ഈ വീഡിയോ കാണൂ, പിന്നെ നിങ്ങള്‍ ഒരിക്കലും ബൈക്കിലിരുന്ന് കുട തുറക്കില്ല!

Published : Dec 20, 2019, 10:55 PM IST
ഈ വീഡിയോ കാണൂ, പിന്നെ നിങ്ങള്‍ ഒരിക്കലും ബൈക്കിലിരുന്ന് കുട തുറക്കില്ല!

Synopsis

ഇത്തരത്തിൽ കുട പിടിച്ചത് കാരണമുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോൾ കുട നിവര്‍ത്തിപ്പിടിക്കുന്നത് അപകടമാണെന്നത് പലര്‍ക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ എന്നിട്ടും കുട പിടിച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നവരെ റോഡുകളില്‍ കാണാം. സ്ത്രീകളാവും ഇത്തരം യാത്രികരില്‍ ഭരിഭാഗവും. മഴയിൽ നിന്നോ വെയിൽ നിന്നോ രക്ഷ നേടാനാണ് ജീവന്‍ വരെ പണയപ്പെടുത്തിയുള്ള ഈ അഭ്യാസമെന്നതാണ് ഞെട്ടിപ്പിക്കുന്നത്. 

ഇത്തരത്തിൽ കുട പിടിച്ചത് കാരണമുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബൈക്കിനു പിന്നിലിരുന്ന യുവതിയുടെ കുടയില്‍ കാറ്റ് പിടിക്കുന്നതും യുവതി ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചു വീഴുന്നതുമാണ് ദൃശ്യങ്ങളില്‍. തലയടിച്ചാണ് യുവതി വീഴുന്നത്. സംഭവം നടന്നത് എവിടെയെന്ന വ്യക്തമല്ല. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
റെനോയുടെ വർഷാവസാന മാജിക്: വമ്പൻ വിലക്കിഴിവുകൾ!