ഐഷറിന്‍റെ പുത്തന്‍ ബസുകളും ട്രക്കുകളും എത്തി

By Web TeamFirst Published Mar 7, 2020, 3:33 PM IST
Highlights

ബി എസ്6 ശ്രേണിയില്‍ 4.9 ടണ്‍ 5.9 ടണ്‍ ഭാരപരിധിയില്‍പ്പെട്ട ട്രക്കുകളും ബസുകളും വിപണിയില്‍ അവതരിപ്പിച്ച് വി ഇ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് (വിഇസിവി). 


ബി എസ്6 ശ്രേണിയില്‍ 4.9 ടണ്‍ 5.9 ടണ്‍ ഭാരപരിധിയില്‍പ്പെട്ട ട്രക്കുകളും ബസുകളും വിപണിയില്‍ അവതരിപ്പിച്ച് വി ഇ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് (വിഇസിവി). ഐഷര്‍ മോട്ടോഴ്‌സും വോള്‍വോ ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് വി ഇ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ്.

ഐഷറിന്റെ അതിനൂതന ബി എസ്6 സംവിധാനമായ ഇയു ടെക്6നൊപ്പമാണ് പുതിയ വാഹനങ്ങള്‍ നിരത്തിലെത്തുന്നത്. യൂറോ 6 വൈദഗ്ദ്ധ്യത്തോടൊപ്പം വിശ്വസ്തമായ എഞ്ചിന്‍ സാങ്കേതിക വിദ്യയും ഇന്ധനക്ഷമതയും തികഞ്ഞതാണ് പുതിയ വാഹനനിര. ആറു വര്‍ഷത്തെ നിരന്തര ശ്രമത്തിലാണ് യൂറോ 6 വികസിപ്പിച്ചെടുത്തത്.

5.6 ദശലക്ഷം കിലോമീറ്ററാണ് എഞ്ചിന്‍ സാങ്കേതികവിദ്യ പരീക്ഷിക്കപ്പെട്ടത്. ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ബിഎസ് 6 ബസിന്റേയും ട്രക്കിന്റേയും മറ്റൊരു പ്രത്യേകത. ഡ്യൂട്ടി സൈക്കിള്‍ അധിഷ്ഠിത എസ് സി ആര്‍ സംവിധാനം, ഏറ്റവും കുറഞ്ഞ മെയിന്റനന്‍സ് ഉറപ്പുനല്‍കുന്നു.

ചരക്കു ഗതാഗതം ആധുനീകരിക്കുന്നതിന്റെ ഭാഗമാണ് ഐഷറിന്റെ പുതിയ ബി എസ്6 ശ്രേണിയെന്ന് വി ഇ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് എംഡിയും സിഇഒയുമായ വിനോദ് അഗര്‍വാള്‍ പറഞ്ഞു. ഇയു ടെക് 6 സംവിധാനം ഇന്ധനച്ചെലവ് കുറയ്ക്കുക മാത്രമല്ല ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

ബി എസ്6 ഐഷര്‍ വാഹനങ്ങളുടെ സര്‍വീസിനായി നിയോഗിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഐഷര്‍ ഓണ്‍ റോഡ് സര്‍വീസിനു പുറമേയാണിത്. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകള്‍ അറിയാവുന്നവരാണ് സര്‍വീസ് ടീമില്‍ ഉള്ളത്. 18 കേന്ദ്രങ്ങളില്‍ സര്‍വീസ് ടീമിന് പരിശീലനവും നല്‍കുന്നുണ്ട്.

click me!