സ്വാതന്ത്ര്യദിനാഘോഷം, നയാഗ്ര ഫാള്‍സിൽ കാർ റാലി നടത്തി മലയാളി കൂട്ടായ്‍മ

Published : Aug 16, 2023, 12:54 PM ISTUpdated : Aug 17, 2023, 12:19 PM IST
സ്വാതന്ത്ര്യദിനാഘോഷം, നയാഗ്ര ഫാള്‍സിൽ കാർ റാലി നടത്തി മലയാളി കൂട്ടായ്‍മ

Synopsis

ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനഘോഷത്തോട് അനുബന്ധിച്ച് കാര്‍ റാലി നടത്തി വിദേശമലയാളികളുടെ കൂട്ടായ്‍മ. നയാഗ്ര മേഖലയിലെ ഏറ്റവും വലിയ മലയാളി കൂട്ടയ്മയായ യുണൈറ്റഡ് കേരളൈറ്റ്സ് ഓഫ് നയാഗ്രയാണ് പരിപാടി സംഘടിപ്പിച്ചത്. 

ന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനഘോഷത്തോട് അനുബന്ധിച്ച് കാര്‍ റാലി നടത്തി വിദേശമലയാളികളുടെ കൂട്ടായ്‍മ. നയാഗ്ര മേഖലയിലെ ഏറ്റവും വലിയ മലയാളി കൂട്ടയ്മയായ യുണൈറ്റഡ് കേരളൈറ്റ്സ് ഓഫ് നയാഗ്രയാണ് പരിപാടി സംഘടിപ്പിച്ചത്. ത്രിവർണ പതാകയേന്തിയ ഇരുന്നൂറിലേറെ കാറുകൾ റാലിയിൽ പങ്കെടുത്തു. ജോൺ അലൻ പാർക്ക് മുതൽ നയാഗ്ര ഫാൾസ് പാർക്ക് വേ വരെയായിരുന്നു റാലി.

ഉംലിങ് ലായേ വെല്ലാൻ ലികാരു-മിഗ് ലാ-ഫൂക്‌ചെ; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡിന്‍റെ പണി തുടങ്ങി ഇന്ത്യ!

നയാഗ്ര ഫാൾസ് റീജിയണൽ കൗൺസിലർ ബോബ് ഗെയ്ൽ നയാഗ്ര ഫാൾസ് സിറ്റി കൗൺസിലർ മോണ പട്ടേൽ എന്നിവർ ചേർന്ന് റാലി  ഉത്ഘാടനം ചെയ്തു. പരിപാടിയുടെ മുഖ്യ സ്പോൺസറായ   റിയലറ്റർ മനോജ് കരാത്ത റാലി ഫ്ലാഗ് ഓഫ് ചെയ്തു. യൂക്കോൺ ഡയറക്റ്റർ ബോർഡ് മെമ്പർമാരായ ജിതിൻ ലോഹി, സെമിൻ ആന്റണി, അനു പോൾ, റോബിൻ തോമസ്, അരുൺ ബാലകൃഷ്ണൻ, അരുൺ ഘോഷ്, രാഹുൽ ദിവാകരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

youtubevideo

PREV
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ