എന്തിനാ നിവ‍ര്‍ന്നേ? കുനിയാൻ വേണ്ടി നിവര്‍ന്നതാണെന്ന് വാഗണാര്‍! ഉണങ്ങാൻ വച്ചതാണോന്ന് ജനം!

Published : Jan 21, 2024, 01:08 PM ISTUpdated : Jan 21, 2024, 01:11 PM IST
എന്തിനാ നിവ‍ര്‍ന്നേ? കുനിയാൻ വേണ്ടി നിവര്‍ന്നതാണെന്ന് വാഗണാര്‍! ഉണങ്ങാൻ വച്ചതാണോന്ന് ജനം!

Synopsis

എന്തായാലും ഇപ്പോൾ ഈ അപകടകത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഉപയോക്താക്കൾ ഈ വീഡിയോയോട് അവരുടേതായ രീതിയിൽ പ്രതികരിക്കുന്നു. 

ത്തരേന്ത്യയാകെ തണുപ്പിന്‍റെയും മൂടൽ മഞ്ഞിന്‍റെയും പിടിയിലാണ്. ഇതുമൂലം ട്രെയിൻ മുതൽ കാർ ഡ്രൈവർമാർ വരെ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇതുകാരണം നിരവധി അപകടങ്ങളും സംഭവിക്കുന്നുണ്ട്. അടുത്തിടെ, ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് കാരണം ഒരു വാഗണാർ കാർ അപകടത്തിൽപ്പെട്ടു. ഒരു തൂണിൽ ഇടിച്ച വാഹനം ആകാശത്തേക്ക് തല ഉയർത്തി നിൽക്കുന്ന വിചിത്ര ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

മഞ്ഞുകാരണം ഉണ്ടായ കൂട്ടിയിടിയെ തുടർന്ന് കാറിന്റെ മുൻഭാഗം നേരെ മുകളിലേക്ക് പൊങ്ങി റെയിലിംഗിൽ കുടുങ്ങുകയായിരുന്നു. ഇപ്പോൾ ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇടതൂർന്ന മൂടൽമഞ്ഞിനെത്തുടർന്ന് കാറും റെയിലിംഗും തമ്മിൽ കൂട്ടിയിടിച്ചതിനെത്തുടർന്ന് ഫയർഫോഴ്യും പൊലീസും ഉടൻ സ്ഥലത്തെത്തി. എന്നാൽ ഭാഗ്യത്തിന് ഡ്രൈവർ സുരക്ഷിതനായി രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകൾ. 

സമാനമായ സംഭവങ്ങൾ തടയാൻ മൂടൽമഞ്ഞുള്ള സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും വേഗത കുറയ്ക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു. അതേസമയം മാരുതിയുടെ വാഗൺആറിന് ഗ്ലോബൽ എൻസിഎപി സുരക്ഷയുടെ കാര്യത്തിൽ മോശം റേറ്റിംഗാണ് നേടിയിരിക്കുന്നതെന്നും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. 

എന്തായാലും ഇപ്പോൾ ഈ അപകടകത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഉപയോക്താക്കൾ ഈ വീഡിയോയോട് അവരുടേതായ രീതിയിൽ പ്രതികരിക്കുന്നു. എന്നാൽ, ഈ അപകടത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.  നിലവിലെ കാലാവസ്ഥയ്ക്ക് റോഡ് സൈൻ ബോര്‍ഡുകളും സുരക്ഷാ നടപടികളും പര്യാപ്തമാണോ എന്നതുൾപ്പെടെ, അപകടത്തെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങൾ നിലവിൽ പ്രാദേശിക നിയമപാലകർ അന്വേഷിക്കുന്നുണ്ട്. കൂടാതെ, അപകടത്തിൽ എന്തെങ്കിലും മെക്കാനിക്കൽ പ്രശ്നങ്ങൾ ഒരു പങ്കുവഹിച്ചിട്ടുണ്ടോ എന്ന് നിർണ്ണയിക്കാൻ വിദഗ്ധർ വാഹനം പരിശോധിക്കും.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് ശേഷം രസകരമായ നിരവധി കമന്‍റുകളും വരുന്നുണ്ട്. തിരക്കേറിയ നഗരങ്ങൾക്ക് പുതിയ പാർക്കിംഗ് ആശയം എന്ന് ഒരാൾ എഴുതി. ആധുനിക സാങ്കേതിക വിദ്യയാണ് ഇതിന് ഉത്തരവാദിയെന്ന് പറഞ്ഞ് മറ്റൊരു ഉപഭോക്താവ് ഗൂഗിൾ മാപ്പിനെ കുറ്റപ്പെടുത്തി. കൂടാതെ, "ഞങ്ങൾ ഷൂസ് സൂക്ഷിക്കുന്നതുപോലെ കാർ കഴുകി ഉണങ്ങാൻ വച്ചിരിക്കുന്നതായി തോന്നുന്നു" എന്ന് ഒരു ഉപയോക്താവ് പ്രതികരിച്ചു. എന്നാൽ സംഭവത്തെ ഗണിതശാസ്ത്രത്തിനൊടും ചില വിരുതന്മാർ ബന്ധപ്പെടുത്തി. ത്രികോണമിതിയുടെ തലവൻ ഈ വഴി കടന്നുപോകുന്നു എന്നായിരുന്നു ഇത്തരമൊരു കമന്‍റ്. 

youtubevideo

PREV
click me!

Recommended Stories

സുരക്ഷയിൽ ഒന്നാമൻ: ഹ്യുണ്ടായി നെക്സോയുടെ രഹസ്യം എന്ത്?
ക്രെറ്റയെ വിറപ്പിക്കാൻ മഹീന്ദ്രയുടെ പുതിയ അവതാരം