ഫീച്ചറുകൾ കൂട്ടി ഭാരം കുറച്ച് പുത്തന്‍ യമഹ FZ

By Web TeamFirst Published Feb 11, 2021, 8:38 PM IST
Highlights

ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കളായ യമഹ FZ, FZ-S ബൈക്കുകളുടെ പരിഷ്ക്കരിച്ച വകഭേദം വിപണിയിലെത്തിച്ച

ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കളായ യമഹ FZ, FZ-S ബൈക്കുകളുടെ പരിഷ്ക്കരിച്ച വകഭേദം വിപണിയിലെത്തിച്ചതായി റിപ്പോര്‍ട്ട്. FZന് 1,03,700 രൂപയും,FZ-S സ്റ്റാൻഡേർഡ് മോഡലിന് 1,07,200 രൂപയും, FZ-S വിന്റേജ് പതിപ്പിന് 1,10,700 രൂപയും, FZ-S ഡാർക്ക് നൈറ്റിന് 1,08,700 രൂപയുമാണ് വിലയെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചില ഫീച്ചറുകൾ കൂട്ടിച്ചേർത്തും ഭാരം കുറച്ചുമാണ് 2021 യമഹ FZ ശ്രേണി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാൻഡ്‍ലിംഗ് മെച്ചപ്പെടുത്താൻ 2021 യമഹ FZ ശ്രേണിയിലെ ഓരോ മോഡലിന്റെയും ഭാരം 2 കിലോഗ്രാം ആണ് കുറിച്ചിരിക്കുന്നത്. കൂടാതെ, ഇപ്പോൾ എല്ലാ മോഡലുകൾക്കും സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കിൽ സ്വിച്ച് ഫീച്ചർ സ്റ്റാൻഡേർഡായി ചേർത്തിട്ടുണ്ട്. FZ-S മോഡലിന് 3D എംബ്ലവും പുതിയ മാറ്റ് റെഡ് നിറവുമാണ് അധിമായി 2021 പതിപ്പിൽ നൽകുന്നു.

2021 യമഹ FZ ശ്രേണിയ്ക്ക് 7,250 ആർപിഎമ്മിൽ 12.2 ബിഎച്ച്പി കരുത്തും 5,500 ആർപിഎമ്മിൽ 13.6 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്ന 149 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എൻജിൻ തന്നെയാണ് ഹൃദയം. അഞ്ച് സ്‍പീഡ് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ഇരു ചക്രങ്ങൾക്കും ഡിസ്ക് ബ്രെയ്ക്കും യമഹ FZ ൽ നൽകുന്നു. ബൈക്കിന് ടെലിസ്കോപിക് മുൻ ഫോർക്കുകളും മോണോ ഷോക്ക് പിൻ സസ്പെൻഷനുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!