അമ്പരപ്പിക്കുന്നൊരു ഡ്രൈവിംഗ് അനുഭവവുമായി ആ 'വണ്ടി' എത്തി!

Published : Apr 22, 2019, 03:16 PM ISTUpdated : Apr 22, 2019, 03:20 PM IST
അമ്പരപ്പിക്കുന്നൊരു ഡ്രൈവിംഗ് അനുഭവവുമായി ആ 'വണ്ടി' എത്തി!

Synopsis

വാഹനലോകത്തെ പുത്തന്‍ വിശേഷങ്ങളുമായി ആഖ്യാനത്തിലെ പുതുമ കൊണ്ടും സാങ്കേതികത്തികവും കൊണ്ടും ശ്രദ്ധേയമാകുന്ന ഒരു ദൃശ്യപരമ്പര. അതാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ അവതരിപ്പിക്കുന്ന 'വണ്ടി'. 

വാഹനലോകത്തെ വിശേഷങ്ങളുമായി ഓരോ ദിവസവും നിരവധി വീഡിയോകള്‍ നമ്മളെ തേടി എത്താറുണ്ട്. ഈ വാഹനവിശേഷങ്ങളൊക്കെ വാഹനപ്രേമികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഈ കൂട്ടത്തിലേക്ക് ആഖ്യാനത്തിലെ പുതുമ കൊണ്ടും സാങ്കേതികത്തികവു കൊണ്ടും ശ്രദ്ധേയമാകുന്ന ഒരു പരമ്പര കൂടി എത്തുകയാണ്. അതാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ അവതരിപ്പിക്കുന്ന 'വണ്ടി'.

മറ്റുള്ള ഭൂരിഭാഗം ഓട്ടോമൊബൈല്‍ സംബന്ധിയായ വീഡിയോകളില്‍ നിന്നും 'വണ്ടി'യെ വ്യത്യസ്‍തമാക്കുന്നത് ആഖ്യാനത്തിലെ പുതുമ തന്നെയാണ്. അവതാരകനല്ല, വാഹനത്തിനാണ് പ്രാധാന്യം എന്ന് വ്യക്തമാക്കിയാണ് 'വണ്ടി'യുടെ അവതരണം. ഓരോ എപ്പിസോഡിന്‍റെയും ഭൂരിഭാഗം സമയത്തും കാഴ്‍ചക്കാരന്‍റെ കണ്ണിലും കാതിലും എത്തുക വാഹനത്തിന്‍റെ ഫീച്ചേഴ്‍സ് ഉള്‍പ്പെടെയുള്ള കാഴ്‍ചകളും വിവരണങ്ങളും മാത്രമായിരിക്കുമെന്ന് ചുരുക്കം. ആളുകള്‍ക്ക് എളുപ്പം കാര്യങ്ങള്‍ മനസിലാകുന്നതിനായി വാഹനത്തിന്‍റെ പ്രത്യേകതകള്‍ മാത്രം എടുത്തു പറഞ്ഞുകൊണ്ടുള്ള ഗ്രാഫിക്സ് ചിത്രീകരണവും  മള്‍ട്ടി മീഡിയ കഥ പറച്ചിലും  'വണ്ടി'യെ വേറിട്ടതാക്കുന്നു. 

സബ് കോംപാക്ട് എസ് യുവി ശ്രേണിയിലേക്ക് ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര അടുത്തിടെ അവതരിപ്പിച്ച XUV 300 ആണ് 'വണ്ടി'യുടെ ആദ്യ എപ്പിസോഡ്. വിപണിയിലും നിരത്തിലും മികച്ച പ്രതികരണവുമായി കുതിച്ചുപായുന്ന   മഹീന്ദ്ര XUV 300ന്‍റെ വിശേഷങ്ങള്‍ കാണാം.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!