ഇതൊരു സഞ്ചരിക്കുന്ന ഹോട്ടലാണ്! മോട്ടോർഹോം സർവീസ് ആരംഭിച്ച് യൂബർ, ആഡംബര യാത്രയ്‌ക്കൊപ്പം ഈ സൗകര്യങ്ങളും

Published : Aug 04, 2025, 11:52 AM IST
Uber

Synopsis

ഡൽഹി-എൻ‌സി‌ആറിൽ പരിമിത കാലത്തേക്ക് മോട്ടോർഹോം സർവീസ് ആരംഭിച്ചു. കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ യാത്ര ചെയ്യുമ്പോൾ വീട് പോലുള്ള സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്കാണ് ഈ സേവനം.

പ്രീമിയം റോഡ് മൊബിലിറ്റിയുടെ പരീക്ഷണാടിസ്ഥാനത്തിൽ യൂബർ ഇന്ത്യ ഇന്റർസിറ്റി യാത്രയ്ക്കായി ഒരു പരിമിത സീസൺ മോട്ടോർഹോം പൈലറ്റ് സേവനം അവതരിപ്പിച്ചു. ഡൽഹി-എൻ‌സി‌ആറിൽ ആണ് ഉബർ പുതിയ മോട്ടോർഹോം സേവനം ആരംഭിച്ചത്. കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ യാത്ര ചെയ്യുമ്പോൾ വീട് പോലുള്ള സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്കാണ് ഈ സേവനം. ഈ സേവനത്തിന്‍റെ ഭാഗമായി സഞ്ചരിക്കുന്ന ഒരു വാനിൽ  നിങ്ങൾക്ക് മുറി, കുളിമുറി, മൈക്രോവേവ്, മിനി ഫ്രിഡ്‍ജ് മടക്കാവുന്ന കിടക്ക തുടങ്ങിയ സാധനങ്ങൾ ലഭിക്കും.

യാത്രക്കാരുടെ ആഡംബര യാത്രകൾ കണക്കിലെടുത്താണ് ഈ പുതിയ ആഡംബര മോട്ടോർഹോം സേവനം പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് യൂബർ പറയുന്നു. നാലോ അഞ്ചോ പേർക്ക് ഈ മോട്ടോർഹോമിൽ എളുപ്പത്തിൽ യാത്ര ചെയ്യാൻ കഴിയും. യാത്രയ്ക്കിടെ അവർക്ക് വീട് പോലുള്ള സൗകര്യങ്ങൾ ലഭിക്കും. സുഖകരമായ സോഫകളും കസേരകളും ഈ വാഹനത്തിൽ സ്ഥാപിച്ചിരിക്കുന്നു. അതിനാൽ ഇരിപ്പ് അനുഭവം മികച്ചതായിരിക്കും. കൂടാതെ, ക്ഷീണിതനായിരിക്കുമ്പോൾ സുഖമായി ഉറങ്ങാൻ കഴിയുന്ന ഒരു മടക്കാവുന്ന കിടക്കയും ഇതിൽ നൽകിയിട്ടുണ്ട്. ഭക്ഷണ പാനീയ ആവശ്യങ്ങൾക്കായി, മോട്ടോർഹോമിൽ ബിൽറ്റ്-ഇൻ മൈക്രോവേവ്, മിനി ഫ്രിഡ്‍ജ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

യാത്ര കൂടുതൽ ആഡംബരപൂർണ്ണമാക്കുന്നതിന്, പരിശീലനം ലഭിച്ച ഡ്രൈവറുടെയും സഹായിയുടെയും സേവനവും യാത്രക്കാർക്ക് ലഭിക്കും. ഇതിനുപുറമെ, വാഹനത്തിന്റെ തത്സമയ ട്രാക്കിംഗ് സൗകര്യവും ലഭ്യമാകും. അതുവഴി യാത്രക്കാർക്ക് യാത്രയുടെ ഓരോ നിമിഷവും നിരീക്ഷിക്കാൻ കഴിയും. ഏത് അടിയന്തര സാഹചര്യങ്ങളിലും സഹായത്തിനായി 24x7 ഹെൽപ്പ്‌ലൈൻ പിന്തുണയും നൽകിയിട്ടുണ്ട്. വാരാന്ത്യ യാത്രകൾ, ഉത്സവങ്ങൾ, കുടുംബ ചടങ്ങുകൾ അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക അവസരങ്ങളിൽ യാതൊരു അസൗകര്യവുമില്ലാതെ ദീർഘദൂര യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഈ മോട്ടോർഹോം സേവനം പ്രത്യേകിച്ചും നല്ലതാണ്.

മോട്ടോർഹോം സേവനത്തിനുള്ള ബുക്കിംഗ് ഇന്ന് (2025 ഓഗസ്റ്റ് 4) മുതൽ തുടങ്ങി. ഈ സേവനം 2025 ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 6 വരെ ലഭ്യമാകും. ബുക്കിംഗിനായി ഉബർ ആപ്പിൽ ഒരു പ്രത്യേക ഐക്കൺ ചേർത്തിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ യാത്രയ്ക്കായി ഒരു മോട്ടോർഹോം ബുക്ക് ചെയ്യാം.

അതേസമയം വെറും മോട്ടോർഹോം സർവീസിൽ ഒതുങ്ങുന്നില്ല കമ്പനിയുടെ പദ്ധതികൾ. ഇപ്പോൾ കമ്പനി ഇന്ത്യയിലുടനീളം ഉബർ ഇന്റർസിറ്റി സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഈ സേവനം 3000ത്തിൽ അധികം റൂട്ടുകളിൽ ലഭ്യമാണ്. ഇത് രാജ്യത്തെ മിക്ക നഗരങ്ങൾക്കുമിടയിലുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നു. ഡൽഹി, ആഗ്ര, ലഖ്‌നൗ, കാൺപൂർ, അഹമ്മദാബാദ്, വഡോദര, മുംബൈ, ബാംഗ്ലൂർ, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഉബറിന്റെ ഇന്റർസിറ്റി സേവനത്തിന് ഏറ്റവും കൂടുതൽ ഡിമാൻഡ് കാണപ്പെടുന്നത്.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം