പോളോ, വെന്റോ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷനുമായി ഫോക്‌സ്‌വാഗണ്‍

Web Desk   | Asianet News
Published : Oct 19, 2020, 06:01 PM IST
പോളോ, വെന്റോ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷനുമായി ഫോക്‌സ്‌വാഗണ്‍

Synopsis

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗൺ പോളോ ഹാച്ച്ബാക്കിനും വെന്റോ സെഡാനും സ്‌പെഷ്യല്‍ പതിപ്പ് അവതരിപ്പിച്ചു

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗൺ പോളോ ഹാച്ച്ബാക്കിനും വെന്റോ സെഡാനും സ്‌പെഷ്യല്‍ പതിപ്പ് അവതരിപ്പിച്ചു. പ്രത്യേക പതിപ്പുകള്‍ റെഡ് & വൈറ്റ് ഡ്യുവല്‍-ടോണ്‍ നല്‍കിയാണ് ഫോക്‌സ് വാഗണ്‍ അവതരിപ്പിച്ചതെന്ന് റഷ്‍ ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോളോ ഹൈലൈന്‍ പ്ലസ് എടി, വെന്റോ ഹൈലൈന്‍ എടി എന്നിവയുടെ എക്‌സ്‌ഷോറൂം വില യഥാക്രമം 9.19 ലക്ഷം, 11.49 ലക്ഷം രൂപയാണ്. 

ഇപ്പോള്‍ പോളോ ഹൈലൈന്‍ പ്ലസ് എടി, വെന്റോ ഹൈലൈന്‍ എടി എന്നിവയില്‍ റെഡ് & വൈറ്റ് പ്രത്യേക പതിപ്പ് ലഭ്യമാണ്. 1.0 ലിറ്റര്‍ TSI എഞ്ചിനാണ് ഇരു മോഡലുകളുടെയും ഹൃദയം. 110 bhp കരുത്തും 175 Nm ടോർക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ആറ് സ്പീഡ്  ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്‌സ്. 

വെന്റോയ്ക്ക് 16.35 കിലോമീറ്റര്‍ ഇന്ധനക്ഷമതയും പോളോയില്‍ 16.47 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഫോക്‌സ്‌വാഗണ്‍ വാഗ്ദാനം ചെയ്യുന്നു. പുതിയ സവിശേഷതകളൊന്നും പ്രത്യേക പതിപ്പുകളില്‍ നൽകില്ല. എന്നാൽ, നിലവിലുള്ള ഹൈലൈന്‍ ട്രിം അലോയ് വീലുകള്‍, മൊബൈല്‍ സെന്‍സിംഗ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, റിയര്‍ എസി വെന്റുകള്‍, വോയ്സ് കമാന്‍ഡ് തുടങ്ങിയവ ലഭ്യമാണ്.

പ്രത്യേക പതിപ്പായ പോളോയ്ക്കും വെന്റോയ്ക്കും സ്‌റ്റൈലിഷ് ബോഡി സൈഡ് സ്‌ട്രൈപ്പുകള്‍, ആകര്‍ഷകമായ സവിശേഷതകള്‍, ഗ്ലോസി ബ്ലാക്ക് അല്ലെങ്കില്‍ വൈറ്റ് റൂഫ് ഫോയില്‍, നിറങ്ങള്‍ക്ക് യോജിച്ച ഒആര്‍വിഎം എന്നിവയും നൽകുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV
click me!

Recommended Stories

സുരക്ഷാ പരീക്ഷയിൽ ടെസ്‍ല സൈബർട്രക്കിന്‍റെ അപ്രതീക്ഷിത മുന്നേറ്റം
ഗഡ്‍കരിയുടെ വമ്പൻ പ്രഖ്യാപനം! 80 കിലോമീറ്റർ വേഗതയിലും ഇനി ടോൾ പ്ലാസകൾ കടക്കാം