അപ്പാഷെ RTR 160 4Vയുടെ വില വീണ്ടും കൂട്ടി ടിവിഎസ്

By Web TeamFirst Published Aug 8, 2020, 9:37 PM IST
Highlights

ബിഎസ് 6 അപ്പാഷെ RTR 160 4V -യുടെ വില 1,050 രൂപ വർധിപ്പിച്ച് ടിവിഎസ്

ബിഎസ് 6 അപ്പാഷെ RTR 160 4V -യുടെ വില 1,050 രൂപ വർധിപ്പിച്ച് ടിവിഎസ്. രണ്ട് പതിപ്പുകളിലായാണ് വാഹനം എത്തുന്നത്. RTR 160 4V ഡ്രം ബ്രേക്ക് പതിപ്പിന് ഇപ്പോൾ 102,950 രൂപയ്ക്ക് പകരം എക്സ്-ഷോറൂം വില 104,000 രൂപയാണ് വില. ഡിസ്ക് ബ്രേക്ക് പതിപ്പിന് ഇപ്പോൾ 106,000 രൂപയിൽ നിന്ന് 107,050 രൂപയായി എക്സ്-ഷോറൂം വില ഉയർത്തി. 

ഈ മോഡലിന്റെ രണ്ടാമത്തെ വിലവർധനവാണ് ഇത് . 2020 മെയ് മാസത്തിൽ ടിവിഎസ് അപ്പാച്ചെ RTR 160 4V യുടെ വില 2,000 രൂപ വർധിപ്പിച്ചിരുന്നു. 

159.7 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് RTR 160 4V മോഡലില്‍. 8250 ആര്‍പിഎമ്മില്‍ 15.8 ബിഎച്ച്പി പവറും 7250 ആര്‍പിഎമ്മില്‍ 14.12 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. ഡ്യുവല്‍ ചാനല്‍ എബിഎസ് ഇതിലുമുണ്ട്. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. റേസിങ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ വാഹനം ലഭ്യമാകും.

 മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ഒരു മോണോഷോക്കും ആണ്  സസ്‍പെന്‍ഷന്‍. ഇരുവശത്തും ഡിസ്ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ഡ്യൂട്ടികൾ ശ്രദ്ധിക്കുന്നത്. റിയർ ഡിസ്ക് ബ്രേക്ക് ഓപ്ഷണലാണ്. സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി ബൈക്കിന് ഇരട്ട-ചാനൽ ABS ലഭിക്കുന്നു.

ബിഎസ് 6 അപ്പാഷെ 160 4V ബ്ലാക്ക് ആൻഡ് വൈറ്റ് ഷേഡുകളിൽ ലഭ്യമാണ്. വാഹനത്തിന്‍റെ മറ്റ് സവിശേഷതകളിലോ ഫീച്ചറുകളിലോ മാറ്റങ്ങളൊന്നുമില്ല.

click me!