സ്‍പെയര്‍ പാര്‍ട്‍സുകള്‍ വീട്ടിലെത്തിക്കാന്‍ ടൊയോട്ട

By Web TeamFirst Published Jun 18, 2021, 4:55 PM IST
Highlights

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) ഡോർ ഡെലിവറി സംവിധാനം ആരംഭിച്ചതായി റിപ്പോര്‍ട്ട്

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) ഡോർ ഡെലിവറി സംവിധാനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ‘ടൊയോട്ട പാർട്‌സ് കണക്റ്റ്’ സേവനത്തിന് കീഴിൽ ആരംഭിച്ച ഈ പദ്ധതി ഉപഭോക്താക്കളെ കമ്പനിയില്‍ നിന്ന് നേരിട്ട് തങ്ങളുടെ വാഹനങ്ങൾക്കായി ജെന്യുവിൻ സ്പെയർ പാർട്‍സുകള്‍ വാങ്ങാൻ സഹായിക്കും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  കൊവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിലാണ് കമ്പനിയുടെ ഈ പുതിയ നീക്കം. 

ഡോർ ഡെലിവറി ഓപ്ഷൻ ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് ബ്രാൻഡിൽ നിന്ന് നേരിട്ട് പാര്‍ട്‍സുകൾ ഓർഡർ ചെയ്യാം. കമ്പനിയുടെ അടുത്തുള്ള ഡീലർഷിപ്പുകളിൽ നിന്ന് അവ ശേഖരിക്കാനോ അല്ലെങ്കിൽ അത് വീട്ടിൽ എത്തിക്കുന്നത് തെരഞ്ഞെടുക്കാനോ ഈ ഓപ്‍ഷനിലൂടെ സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഓർഡർ ചെയ്യാൻ കഴിയുന്ന ഉൽപ്പന്നങ്ങളുടെ ശ്രേണിയിൽ കാർ കെയർ അവശ്യവസ്‍തുക്കൾ, എഞ്ചിൻ ഓയിൽ, ടയറുകൾ, ബാറ്ററി എന്നിവ ഉൾപ്പെടുന്നു. നിലവിൽ, 12 നഗരങ്ങളിൽ ഈ സേവനം ലഭ്യമാണ്, 2021 അവസാനത്തോടെ കൂടുതൽ നഗരങ്ങളിലേക്ക് നിർമ്മാതാക്കൾ ഇത് വ്യാപിപ്പിക്കും.

ഈ സംരംഭം ആരംഭിച്ചതോടെ, മികച്ച ഉപഭോക്തൃ അനുഭവം പ്രദാനം ചെയ്യുന്നതിലുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയിലേക്കുള്ള മറ്റൊരു നാഴികക്കല്ല് കമ്പനി നേടി എന്ന് ഈ പുതിയ പദ്ധതിയുടെ അവതരണത്തെക്കുറിച്ച് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!