വീട്ടിലിരുന്നാല്‍ മതി ഇനി ടൊയോട്ട വണ്ടി മുറ്റത്തെത്തും!

Web Desk   | Asianet News
Published : Aug 12, 2021, 09:23 AM IST
വീട്ടിലിരുന്നാല്‍ മതി ഇനി ടൊയോട്ട വണ്ടി മുറ്റത്തെത്തും!

Synopsis

വെർച്വൽ ഷോറൂം പരിശോധിക്കാനായി  ഉപഭോക്താക്കൾക്ക് യാതൊരു വിധ ആപ്ലിക്കേഷനും  ഡൗൺലോഡ് ചെയ്യുകയോ  ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യാതെ  ടൊയോട്ട ഭാരത് വെബ്സൈറ്റിൽ ലോഗിൻ ചെയ്യാം

ബാംഗ്ലൂർ: ഉപഭോക്തൃ അനുഭവം ഡിജിറ്റൽവൽക്കരിക്കുന്നതിനായി പ്രത്യേക 'വെർച്വൽ ഷോറൂം അവതരിപ്പിച്ച്  ടൊയോട്ട കിർലോസ്‍കർ മോട്ടോർ (ടികെഎം). വെർച്വൽ ഷോറൂമിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ടൊയോട്ട വാഹനങ്ങൾ ഓൺലൈനായി യാതൊരു പരിമിതികളുമില്ലാതെ കാണാൻ സാധിക്കുന്നുവെന്നും കൂടാതെ വെർച്വൽ ഷോറൂമിൽ നിന്ന് നേരിട്ട് സ്വപ്‍ന വാഹനം  ബുക്ക് ചെയ്യാനും  സഹായിക്കുന്നുവെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  ഇതിനോടകം തന്നെ പേയ്മെന്റ് ഗേറ്റ് വേയുമായി ഇത് സംയോജിപ്പിച്ചിരിക്കുന്നു, കൂടാതെ മികച്ച ഓഫറുകൾ, ഫിനാൻസ് ഓപ്ഷനുകൾ, ലോൺ ആപ്ലിക്കേഷനുകൾ എന്നിവ ഉടൻ സുഗമമാക്കുകയും മറ്റ് മൂല്യവർദ്ധിത സേവനങ്ങൾ ഭാവിയിൽ പ്രദാനം ചെയ്യുകയും ചെയ്യും എന്നും കമ്പനി അറിയിച്ചു.

വെർച്വൽ ഷോറൂം പരിശോധിക്കാനായി  ഉപഭോക്താക്കൾക്ക് യാതൊരു വിധ ആപ്ലിക്കേഷനും  ഡൗൺലോഡ് ചെയ്യുകയോ  ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യാതെ  ടൊയോട്ട ഭാരത് വെബ്സൈറ്റിൽ ലോഗിൻ ചെയ്യാം. സ്‍മാർട്ട്ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ് അല്ലെങ്കിൽ ഡെസ്ക്ടോപ്പ് തുടങ്ങി ഏത് ഉപകരണത്തിലൂടെയും ഏതാനും ചില ക്ലിക്കുകളിലൂടെ അവരുടെ കാർ വാങ്ങുന്നതിനായുള്ള യാത്ര ആരംഭിക്കാൻ കഴിയും.

വെർച്വൽ ഷോറൂമിലൂടെ  ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ടൊയോട്ട വാഹനം തിരഞ്ഞെടുക്കാം. 360- ഡിഗ്രി ബാഹ്യവും ആന്തരികവുമായ കാഴ്ചകൾ, ലഭ്യമായ എല്ലാ വകഭേദങ്ങളും കളർ ഓപ്ഷനുകളും പരിശോധിക്കുക തുടങ്ങി നിരവധി സൗകര്യങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. ഉപഭോക്താക്കൾക്ക് അവരുടെ സ്‍മാർട്ട് ഫോണുകളിൽ ഓഗ്മെന്റഡ് റിയാലിറ്റി മോഡ് ഉപയോഗിച്ച് ഗാരേജിലോ പോർട്ടിക്കോയിലോ പാർക്ക് ചെയ്യുമ്പോൾ ടൊയോട്ട വാഹനം എങ്ങനെ കാണപ്പെടും എന്നത്  കാണുവാൻ സാധിക്കുന്നു എന്നതാണ് പുതിയ പ്ലാറ്റ്ഫോമിലെ ഒരു നിർണായക വശം. ഏറ്റവും പ്രധാനമായി, ഉപഭോക്താക്കൾക്ക് വെർച്വൽ ഷോറൂമിൽ നിന്ന് നേരിട്ട് ടെസ്റ്റ് ഡ്രൈവ് ഷെഡ്യൂൾ ചെയ്യുവാനും തങ്ങളുടെ പരിധികളിലുള്ള ഡീലർഷിപ്പിലേക്കോ അവരുടെ വീട്ടിലേക്കോ  സുരക്ഷിതമായ  ഡെലിവറിക്ക് ബുക്ക് ചെയ്യുവാനും  കഴിയും എന്നും ടൊയോട്ട അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

സുരക്ഷയിൽ ഒന്നാമൻ: ഹ്യുണ്ടായി നെക്സോയുടെ രഹസ്യം എന്ത്?
ക്രെറ്റയെ വിറപ്പിക്കാൻ മഹീന്ദ്രയുടെ പുതിയ അവതാരം