Maruti XL6 : പുത്തന്‍ എര്‍ട്ടിഗ ഉടനെത്തും

Published : Apr 01, 2022, 08:59 AM IST
Maruti XL6 : പുത്തന്‍ എര്‍ട്ടിഗ ഉടനെത്തും

Synopsis

2022 ഏപ്രിൽ മൂന്നാമത്തെയോ നാലാമത്തെയോ ആഴ്‍ചയിൽ മാരുതി പുതിയ സുസുക്കി XL6 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കും എന്ന് പ്രതീക്ഷിക്കുന്നു

മാരുതി സുസുക്കി (Maruti Suzuki) ഇന്ത്യൻ വിപണിക്കായി ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങൾ തയ്യാറാക്കി വരികയാണ്. 2022 പകുതിയോടെ കമ്പനി പുതിയ XL6 ഫേസ്‌ലിഫ്റ്റ്, എർട്ടിഗ ഫേസ്‌ലിഫ്റ്റ്, പുതിയ ബ്രെസ എന്നിവ അവതരിപ്പിക്കും . 2022 ഏപ്രിൽ മൂന്നാമത്തെയോ നാലാമത്തെയോ ആഴ്‍ചയിൽ മാരുതി പുതിയ സുസുക്കി XL6 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കും എന്ന് പ്രതീക്ഷിക്കുന്നു. പുതുക്കിയ മോഡൽ നെക്സ പ്രീമിയം ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴി വിൽക്കുന്നത് തുടരും. ഈ മോഡല്‍ ഇതിനകം തന്നെ ഒന്നിലധികം തവണ പരീക്ഷണം നടത്തിയിട്ടുണ്ട്.

2022 Maruti Baleno Facelift : പുത്തന്‍ ബലേനോയില്‍ എന്തെല്ലാമെന്തെല്ലാം മാറ്റങ്ങളാണെന്നോ..!

2022 മാരുതി സുസുക്കി XL6 ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ബമ്പറും പിൻ ബമ്പറും, പുതിയ എൽഇഡി ലൈറ്റിംഗും മറ്റും ഉൾപ്പെടെ കാര്യമായ ഡിസൈൻ മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.

ക്യാബിനിനുള്ളിൽ, 2022 മാരുതി സുസുക്കി XL6 ഫെയ്‌സ്‌ലിഫ്റ്റ് പുതിയ സീറ്റ് അപ്‌ഹോൾസ്റ്ററിക്കൊപ്പം പുതിയ സവിശേഷതകളുമായി വരാൻ സാധ്യതയുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, ലെതർ സീറ്റുകൾ, പുനർരൂപകൽപ്പന ചെയ്ത എയർകോൺ കൺട്രോളുകൾ എന്നിവയ്‌ക്കൊപ്പം വലിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് 360 ഡിഗ്രി ക്യാമറയും ആറ് എയർബാഗുകളും ലഭിക്കും. പുതിയ XL6-ന് ഒരു ഓപ്ഷണൽ സെവൻ സീറ്റർ പതിപ്പും ലഭിച്ചേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  

മനസുമാറി മാരുതി, പടിയിറക്കിയ ഈ വണ്ടികളെ തിരികെ വിളിക്കുന്നു!

നിലവിലെ അതേ 1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പുതിയ സുസുക്കി XL6 ഫെയ്‌സ്‌ലിഫ്റ്റിനും കരുത്തേകുക. ഈ എഞ്ചിന് 103 bhp കരുത്തും 138 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. അഞ്ച് സ്‍പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി വരും. നാല് സ്‍പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കിന് പകരം ആറ് സ്‍പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് സുസുക്കി വാഗ്‍ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 

മോഹവില, അമ്പരപ്പിക്കും മൈലേജ്; പുതിയൊരു ഡിസയറിനെ അവതരിപ്പിച്ച് മാരുതി!

മാരുതി സുസുക്കി (Maruti Suzuki) കമ്പനിയുടെ രണ്ടാമത്തെ സിഎൻജി മോഡലായ ഡിസയർ സിഎൻജി (Maruti Suzuki Dzire CNG) ഇന്ത്യയിൽ അവതരിപ്പിച്ചു. ഡിസയർ സിഎൻജി 8.14 ലക്ഷം രൂപ പ്രാരംഭ വിലയിൽ (എക്സ്-ഷോറൂം) ആണ് മാരുതി സുസുക്കി ഇന്ത്യയിൽ അവതരിപ്പിച്ചത് എന്ന് കാര്‍ വെയ്‍ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. CNG പതിപ്പ് VXI, ZXI വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു. കൂടാതെ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇത് നൽകുന്നത്. 

കയറ്റുമതിയിൽ നേട്ടം സ്വന്തമാക്കി മാരുതി

മാരുതി സുസുക്കി ഡിസയർ സിഎൻജി എഞ്ചിന്‍, 1.2-ലിറ്റർ പെട്രോൾ മിൽ 76 ബിഎച്ച്പിയും 98.5 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. സസ്‌പെൻഷൻ പുനഃസ്ഥാപിച്ചതായും 31.12 കിലോമീറ്റർ കിലോഗ്രാം എന്ന അമ്പരപ്പിക്കുന്ന മൈലേജ് സെഡാൻ നൽകുമെന്നും മാരുതി പറയുന്നു. 

ഇതുകൂടാതെ, മാരുതി സുസുക്കി ഡിസയർ സിഎൻജി അതിന്റെ പെട്രോൾ പതിപ്പ് പോലെതന്നെ ഫീച്ചർ-ലോഡഡ് ആയിരിക്കും എന്നും കമ്പനി പറയുന്നു. തുകൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക്കലി അഡ്‍ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ORVM-കൾ, ടിൽറ്റ് സ്റ്റിയറിംഗ്, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 

ലോകം ഹരിത ഭാവിയിലേക്ക് നീങ്ങുമ്പോൾ, ഹരിത വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന പോർട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിൽ മാരുതി സുസുക്കി തുടർച്ചയായി പ്രവർത്തിക്കുന്നു എന്ന് വാഹനം പുറത്തിറക്കിക്കൊണ്ട് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് & സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.  S-CNG പോലുള്ള പരിവർത്തന സാങ്കേതികവിദ്യ ഉപയോഗിച്ച്, കൂടുതൽ കൂടുതൽ ഉപഭോക്താക്കൾ അവരുടെ മൊബിലിറ്റി ആവശ്യകതകൾ നിറവേറ്റുന്നതിനായി S-CNG വാഹനങ്ങളിലേക്ക് മാറാൻ സജീവമായി നോക്കുന്നു എന്നും ഇന്ന് 9സിഎന്‍ജി വാഹനങ്ങളുടെ ഏറ്റവും വലിയ പോർട്ട്‌ഫോളിയോ മാരുതി സുസുക്കിയുടെ പക്കലുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ

സിഎൻജി വാഹനങ്ങളുടെ കുറഞ്ഞ പ്രവർത്തനച്ചെലവും ഉയർന്ന ഇന്ധനക്ഷമതയും കാരണം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മാരുതിയുടെ എസ്-സിഎൻജി വിൽപ്പനയിൽ 19 ശതമാനം വർധനവുണ്ടായി എന്നു പറഞ്ഞ ശ്രീവസ്‍തവ സാങ്കേതികമായി നൂതനവും പരിസ്ഥിതി സൗഹൃദവും ഫാക്ടറിയിൽ ഘടിപ്പിച്ചതും സുരക്ഷിതവുമായ മാരുതി സുസുക്കി എസ്-സിഎൻജി വാഹനങ്ങൾ ഉപഭോക്താക്കൾ കൂടുതലായി സ്വീകരിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും കൂട്ടിച്ചേര്‍ത്തു. 

 

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ