ഇനി ഡ്രൈവറില്ലാതെയും യൂബറില്‍ സഞ്ചരിക്കാം!

By Web TeamFirst Published Jun 15, 2019, 10:06 AM IST
Highlights

ഡ്രൈവര്‍ വേണ്ടാത്ത കാറുമായി വാഹന നിര്‍മ്മാതാക്കളായ വോള്‍വോയും ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബറും. 

ഡ്രൈവര്‍ വേണ്ടാത്ത കാറുമായി വാഹന നിര്‍മ്മാതാക്കളായ വോള്‍വോയും ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബറും. വോള്‍വോയുടെ എക്‌സ്.സി 90 എസ്.യു.വിയാണ്  യൂബറിന്റെ സെല്‍ഫ് ഡ്രൈവിങ് സിസ്റ്റം ഉപയോഗിച്ച് ഡ്രൈവറില്ലാതെ ഓടുക.

2016 ലാണ് സ്വയം നിയന്ത്രിത കാറുകള്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് ഇരുകമ്പനികളും ധാരണയിലെത്തിയത്. ആദ്യ സ്വയം നിയന്ത്രിത കാറിന്റെ പ്രൊഡക്ഷന്‍ സ്‌പെക്കാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.  

വാഹനത്തിന് മുകളിലായി സ്ഥാപിച്ചിട്ടുള്ള വലിയ സെന്‍സര്‍ സംവിധാനങ്ങളും മറ്റും വഴിയാണ് XC 90 ഡ്രൈവറില്ലാതെ സുരക്ഷിതമായി ഓടുക. സ്റ്റിയറിങ്, ബ്രേക്കിങ്, ബാറ്ററി പവര്‍ എന്നിവയ്ക്ക് ബാക്ക്അപ്പ് സിസ്റ്റവും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. പ്രൈമറി ഡ്രൈവിങ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ഈ ബാക്ക്അപ്പ് സിസ്റ്റത്തിലൂടെ വാഹനം എളുപ്പത്തില്‍ ബ്രേക്ക് ചെയ്ത് നിര്‍ത്താന്‍ സാധിക്കുമെന്നാണ് കമ്പനികള്‍ പറയുന്നത്.

ഓട്ടോണമസ് റൈഡ് ഷെയറിങ് സര്‍വീസിലേക്ക് ഈ കാറുകള്‍ ഉപയോഗപ്പെടുത്താനാണ് യൂബറിന്റെ പദ്ധതി. 


 

click me!