
വാഹനങ്ങള്‍ കയറ്റി റെയില്‍റോഡ് ക്രോസില്‍ കുടുങ്ങിയ ട്രക്കിനെ (truck) ഇടിച്ചുതെറിപ്പിച്ച് ആംട്രാക്ക് (Amtrack) ഹൈ സ്പീഡ് ട്രെയിന്‍ (High speed train). യുഎസ്എയിലെ (USA) ഒക്ലഹോമ (Oklahoma) താക്കര്‍വില്ലെയിലാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ (Social media) പ്രചരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. വാഹനങ്ങളുമായി പോകുന്നതിനിടെ ട്രക്ക് ക്രോസിങ്ങില്‍ കുടുങ്ങുകയായിരുന്നു. ഡ്രൈവര്‍ ഏറെ നേരം ശ്രമിച്ചിട്ടും ഭാരം കാരണം ട്രക്ക് അനങ്ങിയില്ല. ഇതിനിടയിലേക്കാണ് ഹൈ സ്പീഡ് ട്രെയിന്‍ കുതിച്ചെത്തുന്നത്. ലോക്കോമോട്ടീവ് ഡ്രൈവര്‍ക്ക് സിഗ്നല്‍ നല്‍കിയെങ്കിലും ട്രെയിന്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല.
അപകട ദൃശ്യം
ട്രെയിന്‍ വരുന്നത് കണ്ട് ചാടിയിറങ്ങിയ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ട്രക്ക് പൂര്‍ണമായി നശിച്ചു. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിലെ അഞ്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി. ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ബിഎന്‍എസ്എഫ്, ആംട്രാക്ക്, ഫെഡറല്‍ റെയില്‍ബോര്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. നിരവധി പേരാണ് യൂ ട്യൂബില്‍ വീഡിയോ കണ്ടത്. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതില്‍ പലരും ആശ്വസിച്ചു.