വമ്പന്‍ ഓഫറുകളുമായി ഫോക്സ്‍വാഗണ്‍

Web Desk   | Asianet News
Published : Aug 11, 2020, 04:38 PM IST
വമ്പന്‍ ഓഫറുകളുമായി ഫോക്സ്‍വാഗണ്‍

Synopsis

ജര്‍മ്മന്‍ വോഹന നിര്‍മ്മതാക്കളായ ഫോക്സ് വാഗന്‍ തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഗസ്റ്റ് മാസം വൻ ഓഫറുകള്‍ നല്‍കുന്നതായി റിപ്പോര്‍ട്ട്. 

ജര്‍മ്മന്‍ വോഹന നിര്‍മ്മതാക്കളായ ഫോക്സ് വാഗന്‍ തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഗസ്റ്റ് മാസം വൻ ഓഫറുകള്‍ നല്‍കുന്നതായി റിപ്പോര്‍ട്ട്. ക്യാഷ്‌ ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, ലോയൽറ്റി ബോണസ് തുടങ്ങിയവയുടെ രൂപത്തിലാണ് കമ്പനി ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നത്. തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ അടിസ്ഥാനമാക്കിയാണ് ഓഫറുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫോക്‌സ്‌വാഗൺ വെന്റോ കംഫർട്ട്‌ലൈൻ വേരിയന്റിന് 1.60 ലക്ഷം രൂപയുടെ കിഴിവ്, 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 15,000 രൂപ ലോയൽറ്റി ബോണസ്, 10,000 കോർപ്പറേറ്റ് കിഴിവ് എന്നിവ ലഭിക്കും.

വെന്റോ ഹൈലൈൻ പ്ലസ് വേരിയന്റിന് ഒരു ലക്ഷം രൂപ കിഴിവ്, 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 15,000 രൂപ ലോയൽറ്റി ബോണസ്, 10,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവയാണ് ഫോക്‌സ്‌വാഗൺ അവതരിപ്പിക്കുന്നത്.

കൂടാതെ സി-സൈഗ്മെന്റ് സെഡാന്റെ ഹൈലൈൻ വേരിയൻറ് 25,000 രൂപ എക്സ്ചേഞ്ച് ബോണസ്, 15,000 രൂപ ലോയൽറ്റി ബോണസ്, 10,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവയും ചില ഡീലർമാർ ലഭ്യമാക്കിയിട്ടുണ്ട്.

ഫോക്‌സ്‌വാഗൺ പോളോ 1.20 MPI വേരിയന്റുകളിൽ ക്യാഷ് ഡിസ്‌കൗണ്ട് 17,500 രൂപ, 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, ലോയൽറ്റി ബോണസായി 10,000 രൂപയും കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 5,000 രൂപയും നൽകുന്നു.

പോളോ 1.0 ടർബോ-പെട്രോൾ വേരിയന്റുകൾക്ക് 13,300 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 10,000 രൂപ ലോയൽറ്റി ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് ഡീലർമാർ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ടി-റോക്ക് അല്ലെങ്കിൽ ടിഗുവാൻ ഓൾസ്പേസ് എന്നിവയിൽ ഓഫറുകളൊന്നുമില്ല.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം