നവംബറിലെ വണ്ടിക്കച്ചവടം, ഈ കമ്പനികള്‍ക്ക് കൊയ്ത്തുകാലം!

By Web TeamFirst Published Dec 4, 2022, 5:11 PM IST
Highlights

ഈ കമ്പനികളെല്ലാം ആഭ്യന്തര വിപണിയിൽ മാന്യമായ വളർച്ച രേഖപ്പെടുത്തി. 2022 നവംബറിലെ കാർ വിൽപ്പനയുടെ പ്രധാന വിശദാംശങ്ങൾ ഇതാ.

മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, എംജി മോട്ടോർ ഇന്ത്യ തുടങ്ങിയ കാർ നിർമ്മാതാക്കൾക്ക് 2022 നവംബർ നല്ല മാസമായിരുന്നു. മേൽപ്പറഞ്ഞ എല്ലാ കമ്പനികളും ആഭ്യന്തര വിപണിയിൽ മാന്യമായ വളർച്ച രേഖപ്പെടുത്തി. 2022 നവംബറിലെ കാർ വിൽപ്പനയുടെ പ്രധാന വിശദാംശങ്ങൾ ഇതാ.

മാരുതി വിൽപ്പന
മൊത്തം 1.59 ലക്ഷം യൂണിറ്റ് വിൽപ്പനയോടെ, ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി 14.3 ശതമാനം വളർച്ച രേഖപ്പെടുത്തി. മിനി, കോംപാക്ട് കാറുകളുടെ 91.095 യൂണിറ്റുകളും യുവികളുടെ 32,563 യൂണിറ്റുകളും (യൂട്ടിലിറ്റി വാഹനങ്ങൾ) വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ 7.7 ശതമാനം (19,738 യൂണിറ്റുകളോടെ) ഇടിവ് രേഖപ്പെടുത്തി.

ഹ്യുണ്ടായ് വിൽപ്പന
കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 37,001 യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത് 48,003 യൂണിറ്റുകൾ റീട്ടെയിൽ ചെയ്തതായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അറിയിച്ചു. ഇത് 29.7 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതിന്റെ കയറ്റുമതി 16,001 യൂണിറ്റുകളാണ്. അതായത്, ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാവ് മൊത്തം 64,004 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി.

ടാറ്റ വിൽപ്പന
2021ൽ ഇതേ കാലയളവിലെ 62,192 യൂണിറ്റുകളിൽ നിന്ന് 75,478 യൂണിറ്റ് വിൽപ്പനയാണ് ടാറ്റ മോട്ടോഴ്‌സ് രേഖപ്പെടുത്തിയത്. വർഷം തോറും 21.36 ശതമാനം വിൽപ്പന വളർച്ചയാണ് കാർ നിർമ്മാതാവിന് ലഭിച്ചത്. ആഭ്യന്തര വിപണിയിൽ, 2021 നവംബറിലെ 58,073 യൂണിറ്റുകളിൽ നിന്ന് 73,467 യൂണിറ്റുകൾ റീട്ടെയിൽ ചെയ്യാൻ ടാറ്റയ്ക്ക് കഴിഞ്ഞു. ഇത് 27 ശതമാനം വളർച്ച രേഖപ്പെടുത്തി. എംഎച്ച്, ഐസിവി വിഭാഗങ്ങളിലായി 11,896 യൂണിറ്റുകളും പാസഞ്ചർ വെഹിക്കിൾ (പിവി) സ്‌പെയ്‌സിൽ 46,037 യൂണിറ്റുകളും കമ്പനി വിറ്റഴിച്ചു എന്നത് ശ്രദ്ധിക്കേണ്ടതാണ്. പിവി വിഭാഗത്തിൽ ടാറ്റ 55 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി.

മഹീന്ദ്ര വിൽപ്പന
മഹീന്ദ്ര ആൻഡ് മഹീന്ദ്ര പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന 56 ശതമാനം വർധിച്ച് 30,392 യൂണിറ്റുകളും ആഭ്യന്തര ട്രാക്ടർ വിൽപ്പന 12 ശതമാനം വർധിച്ച് 29,180 യൂണിറ്റുകളുമാണ് വിറ്റഴിച്ചത്. കമ്പനി 1,348 യൂണിറ്റ് ട്രാക്ടറുകൾ കയറ്റുമതി ചെയ്തു, ഇത് കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ 15 ശതമാനം കുറവാണ്.

എംജി വിൽപ്പന
കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 2,481 യൂണിറ്റുകൾ വിറ്റപ്പോൾ 4,079 യൂണിറ്റുകൾ വിറ്റതായി എംജി മോട്ടോർ ഇന്ത്യ അറിയിച്ചു. 64.4 ശതമാനം വിൽപന വളർച്ചയാണ് ഇത് രേഖപ്പെടുത്തിയത്. ബ്രിട്ടീഷ് വാഹന നിർമ്മാതാവ് ഡിസംബറിൽ അപ്‌ഡേറ്റ് ചെയ്ത MG ഹെക്ടർ അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുകയാണ്, അത് 2023 ജനുവരിയിൽ ലോഞ്ച് ചെയ്യും.

click me!