"ഞങ്ങള്‍ ഇടത്തരക്കാര്‍, എനിക്ക് പോലും നിങ്ങളുടെ കാറുകള്‍ വാങ്ങാനാകില്ല.." ബെൻസിനോട് നിതിൻ ഗഡ്‍കരി!

By Web TeamFirst Published Oct 3, 2022, 10:44 AM IST
Highlights

പൂനെയിലെ ചക്കൻ നിർമ്മാണ കേന്ദ്രത്തിൽ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിലെ ആദ്യത്തെ പ്രാദേശികമായി അസംബിൾ ചെയ്‍ത ഇക്യുഎസ് 580 4മാറ്റിക്ക് ഇവി പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൂടുതൽ കാറുകൾ പ്രാദേശികമായി നിർമ്മിക്കണമെന്ന് ജർമ്മൻ പ്രീമിയം കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസിനോട് അഭ്യർത്ഥിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി.  നിലവിലെ വിലയിൽ തനിക്ക് പോലും ബെൻസിന്‍റെ ആഡംബര കാർ താങ്ങാൻ കഴിയില്ലെന്ന് പറഞ്ഞ ഗഡ്‍കരി പ്രാദേശിക നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍  ഇന്ത്യയിലെ കൂടുതൽ ഇടത്തരം ആളുകൾക്ക് ബെൻസിന്‍റെ വില താങ്ങാൻ കഴിയും എന്നും പറഞ്ഞു.  പൂനെയിലെ ചക്കൻ നിർമ്മാണ കേന്ദ്രത്തിൽ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിലെ ആദ്യത്തെ പ്രാദേശികമായി അസംബിൾ ചെയ്‍ത ഇക്യുഎസ് 580 4മാറ്റിക്ക് ഇവി പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ വിപണിയുണ്ടെന്ന് ഗഡ്കരി പറഞ്ഞു.  “നിങ്ങൾ ഉൽപ്പാദനം വർദ്ധിപ്പിക്കുക.. എങ്കിൽ മാത്രമേ ചെലവ് കുറയ്ക്കാൻ കഴിയൂ.. ഞങ്ങൾ ഇടത്തരക്കാരാണ്.. എനിക്ക് പോലും നിങ്ങളുടെ കാർ വാങ്ങാൻ കഴിയില്ല..” കേന്ദ്ര മന്ത്രി വ്യക്തമാക്കി. 

“ഇതൊരു വലിയ പ്രശ്‍നം.." കൂടുതല്‍ കാറുകള്‍ വാങ്ങുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി!

രാജ്യത്ത് എക്‌സ്‌പ്രസ് ഹൈവേകൾ വരുന്നതോടെ മെഴ്‌സിഡസ് ബെൻസ് ഇന്ത്യയ്ക്ക് ഈ കാറുകൾക്ക് മികച്ച വിപണി ലഭിക്കുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. 1.55 കോടി രൂപയാണ് ഗഡ്‍കരി പുറത്തിറക്കിയ പുതിയ ബെൻസ് ഇലക്ട്രിക് കാറിന്റെ വില.

2020 ഒക്ടോബറിൽ പൂർണ്ണമായും ഇറക്കുമതി ചെയ്ത യൂണിറ്റായി ഓൾ-ഇലക്‌ട്രിക് എസ്‌യുവി ഇക്യുസി പുറത്തിറക്കിക്കൊണ്ടായിരുന്നു മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ അതിന്റെ ഇലക്‌ട്രോ-മൊബിലിറ്റി ഡ്രൈവ് ആരംഭിച്ചത്. അ 1.07 കോടി രൂപ ആയിരുന്നു ഈ മോഡലിന്‍റെ വില.

അതേസമയം രാജ്യത്ത് മൊത്തം 15.7 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗഡ്കരി പറഞ്ഞു. ഇവിടെ ഇലക്ട്രിക് വാഹനങ്ങൾ വലിയ വിപണിയുണ്ട്. മൊത്തത്തിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന 335 ശതമാനം ഉതയർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 7.8 ലക്ഷം കോടി രൂപയുടെ വിപണിയാണ് ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം എന്നും അതിൽ കയറ്റുമതി 3.5 ലക്ഷം കോടി രൂപയാണ് എന്നും ഓട്ടോമൊബൈലിനെ 15 ലക്ഷം കോടി രൂപയുടെ വ്യവസായമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഗഡ്‍കരി അഭിപ്രായപ്പെട്ടു.

പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള സ്‍ക്രാപ്പിംഗ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി മെഴ്‌സിഡസ്-ബെൻസ് സംയുക്ത സംരംഭങ്ങൾ സ്ഥാപിക്കണമെന്ന നിർദേശവും കേന്ദ്രമന്ത്രി  മുന്നോട്ടുവെച്ചു. അതു വഴി വാഹനങ്ങളുടെ പാർട്സിന്റെ വില 30 ശതമാനം കുറക്കാനാകുമെന്നും ഗഡ്‍കരി വ്യക്തമാക്കി.

"ഇന്ത്യയിലെ പാവങ്ങളുടെ ജീവന് ഒരു വിലയുമില്ലേ..?" കാര്‍ നിര്‍മ്മാതാക്കളോട് കേന്ദ്രമന്ത്രി!

"ഞങ്ങളുടെ രേഖകൾ പ്രകാരം രാജ്യത്ത് 1.02 കോടി വാഹനങ്ങൾ സ്‌ക്രാപ്പിംഗിന് തയ്യാറായിട്ടുണ്ട്. എന്നാല്‍ നമുക്ക് നിലവില്‍ 40 സ്‍ക്രാപ്പിംഗ് യൂണിറ്റുകൾ മാത്രമേയുള്ളൂ. ഒരു ജില്ലയിൽ നാല് സ്‌ക്രാപ്പിംഗ് യൂണിറ്റുകൾ തുറക്കാമെന്നാണ് എന്റെ കണക്കുകൂട്ടൽ. വളരെ എളുപ്പത്തിൽ, ഞങ്ങൾക്ക് അത്തരം 2,000 യൂണിറ്റുകൾ തുറക്കാൻ കഴിയും.. ”അദ്ദേഹം പറഞ്ഞു. സർക്കാർ ഇത്തരം സംവിധാനങ്ങൾക്ക് വേണ്ട പ്രോത്സാഹനം നൽകുന്നുണ്ട് എന്നും നിങ്ങളുടെ ഭാഗത്ത് നിന്ന് സഹകരണം ലഭിക്കണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.

click me!