
ബംഗാൾ ഉൾക്കടലിൽ ഈ നൂറ്റാണ്ടിലെ ആദ്യത്തെ സൂപ്പർ സൈക്ലോണായി 'ഉംപുൺ' (Amphan). മണിക്കൂറിൽ 265 കിലോമീറ്റർ വേഗതയിലാണ് ബംഗാൾ ഉൾക്കടലിൽ ഈ ചുഴലിക്കൊടുങ്കാറ്റിന്‍റെ വേഗത. കേരളത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ നാല് ജില്ലകളിൽ കനത്ത മഴ പെയ്യാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നഷ്‍ടങ്ങള്‍ സംഭവിച്ചു തുടങ്ങിയിരിക്കുന്നു.
കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നുതുടങ്ങി. അതുകൊണ്ടു തന്നെ കാലാവസ്ഥയിലെ ഈ വ്യതിയാനം കൂടി കണക്കിലെടുത്ത് യാത്രകളില്‍ നമ്മുടെ ഓരോ ചുവടുവയ്‍പുകളിലും ജാഗ്രത വേണ്ട കാലമാണിത്. കനത്ത കാറ്റിലും മഴയിലും വൈദ്യുത കമ്പികള്‍ പൊട്ടിവീണുള്ള അപകടങ്ങളെക്കുറിച്ച് പലരും ബോധവാന്മാരാവില്ല.
വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴോ നിർത്തിയിട്ടതായോ ഉള്ള സന്ദര്‍ഭങ്ങളില്‍ വാഹനത്തിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണാൽ എന്തു ചെയ്യണമെന്ന കാര്യത്തില്‍ പലർക്കും വലിയ പിടിയുണ്ടാകില്ല. വൈദ്യുതി ലൈൻ വാഹനത്തിന് മുകളിൽ വീണാല്‍ സ്വാഭാവികമായും വാഹനത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനാകും മിക്കവരും ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ശരിയായ കാര്യമാണോ? ഇതാ വാഹനത്തിനു മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.