രണ്ട് വമ്പന്മാരുടെ ഒത്തുച്ചേരല്‍; കാത്തിരുന്ന ആ വാഹനം വിപണിയിലേക്ക്

Published : Jul 04, 2020, 12:12 AM IST
രണ്ട് വമ്പന്മാരുടെ ഒത്തുച്ചേരല്‍; കാത്തിരുന്ന ആ വാഹനം വിപണിയിലേക്ക്

Synopsis

വാഹനത്തിന്റെ ഔദ്യോഗിക പവർ കണക്കുകൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. ദ്രുതഗതിയിലുള്ള ആക്സിലറേഷൻ വാഗ്ദാനം ചെയ്തുകൊണ്ട് സുസുക്കി എക്രോസിന്റെ ഇലക്ട്രിക് മാത്രം 75 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. 

ദില്ലി: ജാപ്പനീസ് കാർ നിർമാതാക്കളായ സുസുക്കി, ടൊയോട്ട കമ്പനികൾ തമ്മിലുള്ള സഹകരണ വ്യവസായിക കരാർ പ്രകാരം ടൊയോട്ട സുസുക്കിക്ക് വേണ്ടി നിർമിക്കുന്ന വാഹനം എക്രോസ് എസ്‌യുവിയെ ഉടൻ അന്താരാഷ്ട്ര വിപണിയിൽ എത്തും. 

ടൊയോട്ട ശ്രേണിയിൽ ഏറെ ആവശ്യക്കാരുള്ള റേവ് 4 അടിസ്ഥാനപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന പ്ലഗ്‌-ഇൻ ഹൈബ്രിഡ് എസ്‌യുവി ആണ് എക്രോസ്.  ആധുനികമായ രൂപകൽപ്പന, ഹൈബ്രിഡ് സാങ്കേതികവിദ്യ, പ്രായോഗികത എന്നിവയ്ക്ക് പേരുകേട്ട അഞ്ചാം തലമുറ RAV4 എസ്‌യുവി അടിസ്ഥാനമാക്കിയുള്ളതാണ് എക്രോസ്.  മെലിഞ്ഞ ഹെഡ്‌ലാമ്പുകളും സംയോജിത ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഉള്ള ഒരു പുതിയ ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, ഫോഗ്‌ ലാമ്പ് സി ആകൃതിയിലുള്ള ബ്ലാക്ക് ഹൗസിംങ് എന്നിവ വാഹനത്തിന്‍റെ മുൻവശത്തെ വേറിട്ടതാക്കുന്നു.

ടൊയോട്ട RAV4 എസ്‌യുവിക്ക് സമാനമാണ് വാഹനത്തിന്‍റെ പിൻവശം. ചതുരാകൃതിയിലുള്ള ബ്ലാക്ക് വീൽ ആർച്ചുകൾ, കറുത്ത സൈഡ് ക്ലാഡിംഗ്, ബ്ലാക്ക് റൂഫ് റെയിലുകൾ, റാക്ക്ഡ് വിൻഡ്ഷീൽഡ്, ക്രോംഡ് വിൻഡോ ലൈൻ, പിൻ ക്വാർട്ടർ ഗ്ലാസിന് പിന്നിലുള്ള ഒരു കിങ്ക് എന്നിവയാണ് മറ്റു സവിശേഷതകൾ. കൂടാതെ അടിവശത്തെ സംരക്ഷിക്കാൻ പരുക്കൻ രൂപത്തിലുള്ള സ്‌കിഡ് പ്ലേറ്റ് ഒരുക്കിയിട്ടുണ്ട്.

എക്രോസിന്റെ ക്യാബിനും RAV4-ന് സമാനമാണ്. വയർലെസ് ചാർജിംഗ് സൗകര്യം, ഫ്ലോട്ടിംഗ് ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഭംഗിയായി സജ്ജീകരിച്ച സെന്റർ കൺസോൾ, ലേയേർഡ് ഡാഷ്‌ബോർഡ്, ധാരാളം ക്രോം ഘടകങ്ങൾ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവ ഇന്റീരിയറിൽ ഉൾപ്പെടുന്നു.

സുസുക്കി എക്രോസ് എസ്‌യുവി RAV4-ന്റെ അതേ PHEV എൻജിൻ സിസ്റ്റം ആണ് ഉപയോഗിക്കുന്നത്. ഇത് പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ഒന്നിച്ച് പ്രവർത്തിക്കുന്ന 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം.

എന്നാല്‍ വാഹനത്തിന്റെ ഔദ്യോഗിക പവർ കണക്കുകൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. ദ്രുതഗതിയിലുള്ള ആക്സിലറേഷൻ വാഗ്ദാനം ചെയ്തുകൊണ്ട് സുസുക്കി എക്രോസിന്റെ ഇലക്ട്രിക് മാത്രം 75 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. ഇതിനായി 18.1 കിലോവാട്ട് ലി-അയൺ ബാറ്ററിയാണ് എസ്‌യുവിയെ സഹായിക്കുന്നത്.

മൾട്ടി മീഡിയ സിസ്റ്റം ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മിറർലിങ്ക് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു. ബൂട്ട്‌സ്‌പെയ്‌സ് ശേഷി 490 ലിറ്ററാണ്. പിന്നിലെ സീറ്റുകൾ മടക്കിയാൽ ഇത് 1640 ലിറ്ററായി ഉയർത്താം.

എക്രോസ് ഇന്ത്യയിൽ എത്താന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സുസുക്കി ടൊയോട്ട കൂട്ടുകെട്ടിന്റെ ഭാഗമായി മാരുതി സുസുക്കി വിറ്റാര ബ്രെസ അടിസ്ഥാനമാക്കിയ ടൊയോട്ട കോംപാക്ട് എസ്‌യുവി വില്പനക്ക് എത്തും. ടൊയോട്ട അർബൻ ക്രൂയ്സർ എന്നാകും ഈ എസ്‌യുവിയുടെ പേര് എന്നാണ് റിപ്പോർട്ടുകൾ. പിന്നാലെ ടൊയോട്ട കൊറോള അടിസ്ഥാനമാക്കിയ മാരുതി സുസുക്കിയുടെ പ്രീമിയം സെഡാനും ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
വണ്ടിക്കച്ചവടം മാത്രമല്ല കാൽപ്പന്തുകളിയും; ഇൻഡൽ ചാമ്പ്യൻസ് ലീഗ്: തിരുവനന്തപുരത്ത് പന്തുരുളുന്നു