Triumph Tiger Sport : പുത്തന്‍ ട്രയംഫ് ടൈഗർ സ്‌പോർട്ട് 660 മാർച്ച് 29ന് എത്തും

Web Desk   | Asianet News
Published : Mar 15, 2022, 04:21 PM IST
Triumph Tiger Sport : പുത്തന്‍ ട്രയംഫ് ടൈഗർ സ്‌പോർട്ട് 660 മാർച്ച് 29ന് എത്തും

Synopsis

2022 ടൈഗർ സ്‌പോർട്ട് 660 മാർച്ച് 29ന് രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ട്രയംഫ്

ഐക്കണിക്ക് ബ്രിട്ടീഷ് (British) ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ (Triumph Motorcycles India) 2022 ടൈഗർ സ്‌പോർട്ട് 660 മാർച്ച് 29ന് രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കമ്പനിയുടെ ടൈഗർ കുടുംബത്തിലെ എൻട്രി ലെവൽ മോഡലായാണ് ഈ ബൈക്ക് എത്തുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ 50,000 രൂപ ടോക്കൺ തുകയ്ക്ക് ADV-യുടെ പ്രീ-ബുക്കിംഗ് ഉപഭോക്താക്കൾക്കായി ട്രയംഫ്  തുറന്നിരുന്നു. കമ്പനിയുടെ ഇന്ത്യൻ വെബ്‌സൈറ്റിലും ബൈക്ക് ഇതിനകം ലിസ്റ്റ് ചെയ്‍തിട്ടുണ്ട് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ട്രയംഫ് ടൈഗർ സ്‌പോർട്ട് 660 ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. എൽഇഡി ഹെഡ്‌ലൈറ്റുകളുള്ള വ്യത്യസ്‍തമായ സ്‌പോർട്ടി ഹാഫ് ഫെയറിംഗും ആധുനിക രൂപത്തിലുള്ള ബ്ലൂടൂത്ത്-റെഡി TFT ഇൻസ്ട്രുമെന്റ് കൺസോളും ഇതിന്റെ സവിശേഷതയാണ്. റോഡ് ആൻഡ് റെയിൻ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളുമായാണ് ഇത് വരുന്നത്.  സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, എബിഎസ് തുടങ്ങിയവയും വാഹനത്തില്‍ ഉണ്ട്. ട്രൈഡന്റ് മോഡലിനെ അടിസ്ഥാനമാക്കിയാണ് ഇത് വരുന്നത്. അതേ പ്രധാന ഫ്രെയിം ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഒരു സാഹസിക ടൂററായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബൈക്കിന്റെ അധിക ലോഡിനായി പിൻ സബ്‌ഫ്രെയിം അപ്‌ഡേറ്റ് ചെയ്‌തിരിക്കുന്നു.

ട്രൈഡന്റ് മോഡലിനേക്കാൾ മൂന്ന് ലിറ്റർ കൂടുതലുള്ള 17 ലിറ്റർ ഇന്ധനം ബൈക്കിന് ഉൾക്കൊള്ളാൻ കഴിയും. അന്താരാഷ്ട്രതലത്തിൽ, ബൈക്ക് മൂന്ന് നിറങ്ങളിൽ ലഭ്യമാണ് - ലൂസെർൺ ബ്ലൂ, സഫയർ ബ്ലാക്ക്, കൊറോസി റെഡ്, ഗ്രാഫൈറ്റ്, കൂടാതെ മിനിമലിസ്റ്റ് ഗ്രാഫൈറ്റ്, ബ്ലാക്ക് ഓപ്ഷൻ. മൂന്ന് നിറങ്ങളും ഇന്ത്യയിലും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. നോണ്‍ അഡ്‍ജസ്റ്റബിള്‍ 41 എംഎം യുഎസ്‍ഡി ഫോർക്കും റിമോട്ട് പ്രീലോഡ് അഡ്‍ജസ്റ്ററിനൊപ്പം പ്രീ-ലോഡ് ക്രമീകരിക്കാവുന്ന ഷോക്കും എഡിവിയുടെ സവിശേഷതയാണ്. മെക്കാനിക്കലായി, വരാനിരിക്കുന്ന ട്രയംഫ് ടൈഗർ സ്‌പോർട്ട് 660, ട്രൈഡന്‍റിലെ അതേ 660 സിസി ത്രീ-സിലിണ്ടർ എഞ്ചിനിൽ നിന്ന് കരുത്ത് ഉല്‍പ്പാദിപ്പിക്കും. അതേ 81 bhp കരുത്തും 64 Nm ടോര്‍ഖും ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിൻ. ആറ് സ്പീഡ് ഗിയർബോക്സും ഓപ്ഷണൽ അപ്/ഡൗൺ ക്വിക്ക്ഷിഫ്റ്ററുമാണ് ട്രാന്‍സ്‍മിഷന്‍.

കാവസാക്കി വെർസിസ് 650 , സുസുക്കി വി-സ്റ്റോം 650 എക്‌സ്‌ടി തുടങ്ങിയവരാണ് ഇന്ത്യന്‍ വിപണിയില്‍ ട്രയംഫ് ടൈഗർ സ്‌പോർട്ട് 660ന്‍റെ എതിരാളികള്‍.

പുതിയ ട്രയംഫ് ടൈഗർ ആക്‌സസറികൾ ഇന്ത്യൻ വെബ്‌സൈറ്റിൽ

 

ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ (Triumph Motorcycles India), അതിന്റെ മുൻനിര അഡ്വഞ്ചർ ടൂറർ ശ്രേണിയായ ടൈഗർ 1200-ന്റെ ആക്‌സസറികൾ ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ലിസ്റ്റ് ചെയ്‌തതായി റിപ്പോര്‍ട്ട്. ഈ ആക്സസറികളിൽ ലഗേജ് സൊല്യൂഷനുകൾ, ക്രാഷ് പ്രൊട്ടക്ഷൻ, കംഫർട്ട് ലെവലുകൾ മെച്ചപ്പെടുത്തുന്നതിനുള്ള മറ്റ് സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടുന്നു എന്ന് ബൈക്ക് വെയ്‍ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലഗേജ് സൊല്യൂഷനുകളിൽ പാനിയറുകൾ, ഒരു ടോപ്പ് ബോക്സ്, പാനിയർ മൗണ്ടുകൾ, ഒരു ടോപ്പ് ബോക്സ് ബാക്ക് റെസ്റ്റ്, വാട്ടർപ്രൂഫ് ഇൻറർ ബാഗുകൾ എന്നിവ ഉൾപ്പെടുന്നു.

ക്രാഷ് പ്രൊട്ടക്ഷൻ ആക്‌സസറികളിൽ എഞ്ചിൻ ബാറുകൾ, സംപ് ഗാർഡ്, സ്വിംഗാർ പ്രൊട്ടക്ടർ, ടാങ്ക് പാഡ്, ഫോർക്ക് പ്രൊട്ടക്ടർ, ഹെഡ്‌ലൈറ്റ് പ്രൊട്ടക്ടർ എന്നിവ ഉൾപ്പെടുന്നു. ടൈഗർ 1200-ന് ലഭ്യമാകുന്ന ഓപ്ഷണൽ സാങ്കേതികവിദ്യയിൽ ഒരു ഓക്സിലറി ലൈറ്റ് കിറ്റ്, ഷിഫ്റ്റ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു. ഹീറ്റഡ് സീറ്റുകൾ, ക്രമീകരിക്കാവുന്ന എയർ ഡിഫ്യൂസർ, ഓപ്‌ഷണൽ ഫൂട്ട്‌റെസ്റ്റുകൾ എന്നിവ ചേർത്ത് കംഫർട്ട് ലെവലുകൾ കൂടുതൽ മെച്ചപ്പെടുത്താനും അവസരം ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് വില കണക്കാക്കാൻ മോട്ടോർസൈക്കിളിലേക്ക് ഈ ആക്‌സസറികൾ ചേർക്കാൻ ഓൺലൈൻ കോൺഫിഗറേറ്റർ ഉപയോഗിക്കാം. എന്നിരുന്നാലും, ഈ ആക്‌സസറികളുടെ വിലകൾ മാത്രമാണ് വെബ്‌സൈറ്റ് ലിസ്റ്റ് ചെയ്യുന്നത്. ടൈഗർ 1200 ശ്രേണിയുടെ എക്‌സ് ഷോറൂം വിലകൾ ഇതുവരെ ലഭ്യമല്ല. മോട്ടോർസൈക്കിളിനായി കമ്പനി പ്രീ-ബുക്കിംഗ് സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2022-ന്റെ രണ്ടാം പാദത്തിൽ (ഏപ്രിൽ-ജൂൺ) ലോഞ്ച് നടക്കാൻ സാധ്യതയുണ്ട്. പുതിയ ടൈഗർ 1200 ശ്രേണി ഇന്ത്യൻ വിപണിയിൽ ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 , BMW R 1250 GS ശ്രേണികൾക്ക് എതിരാളിയാകും.  

PREV
click me!

Recommended Stories

പുതിയ 19.5 ടൺ ഹെവി-ഡ്യൂട്ടി ബസുമായി ഭാരത്ബെൻസ്
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ