ഡീലർഷിപ്പുകൾക്ക് കൊവിഡ് പാക്കേജ് പ്രഖ്യാപിച്ച് ടൊയോട്ട

Web Desk   | Asianet News
Published : Apr 01, 2020, 02:29 PM IST
ഡീലർഷിപ്പുകൾക്ക് കൊവിഡ് പാക്കേജ് പ്രഖ്യാപിച്ച് ടൊയോട്ട

Synopsis

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന വേളയിൽ ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയാണ് ഡീലർഷിപ്പുകൾക്കായി പുതിയ പാക്കേജുമായി  ടൊയോട്ട രംഗത്ത് എത്തിയത്. 

കൊച്ചി: പ്രമുഖ വാഹന നിർമാതാക്കളായ ടൊയോട്ട കിർലോസ്‍കർ മോട്ടോർസ് ഡീലർഷിപ്പുകൾക്കായി കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന വേളയിൽ ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയാണ് ഡീലർഷിപ്പുകൾക്കായി പുതിയ പാക്കേജുമായി  ടൊയോട്ട രംഗത്ത് എത്തിയത്. ഈ പാക്കേജ് ഡീലർ പങ്കാളികൾക്ക് ലോക്ക് ഡൗൺ ഘട്ടത്തെ മറികടക്കാൻ ആവശ്യമായ സഹായം നൽകുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ലോക്ക് ഡൗൺ സമയത്ത് ബിസിനസ് നന്നായി നിലനിർത്തുന്നതിനാവശ്യമായ  ദ്രവ്യത ഉറപ്പുവരുത്തുക എന്നതാണ് പാക്കേജിന്റെ പ്രാഥമിക ലക്ഷ്യം. ഡീലർ പങ്കാളികളുടെ  വ്യക്തിഗത ഡീലർ ഓവർഹെഡുകളെ അടിസ്ഥാനമാക്കി ഏകദേശം 38 മുതൽ 75 ദിവസം വരെ പരിരക്ഷിക്കുക, ഈ  അപകടകരമായ സമയങ്ങളിൽ നിലനിൽക്കാൻ  സഹായിക്കുന്ന പണമൊഴുക്കിന് പിന്തുണ നൽകുക എന്നിവയും ഈ പാക്കേജിലൂടെ ഉറപ്പുവരുത്തും.

കോവിഡ് പാക്കേജ് ഏതെങ്കിലും ഡീലർ ക്ലെയിമുകൾ ഉടനടി തീർപ്പാക്കുന്നത് മുതൽ ഡീലർ സ്റ്റോക്കിലെ വാഹനങ്ങൾക്കുള്ള ഇൻവെന്ററി പലിശ സബ്സിഡി, സ്പെയർ പാർട്സ് പേയ്മെന്റ് മാറ്റിവയ്ക്കൽ, മറ്റ് പിന്തുണകൾ എന്നിവ ഉൾപ്പെടുന്നു.  കൂടാതെ, അഭൂതപൂർവമായ ഈ സാഹചര്യത്തിൽ ഇൻ‌വെൻററി ഫണ്ടിംഗ് പലിശ ഒറ്റത്തവണ കുറയ്ക്കുന്നതിനായി ടി‌കെ‌എം അതിന്റെ ധനകാര്യ പങ്കാളികളുമായി പ്രവർത്തിക്കുന്നുണ്ട്.

ബിസിനസ്  പങ്കാളികളും ഡീലർ പങ്കാളികളും അവരുടെ ജീവനക്കാരും ഏറ്റവും പ്രധാനപ്പെട്ട സ്വത്താണെന്നും അവരുടെ സുരക്ഷയും ക്ഷേമവും വളരെ പ്രാധാന്യമർഹിക്കുന്നുവെന്നും കോവിഡ് പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് ടൊയോട്ട കിർലോസ്‌കർ മോട്ടോർ സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറഞ്ഞു. ഈ പകർച്ചവ്യാധി ഇന്ത്യയിലുടനീളമുള്ള എല്ലാ ഡീലർഷിപ്പുകളെയും സാമ്പത്തികമായി ബാധിച്ചതായും കൊവിഡ് പാക്കേജിലൂടെ ഈ പ്രതിസന്ധിയിൽ  ഒരുമിച്ചു നിന്ന്  ഉയർത്തെഴുനേൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 

PREV
click me!

Recommended Stories

ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?
15 മിനിറ്റിനുള്ളിൽ കാർ ചാർജ് ചെയ്യാം; ടെസ്‌ലയുടെ ആദ്യ ചാർജിംഗ് സ്റ്റേഷൻ ഗുരുഗ്രാമിൽ