വിമാനം ഓട്ടോ പൈലറ്റ് മോഡിലിട്ട് ലൈംഗിക ബന്ധം, വ്യാപാരിക്ക് ഏഴ് വര്‍ഷം തടവ്

Published : Jun 19, 2019, 02:49 PM ISTUpdated : Jun 19, 2019, 02:56 PM IST
വിമാനം ഓട്ടോ പൈലറ്റ് മോഡിലിട്ട് ലൈംഗിക ബന്ധം, വ്യാപാരിക്ക് ഏഴ് വര്‍ഷം തടവ്

Synopsis

സ്വകാര്യ വിമാനത്തില്‍ വച്ച് കൗമാരക്കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബിസിനസുകാരനായ കോടീശ്വരന് ഏഴ് വര്‍ഷം തടവ്. 

സ്വകാര്യ വിമാനത്തില്‍ വച്ച് കൗമാരക്കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബിസിനസുകാരനായ കോടീശ്വരന് ഏഴ് വര്‍ഷം തടവ്. ന്യൂ ജഴ്‍സി സ്വദേശി 
സ്റ്റീഫന്‍ ബ്രാഡ്‍ലി മെല്‍ എന്ന 53 കാരനായ കോടീശ്വരനെയാണ് ഫെഡറല്‍ കോടതി ഏഴ് വര്‍ഷം തടവിനു ശിക്ഷിച്ചത്. കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് അടുത്തിടെ കോടതി കണ്ടെത്തിയിരുന്നു. തടവിനു പുറമേ പിഴ അടക്കാനും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.  

വിമാനം പറത്തുന്നതിനെക്കുറിച്ച് പഠിപ്പിക്കാമെന്ന് പറഞ്ഞ് 15കാരിയായ സ്‍കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ നിരവധി തവണ ആകാശത്ത് വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. 

2017ലാണ് കേസിന് ആസ്‍പദമായ സംഭവം. സോമര്‍സെറ്റ് വിമാനത്താവളത്തില്‍ നിന്നും മസാച്യുസെറ്റ്‍സിലെ ബാര്‍ണ്‍സ്റ്റബിള്‍ വിമാനത്താവളത്തിലേക്ക് പറക്കുന്നതിനടെയായായിരുന്നു ആദ്യം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയും ഇയാളും മാത്രമായിരുന്നു ചെറുവിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം പൈലറ്റില്ലാതെ പറക്കാവുന്ന ഓട്ടോ പൈലറ്റ് മോഡിലിട്ടായിരുന്നു പീഡനം. 

പിന്നീടും നിരവധി തവണ ഇയാള്‍ ഇതേ രീതിയില്‍ ആകാശത്ത് വച്ച് പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം നടത്തിയെന്നാണ് പരാതി. പെണ്‍കുട്ടിക്ക് ഇയാള്‍ നിരവധി തവണ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും പരാതിയില്‍ പറയുന്നു. 

വീട്ടില്‍ സ്വന്തമായി ഹെലിപ്പാഡും നിരവധി എയര്‍ ക്രാഫ്റ്റുകളുമുള്ള ബിസിനസുകാരനാണ് വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമായ ബ്രാഡ്‍ലി മെല്‍.  ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമകൂടിയാണ് ഇയാള്‍. 
 

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ