ഒരു വിട്ടുവീഴ്‍ചയുമില്ല; നാളെ കഴിഞ്ഞാല്‍ ഈ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷനില്ല!

By Web TeamFirst Published Jul 7, 2019, 10:34 AM IST
Highlights

2019 ഏപ്രില്‍ മുതല്‍ വിറ്റഴിച്ച 120000 വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ (എച്ച്.എസ്.ആര്‍.പി.) ഘടിപ്പിച്ച് നാളെക്കകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വാഹന ഡീലർമാർക്കു ട്രാൻസ്പോർട്ട് കമ്മിഷണറുടെ നി‍ർദേശം

തിരുവനന്തപുരം: 2019 ഏപ്രില്‍ മുതല്‍ വിറ്റഴിച്ച 120000 വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ (എച്ച്.എസ്.ആര്‍.പി.) ഘടിപ്പിച്ച് നാളെക്കകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വാഹന ഡീലർമാർക്കു ട്രാൻസ്പോർട്ട് കമ്മിഷണറുടെ നി‍ർദേശം. നാളെ മുതൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളില്‍ ഈ നമ്പർ പ്ലേറ്റുകൾ ഏഴ് ദിവസത്തിനകം ഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. 

ഈ സംവിധാനം നടപ്പിലാക്കി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ജൂണ്‍ 27നകം കൈപ്പറ്റണമെന്നായിരുന്നു മോട്ടോര്‍വാഹന വകുപ്പ് ഡീലര്‍മാര്‍ക്ക് നല്‍കിയ ആദ്യ നിര്‍ദ്ദേശം. എന്നാല്‍ ഇതിനു പ്രായോഗിക ബുദ്ധിമുട്ടികളുണ്ടെന്ന് ജൂണ്‍ 26നു  ട്രാൻസ്പോർട്ട് കമ്മിഷണറുമായി നടന്ന ചർച്ചയിൽ ഡീലർമാർ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ജൂലൈ 8വരെ സമയം നീട്ടി നല്‍കി പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്.  ഈ സമയമാണ് നാളെ അവസാനിക്കുന്നത്. അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ ഘടിപ്പിക്കാത്തതിനാല്‍ മൂന്നുമാസത്തിനിടെ വിറ്റഴിച്ച 120000 വാഹനങ്ങളുടെ ആര്‍.സി ബുക്കുകള്‍ വിതരണം ചെയ്യാനാകാത്ത സാഹചര്യത്തിലായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടികളിലേക്ക് കടന്നത്. 

2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന എല്ലാ പുതിയ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതനുസരിച്ച് വാ​ഹ​നം ഷോ​റൂ​മി​ൽ​നി​ന്നു പു​റ​ത്തി​റ​ക്കു​മ്പോൾ ​ത​ന്നെ ഹോളോഗ്രാം പതിപ്പിച്ച അ​തി​സു​ര​ക്ഷാ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ നിര്‍മ്മാതാക്കള്‍ ഘ​ടി​പ്പി​ച്ചു ന​ൽ​ക​ണം.

എന്താണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍?
വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ തടയാന്‍ കേ​ന്ദ്ര മോട്ടോർ വാ​ഹ​ന ച​ട്ടം 2018 ഭേ​ദ​ഗ​തി വരു​ത്തിയാണ് പുതിയ ഉത്തരവിറക്കിയത്. അ​ലു​മി​നി​യം പ്ലേ​റ്റി​ല്‍ ക്രോ​മി​യം ഉ​പ​യോ​ഗി​ച്ച് ഹോ​ളോ​ഗ്രാ​ഫ് രീ​തി​യി​ല്‍ അ​ക്ക​ങ്ങ​ള്‍ എ​ഴു​തി​യാ​ണ് അ​തി​സു​ര​ക്ഷാ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത്. സുരക്ഷാ സംവിധാനങ്ങള്‍ക്കൊപ്പം തേ​ർ​ഡ്​ ര​ജി​സ്​​​​ട്രേ​ഷ​ൻ മാ​ർ​ക്ക്, വാ​ഹ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ധ​നം ഏ​തെ​ന്ന്​ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള നി​റം എ​ന്നി​വ​യും ന​മ്പ​ർ ​​പ്ലേ​റ്റി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം. ഓ​രോ വാ​ഹന​ത്തി​നും വ്യ​ത്യ​സ്ത കോ​ഡു​ക​ള്‍ ലേ​സ​ര്‍വി​ദ്യ ഉ​പ​യോ​ഗി​ച്ച് ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ ഘ​ടി​പ്പി​ക്കും.

വാ​ഹ​ന​ത്തിന്‍റെ എ​ൻ​ജി​ൻ ന​മ്പ​റ​ട​ക്കം എ​ല്ലാ വി​വ​ര​ങ്ങ​ളും കോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കും. പുതിയ സംവിധാനത്തിലൂടെ വ്യാ​ജ ന​മ്പ​ർ ​പ്ലേ​റ്റുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയാനും വാഹന മോ​ഷ​ണ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ക​ഴി​യും. ന​മ്പ​ർ​​​ പ്ലേ​റ്റ്​ അ​ഴി​ച്ചു​മാ​റ്റാ​​നോ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നോ ശ്ര​മി​ച്ചാ​ൽ ഉ​പയോ​ഗ​​​ശൂ​ന്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ്​ ഇതിന്‍റെ നി​ർ​മാ​ണം.

വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ നമ്പര്‍, എന്‍ജിന്‍, ഷാസി നമ്പറുകള്‍ എന്നിവ രേഖപ്പെടുത്തിയ സ്റ്റിക്കറും വാഹനങ്ങളുടെ മുന്‍വശത്തെ ഗ്ലാസില്‍ സ്ഥാപിക്കും. ഇത് ഇളക്കിമാറ്റാനോ തിരുത്താനോ സാധിക്കില്ല. അതുപോലെതന്നെ സക്രൂവിനു പകരം ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന റിവെറ്റ് തറച്ചാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുക. ഈ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉത്തരവാദിത്വം വാഹനനിര്‍മ്മാതാക്കള്‍ക്കാണ്. നമ്പര്‍ പ്ലേറ്റ് നിര്‍മ്മിക്കാന്‍ അംഗീകാരമുള്ള ഏജന്‍സിയെ വാഹനനിര്‍മ്മാതാവിന് ഏര്‍പ്പെടുത്താം.  പുതിയ സംവിധാനം പ്രാബല്യത്തിലാവുന്നതോടെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് ഏകീകൃത സ്വഭാവം നിലവില്‍ വരും. 

എന്നാല്‍ പഴയ വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല. പൊതു- സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇപ്പോഴുള്ള നമ്പര്‍പ്ലേറ്റ് നിറങ്ങള്‍തന്നെ തുടരും. അതേസമയം പഴയ വാഹനങ്ങള്‍ക്ക്  അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വേണമെന്നുള്ളവര്‍ക്ക് അത് ഘടിപ്പിക്കുന്നതില്‍ തടസ്സമില്ല. 

click me!