എന്താണ് അപൂർവ്വ ഭൗമ കാന്തങ്ങൾ? കാറുകളുടെ ഏതൊക്കെ ഭാഗങ്ങൾ നിർമ്മിക്കാനാണ് ഇവ ഉപയോഗിക്കുന്നത്?

Published : Jun 09, 2025, 02:40 PM IST
rare earth magnet

Synopsis

ഈ അപൂർവ ഭൌമ കാന്തം എന്നാൽ എന്താണ് എന്ന് ഇപ്പോൾ പലരും ചിന്തിക്കുന്നുണ്ടാകും. എന്തുകൊണ്ടാണ് ഇതിന് വാഹന നിർമ്മാണത്തിൽ ഇത്രയും പ്രാധാന്യം ലഭിക്കുന്നതെന്നും ചിലർ ആലോചിക്കുന്നുണ്ടാകും. ഇതാ ഈ അപൂർവ്വ കാന്തങ്ങളെപ്പറ്റി അറിയേണ്ടതെല്ലാം.

പൂർവ എർത്ത് മാഗ്നറ്റുകളുടെ കയറ്റുമതി ചൈന നിരോധിച്ച് ആഗോള വാഹന വ്യവസായ മേഖലയെ ആകെ പിടിച്ചുലച്ചിരിക്കുകയാണ്. ചൈനയുടെ ഈ തീരുമാനം ലോകമെമ്പാടുമുള്ള ഓട്ടോമൊബൈൽ വിപണികളിൽ നേരിട്ട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യൻ വിപണിയും ഇതിൽ നിന്ന് മുക്തമല്ല. ഈ അപൂർവ ഭൂമി മൂലകങ്ങളുടെ വിതരണത്തിൽ ചൈന ആധിപത്യം പുലർത്തുന്നു. ആഗോള തലത്തിൽ ഉൽപ്പാദനത്തിന്റെ 60 ശതമാനവും സംസ്‍കരണത്തിന്റെ 90 ശതമാനവും നിയന്ത്രിക്കുന്നത് ചൈനയാണ്. അതുകൊണ്ടാണ് അവയുടെ കയറ്റുമതിയുടെ കാര്യത്തിൽ ചൈന ഏകപക്ഷീയമായി പെരുമാറുന്നത്. ഈ അപൂർവ ഭൌമ കാന്തം എന്നാൽ എന്താണ് എന്ന് ഇപ്പോൾ പലരും ചിന്തിക്കുന്നുണ്ടാകും. എന്തുകൊണ്ടാണ് ഇതിന് വാഹന നിർമ്മാണത്തിൽ ഇത്രയും പ്രാധാന്യം ലഭിക്കുന്നതെന്നും ചിലർ ആലോചിക്കുന്നുണ്ടാകും. ഇതാ ഈ അപൂർവ്വ കാന്തങ്ങളെപ്പറ്റി അറിയേണ്ടതെല്ലാം.

എന്തൊക്കെയാണ് അപൂർവ ഭൌമ മൂലകങ്ങൾ ?

നിയോഡൈമിയം, ഡിസ്പ്രോസിയം, ലാന്തനം, സീരിയം തുടങ്ങിയ അപൂർവ മൂലകങ്ങൾ കാറുകളുടെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കുന്നു. പ്രത്യേകിച്ച് ആധുനിക ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളിൽ അവശ്യ ഘടകങ്ങളാണ് ഇവ. ഈ മൂലകങ്ങളുടെ പ്രത്യേക ഗുണങ്ങൾ ഉയർന്ന പ്രകടനവും കാര്യക്ഷമതയും സൃഷ്ടിക്കുന്നതിൽ അവയെ പ്രധാനമാക്കുന്നു. കാറുകളുടെ പല ഭാഗങ്ങളും നിർമ്മിക്കുന്നതിൽ അവ ഉപയോഗിക്കുന്നു.

ഇലക്ട്രിക്ക് മോട്ടറുകൾ

നിയോഡൈമിയം, ഡിസ്പ്രോസിയം എന്നിവ ശക്തമായ സ്ഥിരം കാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഇവ ഇലക്ട്രിക് വാഹനങ്ങളുടെയും (ഇവി) ഹൈബ്രിഡ് വാഹനങ്ങളുടെയും മോട്ടോറുകളിൽ ഉപയോഗിക്കുന്നു. ഈ കാന്തങ്ങൾ മോട്ടോറിന്റെ ശക്തി വർദ്ധിപ്പിക്കുന്നു.

ബാറ്ററി

ടൊയോട്ട പ്രിയസ് പോലുള്ള ഹൈബ്രിഡ് കാറുകളിൽ ഉപയോഗിക്കുന്ന നിക്കൽ-മെറ്റൽ ഹൈഡ്രൈഡ് (NiMH) ബാറ്ററികളിൽ, ഇലക്ട്രോഡുകളും ബാറ്ററി ശേഷിയും മെച്ചപ്പെടുത്താൻ ലാന്തനവും സീരിയവും ഉപയോഗിക്കുന്നു. ഈ ഘടകങ്ങൾ ബാറ്ററിയുടെ ഊർജ്ജ സാന്ദ്രത മെച്ചപ്പെടുത്തുന്നു. ലിഥിയം-അയൺ ബാറ്ററികൾ കാഥോഡ് മെറ്റീരിയലിൽ ചില അപൂർവ എർത്ത് മൂലകങ്ങളും ഉപയോഗിക്കുന്നു.

കാറ്റലിറ്റിക് കൺവെർട്ടറുകളിൽ

വാഹന ഉദ്‌വമനം കുറയ്ക്കാൻ സഹായിക്കുന്ന കാറ്റലിറ്റിക് കൺവെർട്ടറുകളിൽ ഈ ഘടകങ്ങൾ ഉപയോഗിക്കുന്നു. ഓക്സിജൻ സംഭരിക്കാനും ദോഷകരമായ വാതകങ്ങൾ (കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ പോലുള്ളവ) പരിവർത്തനം ചെയ്യാനും സീരിയം സഹായിക്കുന്നു.

വിൻഡ്‌ഷീൽഡുകളും ഗ്ലാസുകളും മറ്റും

കാറിന്റെ വിൻഡ്‌ഷീൽഡുകളിലും കണ്ണാടികളിലും മറ്റ് ഗ്ലാസ് ഭാഗങ്ങളിലും പോളിഷ് ചെയ്യുന്നതിനും അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള സംരക്ഷണത്തിനും സീരിയം ഉപയോഗിക്കുന്നു. ഇത് ഗ്ലാസിനെ പോറലുകളിൽ നിന്ന് സംരക്ഷിക്കുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.

സെൻസറുകളും ഇലക്ട്രോണിക്സുകളും

യിട്രിയം, യൂറോപ്പിയം തുടങ്ങിയ അപൂർവ ഭൂമി മൂലകങ്ങൾ കാർ സെൻസറുകൾ, ഡിസ്പ്ലേ സ്ക്രീനുകൾ, എൽഇഡി ലൈറ്റിംഗ് എന്നിവയിൽ ഉപയോഗിക്കുന്നു. ഓക്സിജൻ സെൻസറുകൾ, പ്രഷർ സെൻസറുകൾ, ഡാഷ്ബോർഡ് ഡിസ്പ്ലേകൾ എന്നിവയിൽ ഈ ഘടകങ്ങൾ ഉപയോഗിക്കുന്നു.

ഇന്ത്യയുടെ ഇറക്കുമതി

ഇന്ത്യ 809 ടൺ അപൂർവ ഭൗമ കാന്തങ്ങൾ ഇറക്കുമതി ചെയ്യുന്നു . ഹിന്ദു ബിസിനസ്‌ലൈനിന്റെ റിപ്പോർട്ട് അനുസരിച്ച്, ജൂൺ അവസാനം വരെ ഓട്ടോ കമ്പനികൾക്ക് അപൂർവ ഭൗമ കാന്തങ്ങൾ സ്റ്റോക്ക് ഉണ്ട്. ഏപ്രിൽ പകുതി മുതൽ വിതരണം ഇല്ലാത്തതിനാലാണിത്. നയതന്ത്രപരമായി പ്രശ്‍നം പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ബീജിംഗിലെ ഇന്ത്യൻ എംബസി ഇന്ത്യൻ വ്യവസായ പ്രതിനിധി സംഘവും ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരും തമ്മിൽ ഒരു കൂടിക്കാഴ്ച നടത്താൻ ശ്രമിക്കുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.

PREV
Read more Articles on
click me!

Recommended Stories

താഴത്തില്ലെടാ..! ഡീസൽ കാർ വിൽപ്പനയിലെ തർക്കമില്ലാത്ത രാജാവായി മഹീന്ദ്ര
കാറിനേക്കാൾ വില കൂടിയ ബൈക്ക് വാങ്ങി തേജ് പ്രതാപ് യാദവ്; ഗാരേജിൽ എത്തിയത് പുതിയ മിന്നൽപ്പിണർ!