
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സ്‌പോർട്ടി ഹാച്ച്ബാക്കുകളില്‍ ഒന്നാണ് ജര്‍മ്മന്‍ (German) വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്‍റെ പോളോ. ഈ മോഡല്‍ അരങ്ങേറ്റം കുറിച്ചിട്ട് 12 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ ആഘോഷം പ്രമാണിച്ച് ഫോക്‌സ്‌വാഗൺ പോളോ ഹാച്ച്ബാക്കിന്റെ പുതിയ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കിയതായാണ് പുതിയ റിപ്പോര്‍ട്ട്. പോളോ ലെജൻഡ് എഡിഷൻ എന്ന മോഡലാണ് കമ്പനി പുറത്തിറക്കിയത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയില്‍ നിന്നും ഫോക്‌സ്‌വാഗണ്‍ പോളോ പിന്‍വാങ്ങുന്നു!
ഹാച്ച്ബാക്കിന്റെ GT TSI വേരിയന്റിൽ ഫോക്‌സ്‌വാഗൺ പോളോ ലെജൻഡ് പതിപ്പ് വാഗ്ദാനം ചെയ്യും. പോളോയുടെ പ്രത്യേക പതിപ്പ് വെറും 700 യൂണിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു. 10.25 ലക്ഷം രൂപയാണ് ഈ മോഡലിന്‍റെ എക്സ്-ഷോറൂം വില. ആറ് സ്‍പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സുമായി ഘടിപ്പിച്ച 1.0 ലിറ്റർ 3-സിലിണ്ടർ TSI പെട്രോൾ എഞ്ചിനാണ് ഫോക്‌സ്‌വാഗൺ പോളോ ലെജൻഡ് എഡിഷന്‍റെ ഹൃദയം. ഈ എഞ്ചിന് 110PS പരമാവധി കരുത്തും 175 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കാൻ കഴിയും. മോഡലിന്റെ മറ്റ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എൻജിനും ഔട്ട്പുട്ടും സമാനമാണ്.
10 കോടിയുടെ ആഡംബര വണ്ടി രണ്ടാമതും വാങ്ങി കൊവിഡ് വാക്സിന്‍ കമ്പനി മുതലാളി!
പോളോ ലെജൻഡ് എഡിഷനിൽ ഫോക്‌സ്‌വാഗൺ ചില ഡിസൈൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫെൻഡറിലും ബൂട്ട് ബാഡ്‍ജിലും 'ലെജൻഡ്' എന്ന തലക്കെട്ടോടെയാണ് പോളോയുടെ പ്രത്യേക പതിപ്പ് വരുന്നത്. സൈഡ് ബോഡി ഗ്രാഫിക്‌സ്, ബ്ലാക്ക് ട്രങ്ക് ഗാർണിഷ്, ബ്ലാക്ക് റൂഫ് ഫോയിൽ എന്നിവയും സ്‌പോർട്ടിയായി കാണപ്പെടും.
വീണ്ടും കോടികളുടെ റോള്‍സ് റോയിസുകള്‍ 'മൊത്തത്തില്‍' വാങ്ങി സായിപ്പിന് പണികൊടുത്ത സര്‍ദാര്‍!
ഉപഭോക്താക്കൾക്കിടയിൽ വിവിധ വികാരങ്ങൾ ഉണർത്തുന്ന ഒരു ഐക്കണിക് കാർലൈനാണ് ഫോക്‌സ്‌വാഗൺ പോളോയെന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്‍ത പറഞ്ഞു. വിപണിയിൽ അവതരിപ്പിച്ചതു മുതൽ ഇന്നുവരെ, ഫോക്‌സ്‌വാഗൺ പോളോ അതിന്റെ കാലാതീതവും സ്‌പോർട്ടിവുമായ ഡിസൈൻ, സുരക്ഷ, രസകരമായ ഡ്രൈവിംഗ് അനുഭവം, ശക്തമായ നിർമ്മാണ നിലവാരം എന്നിവ കാരണം ഒരു കുടുംബത്തിലെ ആദ്യത്തെ കാര്‍ ആണെന്നും കമ്പനി പറയുന്നു. വമ്പിച്ച ആഘോഷത്തിന് അർഹമായ ബ്രാൻഡുകളുടെ ഏറെ പ്രിയപ്പെട്ട ഉൽപ്പന്നമാണ് ഫോക്‌സ്‌വാഗൺ പോളോ എന്നും ഇതിനായി, ഐക്കണിക് പോളോയുടെ അവസാന പരിമിതമായ യൂണിറ്റുകൾ സ്വന്തമാക്കിയതിൽ അഭിമാനിക്കുന്ന ഉത്സാഹികൾക്കായി ബ്രാൻഡ് സെലിബ്രേറ്ററി ലിമിറ്റഡ് ലെജൻഡ് എഡിഷൻ അവതരിപ്പിക്കുന്നു എന്നും കമ്പനി പറയുന്നു.
ഇന്ത്യയിൽ പോളോ ഹാച്ച്ബാക്ക് അതിന്‍റെ ഉത്പാദനം 2009-ൽ ആരംഭിച്ച് 2010-ൽ ലോഞ്ച് ചെയ്‍ത് 12 വർഷം ആഘോഷിക്കുകയാണ്. അതിനുശേഷം, പോളോ ഇന്ത്യയിൽ മൂന്നു ലക്ഷത്തിലധികം വീടുകളുടെ ഭാഗമായി എന്നും കമ്പനി പറയുന്നു. ഡ്യുവൽ എയർബാഗുകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ നിർമ്മിത ഇന്ത്യ ഹാച്ച്ബാക്കുകളിൽ ഒന്നാണ് ഫോക്‌സ്‌വാഗൺ പോളോ. 2014-ൽനാല് സ്റ്റാർ നേടി ഗ്ലോബൽ എന്‍സിഎപി സുരക്ഷാ റേറ്റിംഗുള്ള നിലവിൽ ലഭ്യമായ ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കുകളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു എന്നും കമ്പനി പറയുന്നു.
Volkswagen Virtus : വിർട്ടസ് ഉത്പാദനം ഇന്ത്യയിൽ തുടങ്ങി ഫോക്‌സ്‌വാഗൺ, ലോഞ്ച് ഉടന്‍
മഹാരാഷ്ട്രയിലെ (Maharashtra) പൂനെയിലുള്ള (Pune) ചകൻ പ്ലാന്‍റിൽ ഫോക്‌സ്‌വാഗൺ ഇന്ത്യ വിർറ്റസ് മിഡ്-സൈസ് സെഡാന്റെ ( Volkswagen Virtus) നിർമ്മാണം ആരംഭിച്ചു. ഈ വർഷം മാർച്ചിലാണ് പുതിയ ഫോക്‌സ്‌വാഗൺ വിർറ്റസ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. 2022 മെയ് മാസത്തിൽ ഔദ്യോഗിക ലോഞ്ച് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാഹനത്തിനുള്ള പ്രീ-ബുക്കിംഗുകൾ ഇതിനകം തുറന്നിട്ടുണ്ട്. കമ്പനിയുടെ ഇന്ത്യൻ ലൈനപ്പിൽ വെന്റോയ്ക്ക് പകരമായിരിക്കും വിര്‍ടസ് എത്തുന്നത്.
ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിൽ ഈ ജർമ്മൻ കാർ നിർമ്മാതാവിന്റെ വീട്ടിൽ നിന്നുള്ള രണ്ടാമത്തെ ഉൽപ്പന്നമാണ് പുതിയ ഫോക്‌സ്‌വാഗൺ വിര്‍ടസ്. ആദ്യത്തേത് ടിഗ്വാന്‍ SUV ആണ്. ഇത് ഇന്ത്യ-നിർദ്ദിഷ്‌ട MQB A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ അതിന്റെ പ്ലാറ്റ്‌ഫോമും മെക്കാനിക്കലുകളും സ്കോഡ സ്ലാവിയയുമായി പങ്കിടുന്നു. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വിർടസ് വാഗ്‍ദാനം ചെയ്യുന്നത്.
Volkswagen : എയര്‍ബാഗ് തകരാര്‍, രണ്ടുലക്ഷം വണ്ടികള്‍ തിരിച്ചുവിളിക്കാന്‍ ഫോക്സ്‍വാഗണ്‍
ആറ് സ്‍പീഡ് മാനുവൽ ഗിയർബോക്സും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ച 113 hp, 178 Nm എന്നിവ വികസിപ്പിക്കുന്ന 1.0 ലിറ്റർ TSI ആയിരിക്കും ആദ്യത്തേത്. 148 എച്ച്പി പവറും 250 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ടിഎസ്ഐ മോട്ടോറും ഇതിന് ലഭിക്കും. ഈ എഞ്ചിൻ 6-സ്പീഡ് MT, 7-സ്പീഡ് DSG എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു.