പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കാതെ വാഹന ഉടമകള്‍

Published : Jun 01, 2019, 07:36 PM IST
പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കാതെ വാഹന ഉടമകള്‍

Synopsis

അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ടൂറിസറ്റ് ബസുകള്‍, പ്രൈവറ്റ് ബസ്സുകള്‍, ട്രെക്കുകള്‍, ടാക്സികളും തുടങ്ങിയവ ജൂണ്‍ ഒന്നു മുതൽ ജിപിഎസ് ഘടിപ്പിക്കണമെന്നായിരുന്നു കേന്ദ്രസർക്കാരിൻറെ വിജ്ഞാപനം. 

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താൻ ഇന്നു മുതൽ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കണമെന്ന കേന്ദ്രനിയമം പാലിക്കാതെ ഭൂരിപക്ഷം വാഹന ഉടമകള്‍. ഇത്തരം വാഹനങ്ങള്‍ക്കെതിരെ ഉടൻ നടപടി സ്വീകരിക്കാനാവില്ലെന്ന നിലപാടിലാണ് മോട്ടോർ വാഹനവകുപ്പ്

അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ടൂറിസറ്റ് ബസുകള്‍, പ്രൈവറ്റ് ബസ്സുകള്‍, ട്രെക്കുകള്‍, ടാക്സികളും തുടങ്ങിയവ ജൂണ്‍ ഒന്നു മുതൽ ജിപിഎസ് ഘടിപ്പിക്കണമെന്നായിരുന്നു കേന്ദ്രസർക്കാരിൻറെ വിജ്ഞാപനം. ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളെ മോട്ടോർ വാഹനവകുപ്പിന്റെ കണ്‍ട്രോള്‍ റൂമിൽ നിന്നും നിരീക്ഷിക്കാനാകും. വാഹനങ്ങളുടെ റൂട്ട്, സമയക്രമം, വേഗത എന്നിവ വേഗത്തിൽ കണ്ടെത്താനും നടപടിയെടുക്കാനും പുതിയ സംവിധാനം വഴി കഴിയും.

വാഹനത്തിലുള്ള യാത്രക്കാർക്ക് ജിപിഎസ് വഴി പരാതി അറിയിക്കാനുള്ള സംവിധാനവും ഒരുക്കണം. പക്ഷെ കേരളത്തിലെ ഇത്തരം 15 ലക്ഷത്തോളം വാഹനങ്ങളിൽ 9619 എണ്ണം മാത്രമാണ് ഇതുവരെ ജിപിഎസ് ഘടിപ്പിച്ച് മോട്ടോര്‍ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ടൂറിസ്റ്റ് ബസ്സുകളും പ്രൈവറ്റ് ബസ്സുകള്‍ക്കാണ് നിയമം അനുസരിക്കുന്നതിൽ ഏറ്റവും പിന്നിൽ. എന്നാൽ ഉടൻ കർശന നടപടിയിലേക്ക് പോകാൻ കേരളം ഉദ്ദേശിക്കില്ല.

അതേസമയം ഉടനൊന്നും നിയമം നടപ്പിലാക്കരുതെന്നാണ് ബസ്സ് ഉടമകളുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. വാഹനങ്ങളിൽ ഘടിപ്പിക്കാനുള്ള ജിപിഎസുകള്‍ ആവശ്യത്തിന് വിപണിയിൽ കിട്ടാനില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.
 

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ