
ബാറ്ററി തകരാർ പരിഹരിക്കുന്നതിനായി യുഎസിൽ 1.9 ദശലക്ഷം RAV4 ചെറു എസ്‌യുവികൾ ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട തിരിച്ചുവിളിക്കുന്നതായി റിപ്പോര്‍ട്ട്. പെട്ടെന്ന് കാർ തിരിക്കുമ്പോൾ കാറിൽ സ്ഥാപിച്ച ബാറ്ററി അതിന്റെ സ്ഥാനത്ത് നിന്ന് നീങ്ങിയേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് കാറിൽ തീപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് കണക്കിലെടുത്ത് കമ്പനി അവരുടെ കാറുകൾ തിരിച്ചുവിളിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരിച്ചുവിളിയിൽ 2013 മുതൽ 2018 വരെയുള്ള മോഡൽ വർഷങ്ങളിലെ ചില RAV4-കൾ ഉൾപ്പെടുന്നു. എസ്‌യുവികളിൽ ഉപയോഗിക്കുന്ന ചില മാറ്റിസ്ഥാപിക്കുന്ന 12-വോൾട്ട് ബാറ്ററികൾക്ക് മറ്റുള്ളവയേക്കാൾ ചെറിയ ടോപ്പ് ഡൈമൻഷൻ ഉണ്ടെന്നും ടൊയോട്ട പ്രസ്‍താവനയിൽ പറയുന്നു. ഹോൾഡ് ഡൗൺ ക്ലാമ്പ് ശരിയായി മുറുകിയില്ലെങ്കിൽ ബാറ്ററി ചലിച്ചേക്കാമെന്നും ഇത് പോസിറ്റീവ് ടെർമിനൽ ക്ലാമ്പുമായി സമ്പർക്കം പുലർത്തുകയും ഷോർട്ട് സർക്യൂട്ടിന് കാരണമാവുകയും ചെയ്യുമെന്ന് കമ്പനി പറഞ്ഞു.
ഇത് മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ടൊയോട്ട. കാറിന്റെ ഹോൾഡ് ഡൗൺ ക്ലാമ്പ്, ബാറ്ററി ട്രേ, പോസിറ്റീവ് ടെർമിനൽ കവർ എന്നിവ കമ്പനി മാറ്റിസ്ഥാപിക്കും. ഡിസംബർ അവസാനത്തോടെ വാഹന ഉടമകളെ ഇക്കാര്യം അറിയിക്കുമെന്ന് കമ്പനി അറിയിച്ചു. തങ്ങൾ ഇപ്പോഴും ഒരു പരിഹാരത്തിന് തയ്യാറെടുക്കുകയാണെന്ന് ടൊയോട്ട പറഞ്ഞു. പ്രതിവിധി തയ്യാറാകുമ്പോൾ, ഡീലർമാർ ഹോൾഡ്-ഡൗൺ ക്ലാമ്പ്, ബാറ്ററി ട്രേ, പോസിറ്റീവ് ടെർമിനൽ കവർ എന്നിവയ്ക്ക് പകരം മെച്ചപ്പെട്ടവ സ്ഥാപിക്കും. ഡിസംബർ അവസാനത്തോടെ ഉടമകളെ അറിയിക്കുമെന്ന് കമ്പനി അറിയിച്ചു.
സിപിഎമ്മിനെ കരയിച്ചു, മമതയെ പൊള്ളിച്ചു, ഗുജറാത്തിനെ ചിരിപ്പിച്ചു! മരിച്ചിട്ടും ജീവിക്കുന്ന നാനോ!
അതേസമയം ഇത് തീപിടിത്തമോ ആർക്കെങ്കിലും പരിക്കോ ഉണ്ടാക്കിയിട്ടുണ്ടോ എന്നതിനെ കുറിച്ച് ടൊയോട്ട ഇതുവരെ വിവരങ്ങൾ നൽകിയിട്ടില്ല. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (NHTSA) വെബ്‌സൈറ്റ് സന്ദർശിച്ച് അവരുടെ വാഹന രജിസ്‌ട്രേഷൻ നമ്പർ നൽകി ഉടമകൾക്ക് തങ്ങളുടെ RAV4-കൾ ഈ തിരിച്ചുവിളിയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം.