍ സാധ്യതയുണ്ട്.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം