ടാറ്റയുടെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാർ ഇപ്പോൾ വാങ്ങിയാൽ ഒരു ലക്ഷം രൂപ ലാഭം

Published : Jun 09, 2025, 09:52 AM IST
Tata Tiago EV

Synopsis

ടാറ്റ ടിയാഗോ ഇവിയുടെ 2024 മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ കിഴിവുകൾ ലഭ്യമാണ്. XE മോഡലിന് 55,000 രൂപയും XZ+, XZ+ ടെക് ലക്സ് ACFC വേരിയന്റുകൾക്ക് 70,000 രൂപയും കിഴിവ് ലഭിക്കും. 2024 XT LR വേരിയന്റിന് ഒരു ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും.

രാജ്യത്തെ ഇലക്ട്രിക് വിപണിയിൽ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഹാച്ച് ബാക്ക് കാറുകളിൽ ഒന്നാണ് ടാറ്റ ടിയാഗോ ഇവി. ജൂൺ മാസത്തിൽ ടിയാഗോ ഇവിയിൽ ഒരു ലക്ഷം രൂപ വരെ വൻ കിഴിവുകൾ ടാറ്റ വാഗ്‍ദാനം ചെയ്യുന്നു. ടിയാഗോ ഇവിയുടെ 2024 മോഡലുകൾക്കാണ് ഏറ്റവും ഉയർന്ന കിഴിവ് വാഗ്ദാനം ചെയ്യുന്നത്. അടിസ്ഥാന മോഡലായ XE ന് 55,000 രൂപ വരെ ആനുകൂല്യം ലഭിക്കുമ്പോൾ, XZ+, XZ+ ടെക് ലക്സ് ACFC വേരിയന്റുകൾക്ക് 70,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. 2024ൽ നിർമ്മിച്ച ടിയാഗോ ഇവിയുടെ XT LR വേരിയന്റിന് ഒരു ലക്ഷം രൂപ വരെ ഏറ്റവും ഉയർന്ന കിഴിവ് ലഭിക്കുന്നു. 2025 ടാറ്റ ടിയാഗോ ഇവിക്ക് എല്ലാ വേരിയന്റുകളിലും 40,000 രൂപ വരെ കിഴിവ് ലഭിക്കുന്നു.

നഗരങ്ങളിലെ ഡ്രൈവിംഗിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മികച്ച ഇലക്ട്രിക് ഹാച്ച്‌ബാക്ക് കാറാണ് ടാറ്റ ടിയാഗോ ഇവി. ടാറ്റ ടിയാഗോ ഇവിയുടെ അടിസ്ഥാന മോഡലിന്റെ വില 8.46 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു, ഉയർന്ന മോഡലിന് ഡൽഹിയിലെ ഓൺ-റോഡ് വില 11.86 ലക്ഷം രൂപ വരെയാണ്. XE, XT, XZ +, XZ + ടെക് ലക്സ് എന്നിങ്ങനെ നാല് വേരിയന്റ് ഓപ്ഷനുകളിൽ ടാറ്റ ടിയാഗോ ഇവി ലഭ്യമാണ്. ഇതിനുപുറമെ, മീഡിയം, ലോംഗ് റേഞ്ച് ഓപ്ഷനുകളും ഉണ്ട്.

19.2kWh, 24kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ടാറ്റ ടിയാഗോ ഇവി വിപണിയിൽ എത്തുന്നു. 19.2kWh മോഡലിൽ 250 കിലോമീറ്ററും 24kWh മോഡലിൽ 315 കിലോമീറ്ററും സഞ്ചരിക്കാൻ ഈ ഇവിക്ക് കഴിയും. വേരിയന്റിനെ ആശ്രയിച്ച് 3.3kW അല്ലെങ്കിൽ 7.2kW ഹോം ചാർജറുമായി കാർ വരുന്നു. ഡിസി ഫാസ്റ്റ് ചാർജിംഗ് ഉപയോഗിച്ച്, ടിയാഗോ ഇവിയിൽ 57 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

ടാറ്റാ മോട്ടോഴ്‌സ് 2022 സെപ്റ്റംബർ 28 ന് ഇന്ത്യയിൽ ടിയാഗോ ഇവിയെ പുറത്തിറക്കി. ടാറ്റ ടിയാഗോ ഇവിക്ക് നാല് സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന ഹാർമന്റെ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് കാറിൽ ലഭ്യമാണ്. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൗണ്ടഡ് കൺട്രോളുകളുള്ള ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ തുടങ്ങിയവയും ഈ കാറിൽ ഉണ്ട്. ഇതിനുപുറമെ, മൾട്ടി-ഡ്രൈവ് മോഡുകൾ, ക്രൂയിസ് കൺട്രോൾ, സ്മാർട്ട്-വാച്ച് അനുയോജ്യതയുള്ള കണക്റ്റഡ് സവിശേഷതകൾ, നാല് സ്പീക്കറുകളും ട്വീറ്ററുകളും, റീ-ജെൻ മോഡ് (0, 1, 2, 3), ടിപിഎംഎസ്, ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി എന്നിവയുമുണ്ട്.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

PREV
Read more Articles on
click me!

Recommended Stories

ഗഡ്‍കരിയുടെ വമ്പൻ പ്രഖ്യാപനം! 80 കിലോമീറ്റർ വേഗതയിലും ഇനി ടോൾ പ്ലാസകൾ കടക്കാം
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം