സ്‍പോര്‍ട്‍സ്‍മാനായി വേഷം മാറിയും ഇന്നോവ വരുന്നൂ!

By Web TeamFirst Published Aug 19, 2020, 6:51 PM IST
Highlights

 ജനപ്രിയ എംപിവി ഇന്നോവയ്‍ക്കും  TRD വകഭേദം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഫോർച്യൂണറിനു TRD വകഭേദം അവതരിപ്പിച്ചിരിച്ചത് അടുത്തിടെയാണ്. ഇപ്പോഴിതാ ജനപ്രിയ എംപിവി ഇന്നോവയ്‍ക്കും  TRD വകഭേദം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
സ്‌പോർട്ടീവോ എന്നാണ് ഈ മോഡലിന്‍റെ പേര്.

ഇൻഡോനേഷ്യൻ വിപണിയിലാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ TRD സ്‌പോർട്ടീവോ എഡിഷൻ അവതരിപ്പിച്ചത്. ഇന്തോനേഷ്യയിൽ ടൊയോട്ട എംപിവിയ്ക്ക് കിജാങ് ഇന്നോവ എന്നാണ് പേര്. ഇന്തോനേഷ്യൻ സ്വാതന്ത്ര ദിനത്തിലായിരുന്നു പുത്തന്‍ വാഹനത്തിന്‍റെ അവതരണം.

ഫോക്സ് ലിപ് സ്പോയ്ലർ ചേർന്ന പുത്തൻ ബമ്പർ ആണ് മുൻകാഴ്ചയിൽ ഇന്നോവ ക്രിസ്റ്റ TRD സ്‌പോർട്ടീവോ മോഡലിന്റെ ആകർഷണം. ഗ്രില്ലിന് ക്രോം ആവരണം നൽകി. 17-ഇഞ്ച് കറുപ്പിൽ പൊതിഞ്ഞ അലോയ് വീലുകൾ, സൈഡ് സ്കർട്ട്, സ്‌പോർട്ടി പിൻ ബമ്പർ എന്നിവയാണ് TRD സ്‌പോർട്ടീവോ പതിപ്പിനെ സാധാരണ മോഡലിൽ നിന്നും വേറിട്ടതാക്കുന്നു. ഹാച്ച്‌ഡോറിലെ ഇന്നോവ ബാഡ്ജിങ്ങിന് താഴെയായി ടിആര്‍ടി എന്നും ആലേഖനം ചെയ്തിട്ടുണ്ട്. രണ്ടാം നിരയ്ക്കുള്ള ഡോറുകളുടെ താഴെയും ബ്രാൻഡിംഗ് ഒരു ഗ്രാഫിക്സ് ആയി കാണാം. 

ഇന്ത്യയിലെ ഇന്നോവ ക്രിസ്റ്റയില്‍ നല്‍കിയിട്ടുള്ള 2.4 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ടിആര്‍ടി സ്‌പോര്‍ട്ടിവോയ്ക്കും കരുത്തേകുന്നത്. ഇത് 148 ബിഎച്ച്പി പവറും 343 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ടിആര്‍ഡി സ്‌പോട്ടിവോയില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

സാധാരണ ഇന്നോവ ക്രിസ്റ്റ മോഡലും TRD സ്‌പോർട്ടീവോ എഡിഷനും തമ്മിൽ ഇന്റീരിയറിൽ കാര്യമായ മാറ്റങ്ങളില്ല. ഇന്റഗ്രേറ്റഡ് എയർ പ്യൂരിഫയർ ആണ് TRD സ്‌പോർട്ടീവോ എഡിഷനിൽ കൂടുതലായി ഇടം പിടിച്ചിരിക്കുന്നത്. വുഡന്‍ പാനലുള്ള ഡാഷ് ബോർഡ്, 8-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇല്ലുമിനേറ്റഡ് എല്‍ഇഡി ലൈറ്റുകള്‍ എന്നിവ ഇന്നോവ ക്രിസ്റ്റ TRD സ്‌പോർട്ടീവോ പതിപ്പിലുമുണ്ട്.

ടൊയോട്ട റേസിങ്ങ് ഡെവലപ്പ്‌മെന്റ് വിഭാഗമാണ് ടിആര്‍ടി സീരീസിലുള്ള വാഹനങ്ങളുടെ ഡിസൈനിങ്ങ് നിര്‍വഹിക്കുക. ഈ മോഡല്‍ ഇന്ത്യയില്‍ എത്തുമെന്ന കാര്യം വ്യക്തമല്ല. എത്തിയാല്‍ത്തന്നെ 2021ല്‍ ഇന്ത്യയില്‍ എത്തിയേക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ട്. 

 

click me!