പുതിയ ലൈറ്റിംഗ് ഡിസൈനുമായി ഫോക്സ് വാഗണന്‍

By Web TeamFirst Published Sep 26, 2020, 4:29 PM IST
Highlights

വരാനിരിക്കുന്ന തങ്ങളുടെ ID.4 ഇലക്ട്രിക് എസ്‌യുവിയുടെ ഹെഡ്‌ലൈറ്റുകൾക്ക് ഒരു പുതിയ രൂപകല്പന നൽകി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഫോക്സ്‍വാഗൺ. 

വരാനിരിക്കുന്ന തങ്ങളുടെ ID.4 ഇലക്ട്രിക് എസ്‌യുവിയുടെ ഹെഡ്‌ലൈറ്റുകൾക്ക് ഒരു പുതിയ രൂപകല്പന നൽകി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഫോക്സ്‍വാഗൺ. പുതിയ ID.4 ഇവിയുടെ മുൻവശത്ത് ആധിപത്യം പുലർത്തുന്ന വലിയ ഹെഡ്‌ലൈറ്റുകൾ ആയിരിക്കും ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലൈറ്റ്-എമിറ്റിംഗ് ഡയോഡുകൾ കൊണ്ടാണ് ടെയിൽ ലൈറ്റ് ക്ലസ്റ്ററുകൾ പൂർണമായും ഒരുക്കിയിരിക്കുന്നത്. അവയെ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലുമാണ് ചുവന്ന ലൈറ്റ് സ്ട്രിപ്പ് പൂർത്തിയാക്കിയിരിക്കുന്നത്. മാത്രമല്ല, മിറർ ഹൗസിംഗുകളിൽ ഒരു അധിക ലൈറ്റ് എലമെന്റും ഉണ്ട്.

ഇലക്ട്രിക് വാഹനങ്ങൾക്കായി ജർമൻ ഗ്രൂപ്പ് വികസിപ്പിച്ച MEB മോഡുലാർ പ്ലാറ്റ്ഫോമിലാണ് വാഹനം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപഭോക്താക്കൾക്ക് ഓപ്ഷണലായി IQ.Light തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.500,000 ID.4 ഇലക്ട്രിക് വാഹനങ്ങൾ 2025 ഓടെ വിൽക്കുകയെന്ന ലക്ഷ്യമാണ് ഫോക്സ്‍വാഗണിനുള്ളത്. സെപ്റ്റംബർ 23 ന് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കോംപാക്‌ട് എസ്‌യുവിയെ ആഗോളതലത്തിൽ അവതരിപ്പിക്കാനാണ് ഫോക്‌സ്‌വാഗൺ തയാറെടുക്കുന്നത്. 500 കിലോമീറ്ററാണ് ID.4 ഇലക്ട്രിക് എസ്‌യുവിക്ക് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

click me!