Latest Videos

വാങ്ങാനാളില്ല, ഈ ബൈക്ക് കമ്പനി പൂട്ടിക്കെട്ടി!

By Web TeamFirst Published Oct 13, 2019, 5:14 PM IST
Highlights

ഈ ബൈക്ക് കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്

അമേരിക്കന്‍ ഇരുചക്രവാഹന നിര്‍മാതാക്കളായ യുഎം മോട്ടോര്‍സൈക്കിള്‍സ് (യുണൈറ്റഡ് മോട്ടോഴ്‌സ്) ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇരുചക്ര വാഹന വിപണിയിലെ മാന്ദ്യമാണ് പിന്‍വാങ്ങലിനു കാരണമെന്നാണ് സൂചനകള്‍. 

രാജ്യത്ത്  അടുത്തിടെ നിരവധി യുഎം ഷോറൂമുകള്‍ അടച്ചുപൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോഹിയ ഓട്ടോയുമായി സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെട്ടാണ് യുഎം മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നത്. കമ്പനിയുടെ ഉത്തരാഖണ്ഡിലെ കാശിപൂര്‍ പ്ലാന്റില്‍ ഉല്‍പ്പാദനം നിര്‍ത്തിയതായാണ് സൂചന. യുഎം മോട്ടോര്‍സൈക്കിള്‍സും ലോഹിയ ഓട്ടോയും 50:50 അനുപാതത്തിലാണ് ഇന്ത്യയില്‍ സംയുക്ത സംരംഭം ആരംഭിച്ചത്. റെനഗേഡ് കമാന്‍ഡോ ക്ലാസിക് എന്ന മോട്ടോര്‍സൈക്കിളാണ്  യുഎം അവസാനമായി വിപണിയിലെത്തിച്ചത്. 

click me!