ഐഡി സ്‌പേസ് വിഷനുമായി ഫോക്‌സ്‌വാഗന്‍

By Web TeamFirst Published Nov 27, 2019, 3:53 PM IST
Highlights

ഫോക്‌സ്‌വാഗന്‍റെ ഇലക്ട്രിക് കണ്‍സെപ്റ്റ് മോഡലായ ഐഡി സ്‌പേസ് വിഷന്‍ അവതരിപ്പിച്ചു

ഫോക്‌സ്‌വാഗന്‍റെ ഇലക്ട്രിക് കണ്‍സെപ്റ്റ് മോഡലായ ഐഡി സ്‌പേസ് വിഷന്‍ അവതരിപ്പിച്ചു. ലോസ് ഏഞ്ചലസ് ഓട്ടോ ഷോയിലായിരുന്നു മോഡലിന്‍റെ പ്രദശനം. മോഡുലര്‍ ഇലക്ട്രിക് ഡ്രൈവ് മാട്രിക്‌സ് (എംഇബി) പ്ലാറ്റ്‌ഫോമിലാണ് കാറിന്‍റെ നിര്‍മ്മാണം. ഫോക്‌സ്‌വാഗണിന്റെ ഐഡി. 

275 കുതിരശക്തി ഉല്‍പ്പാദിപ്പിക്കുന്ന മോട്ടോറാണ് കണ്‍സെപ്റ്റ് കാറിന്‍റെ ഹൃദയം. ഓള്‍ വീല്‍ ഡ്രൈവ് ശേഷിക്കായി രണ്ടാമതൊരു മോട്ടോര്‍ കൂടി ഘടിപ്പിച്ച് കരുത്ത് 355 കുതിരശക്തിയായി കൂട്ടാം. 82 കിലോവാട്ട് അവറാണ് ബാറ്ററി പാക്ക്. പൂര്‍ണമായി ചാര്‍ജ് ചെയ്‍താല്‍ 590 കിലോമീറ്റര്‍ സഞ്ചരിക്കാം. പിറകില്‍ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും.

ഐക്യു. ലൈറ്റ് എല്‍ഇഡി മാട്രിക്‌സ് ഹെഡ്‌ലൈറ്റുകള്‍ , പുതിയ 22 ഇഞ്ച് അലുമിനിയം അലോയ് വീലുകള്‍, കപ്പാസിറ്റീവ് ടച്ച് പാനലുകളോടെയുള്ള പുതിയ മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍  തുടങ്ങിയവ പ്രത്യേകതകളാണ്. കാബിനില്‍, ഡ്രൈവര്‍ക്കുവേണ്ട എല്ലാ ഡ്രൈവിംഗ് വിവരങ്ങളും ഓഗ്‌മെന്റഡ് റിയാലിറ്റി (എആര്‍) ഹെഡ്-അപ്പ് ഡിസ്‌പ്ലേയില്‍ പ്രദര്‍ശിപ്പിക്കും. എന്റര്‍ടെയ്ന്‍മെന്റ്, കംഫര്‍ട്ട്, ഓണ്‍ലൈന്‍ ഫംഗ്ഷനുകള്‍, വാഹന സെറ്റിംഗ്‌സ് എന്നിവ 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീനില്‍ ലഭിക്കും.  2021 അവസാനത്തോടെ വാഹനത്തിന്‍റെ വില്‍പ്പന ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം. 

click me!