ആ ബ്രിട്ടീഷ് റോക്കറ്റും ഇന്ത്യന്‍ നിരത്തിലേക്ക്!

Web Desk   | Asianet News
Published : Sep 09, 2020, 11:25 AM IST
ആ ബ്രിട്ടീഷ് റോക്കറ്റും ഇന്ത്യന്‍ നിരത്തിലേക്ക്!

Synopsis

ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്‍റെ റോക്കറ്റ് 3 ജിടി ഇന്ത്യന്‍ വിപണിയിലേക്ക് 

ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്‍റെ റോക്കറ്റ് 3 ജിടി ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു.  ഈ മാസം 10-ന് റോക്കറ്റ് 3 ജിടിയെ ട്രയംഫ് മോട്ടോർസൈക്കിൾസ് വില്‍പ്പനയ്ക്ക് എത്തിക്കുമെന്നാണ് റിപ്പോർട്ട്. 2019 ഡിസംബറിൽ ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യയിൽ പുറത്തിറക്കിയ റോക്കറ്റ് 3 ആറിന്റെ മുകളിലാവും പുതിയ മോഡലിന്‍റെ സ്ഥാനം.

2,500 സിസി ലിക്വിഡ്-കൂൾഡ് എൻജിനാണ് ട്രയംഫ് റോക്കറ്റ് 3 ജിടിയുടെ ഹൃദയം. ഇതേ എൻജിൻ ആണ് റോക്കറ്റ് ആർ പതിപ്പിനും. ഈ എൻജിൻ 6,000 അർപിഎമ്മിൽ 167 എച്ച്പി പവറും 4,000 അർപിഎമ്മിൽ 221എൻഎം ടോർക്കും ഉല്പാദിപ്പിക്കും. റോക്കറ്റ് 3 ആറിനേക്കാൾ 3 കിലോഗ്രാം ഭാരം കൂടുതലാണ് റോക്കറ്റ് 3 ജിടിയ്ക്ക് (294 കിലോഗ്രാം).

മുൻചക്രങ്ങൾക്ക് ഷോവ യുഎസ്ഡി ഫോർക്കുകളും (120 എംഎം ട്രാവൽ), പിന്നിൽ മോണോഷോക്ക്, ഷോവ പിഗ്ഗിബാക്ക് റിസർവോയർ, റിമോട്ട് അഡ്ജസ്റ്റർ (107 എംഎം ട്രാവൽ) സസ്പെൻഷനുമാണ്‌.

റോക്കറ്റ് 3 ആറിന്റെ എക്‌സ്-ഷോറൂം വില 18 ലക്ഷം ആണ്. അതുകൊണ്ടുതന്നെ ട്രയംഫ് റോക്കറ്റ് 3 ജിടിയ്ക്ക് 20 ലക്ഷത്തിനടുത്ത് വില പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ ട്രയംഫിന്റെ ഇന്ത്യയിലെ ഏറ്റവും വിലകൂടുതലുള്ള ബൈക്ക് ആവും റോക്കറ്റ് 3 ജിടി.

കഴിഞ്ഞ 5 മാസത്തിനിടെ ട്രയംഫ് മോട്ടോർസൈക്കിൾസ് സ്ട്രീറ്റ് ട്രിപ്പിൾ ആർ‌എസ്, ടൈഗർ 900, സ്ട്രീറ്റ് ട്രിപ്പിൾ ആർ‌ എന്നെ ബൈക്കുകളും ബോൺവിൽ ടി 100, ബോൺവിൽ ടി 120 മോഡലുകളുടെ ബ്ലാക്ക് എഡിഷനും ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.

PREV
click me!

Recommended Stories

ഇന്ധനവില വർദ്ധനവ് നിസാരമല്ല; നിങ്ങളുടെ കാർ യാത്രാ ചെലവുകൾ ഇനി ഇത്രയധികം വർദ്ധിക്കും
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ