പുതിയ മിഡ് സൈസ് എസ്‍യുവിയുമായി ടൊയോട്ട

By Web TeamFirst Published May 9, 2020, 3:34 PM IST
Highlights

ടൊയോട്ട കാമ്രി,  പുതിയ RAV4 മോഡലുകളെ  TNGA പ്ലാറ്റ്‌ഫോമിലെ ഒരു പതിപ്പായ NGA-K അടിസ്ഥാനമാക്കിയായിരിക്കും കമ്പനി പുതിയ മിഡ് സൈസ് എസ്‌യുവിയെയും നിർമിക്കുക

പുതുതായി വരാൻ പോവുന്ന RAV4 എസ്‌യുവി ഈ ശ്രേണിയിൽ വരാത്തതിനാൽ പുതിയ മോഡലിനെ ഇറക്കാൻ തയ്യാറെടുക്കുകയാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മോഡൽ RAV4-ന് താഴെയായി ഇടം പിടിക്കും.

ടൊയോട്ട കാമ്രി,  പുതിയ RAV4 മോഡലുകളെ  TNGA പ്ലാറ്റ്‌ഫോമിലെ ഒരു പതിപ്പായ NGA-K അടിസ്ഥാനമാക്കിയായിരിക്കും കമ്പനി പുതിയ മിഡ് സൈസ് എസ്‌യുവിയെയും നിർമിക്കുക എന്നാണ് സൂചന. ഒരു ജാപ്പനീസ് മാസികയുടെ റിപ്പോർട്ട് അനുസരിച്ച് പുതിയ എസ്‌യുവി "ലോക്കൽ ബോയ്" എന്ന കോഡ്‌നാമത്തിലാവും അറിയപ്പെടുക. 2017 ലെ ടോക്കിയോ മോട്ടോർ ഷോയിൽ നിന്നുള്ള ടൊയോട്ട TJ ക്രൂയിസറിന്റെ നിർമാണ പതിപ്പായിരിക്കും വരാനിരിക്കുന്ന എസ്‌യുവി. അതിനാൽ ഒരു ബോക്‌സി രൂപഘടനയും എസ്‌യുവിയുടെ സാധാരണ ഡിസൈൻ സവിശേഷതകളും പുത്തൻ കാറിൽ പ്രതീക്ഷിക്കാം.

പുതിയ മോഡൽ 2022-ൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. 2022 ൽ തന്നെ വാഹനം കമ്പനി വില്പനക്കുമെത്തിച്ചേക്കാം. ഇന്ത്യൻ വിപണിയിലേക്കുള്ള വരവിനെ പറ്റി റിപ്പോർട്ടുകൾ ഒന്നുമില്ല. എന്നിരുന്നാലും ആഭ്യന്തര വിപണിയിലെ എസ്‌യുവി പ്രേമം കണക്കിലെടുത്ത് ചിലപ്പോൾ വാഹനം ഇന്ത്യയിലുമെത്തിയേക്കാം.

click me!