ഈ ബസിന് ഡ്രൈവര്‍ വേണ്ട, ഇന്ധനവും!

Published : Mar 08, 2019, 05:32 PM IST
ഈ ബസിന് ഡ്രൈവര്‍ വേണ്ട, ഇന്ധനവും!

Synopsis

ഡ്രൈവറില്ലാതെ ഓടുന്ന ഇലക്ട്രിക് ബസുമായി സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ.

ഡ്രൈവറില്ലാതെ ഓടുന്ന ഇലക്ട്രിക് ബസുമായി സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ. പൊതുഗതാഗത മേഖലയില്‍ ഡ്രൈവര്‍ലെസ് വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിന്‍റെ ഭാഗമായി സിംഗപ്പൂരിലെ നന്‍യാംഗ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായി സഹകരിച്ചാണ് വോള്‍വോയുടെ ഈ ബസിന്‍റെ നിര്‍മ്മാണം.

12 മീറ്റര്‍ നീളമുള്ള ഈ ബസില്‍ 80 പേര്‍ക്ക് യാത്ര ചെയ്യാം. വോള്‍വോയുടെ ശുചിത്വ സുരക്ഷിത സ്മാര്‍ട്ട് സിറ്റി എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്‌പ്പെന്നാണ് ഈ ഉദ്യമത്തെ വോള്‍വോ വിശേഷിപ്പിക്കുന്നത്. ഡീസല്‍ ബസിനേക്കാള്‍ 80 ശതമാനം കുറവ് ഊര്‍ജം മാത്രമേ ഈ ബസിന് ആവശ്യമുള്ളെന്നാണ് കമ്പനിയുടെ അവകാശവാദം.  വൈകാതെ തന്നെ സിംഗപ്പൂരിലെ നിരത്തുകളില്‍ ഈ ഡ്രൈവര്‍ ലെസ് ഇലക്ട്രിക് ബസിന്റെ പരീക്ഷണയോട്ടം നടക്കും. 

ആദ്യഘട്ടത്തില്‍ നന്‍യാംഗ് യൂണിവേഴ്‌സിറ്റിയിലെ ക്യാപസില്‍ തന്നെ ഡ്രൈവര്‍ലെസ് ബസിന്റെ പരീക്ഷണയോട്ടം നടത്താനാണ് പദ്ധതി. ഇതിലെ പോരായ്മകള്‍ പരിഹരിച്ച ശേഷമായിരിക്കും വാഹനം പൊതുനിരത്തില്‍ എത്തിക്കുകയെന്ന് കമ്പനി അറിയിച്ചു. 2016-ല്‍ സിംഗപ്പൂരില്‍  ഡ്രൈവര്‍ലെസ് ടാക്‌സികള്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!